ഓരോ മഴക്കാലം തോരുന്നതോർക്കുമ്പോൾ എനിക്ക് സങ്കടമാ. എന്നാ രസമായിരുന്നു ചെറുകാറ്റും ചാറ്റൽമഴയും തോരാമഴയുമെല്ലാം ചുറ്റിലും പെയ്ത് ഉള്ളം തണുപ്പിക്കുമ്പോൾ ഇച്ചിരി കട്ടൻ കാപ്പിയും കുടിച്ചിരിക്കാൻ. ചൂടുള്ള നല്ല കുരുമുളകു രസം കുടിച്ച് മഴ നോക്കി ചടഞ്ഞുകൂടിയിരിക്കാൻ അതിലും സന്തോഷമാണെനിക്ക്!
ഏട്ടനാണെങ്കിൽ അൽപം എരിവുള്ള സൂപ്പ് കുടിച്ച് മഴ ആസ്വദിക്കുന്നതാണ് ഇഷ്ടം. മക്കൾക്കാണെങ്കിൽ ചൂടോടെ എന്തെങ്കിലും കൊറിക്കാൻ കൊടുത്താൽ സന്തോഷമാണ്.
ലിയോ ടോൾസ്േറ്റായിയുടെ കഥയി ൽ നിന്നാണ് സൂപ്പ് എന്ന വാക്ക് ഞാനാദ്യമായി കേൾക്കുന്നത്. മാർട്ടിൻ എ ന്നൊരു ചെരുപ്പുകുത്തി കാബേജ് സൂപ്പൊക്കെ തയാറാക്കി വച്ച് ഉണ്ണിയേശുവിനെ കാത്തിരുന്ന കഥ.
കുട്ടിക്കാലത്ത് എവിടെ നിന്നാണ് ഈ കഥ കേട്ടതെന്നറിയില്ല. ഇന്നും സൂപ്പ് എന്ന വാക്കു കേൾക്കുമ്പോൾ ഞാൻ ഈ കഥ ഓർക്കും.
രുചിക്കു മത്രമല്ല, ആരോഗ്യത്തിനും സൂപ്പ് വളരെ നല്ലതാണ്. ചിക്കനും ബീഫും മട്ടനുമൊക്കെ വേവിക്കുമ്പോൾ അതിന്റെ സ്റ്റോക്ക് എടുത്തു വച്ചിരുന്നാൽ സൂപ്പിൽ ചേർക്കാം. കഥയിലെ കാബേജ് സൂപ്പ് എന്റെയുള്ളിൽ കിടക്കുന്നതുകൊണ്ട് സൂപ്പ് ഉണ്ടാക്കാൻ എനിക്കിഷ്ടവുമാണ്. പിന്നെ, ഏട്ടൻ സൂപ്പിനോട് കൂട്ടുകൂടിയ ആളാണല്ലോ.

അണിയൻ ക്രീം സൂപ്പ്
1. വെണ്ണ – രണ്ടു ചെറിയ സ്പൂൺ
2. സവാള നീളത്തിൽ അരിഞ്ഞത് – ഒന്നരക്കപ്പ്
3. മൈദ – ഒരു വലിയ സ്പൂൺ
4. പാൽ – അര ലീറ്റർ
5. വെള്ളം – ഒരു കപ്പ്
6. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
1. ചേരുവകൾ തയാറാക്കി വയ്ക്കുക.
2. ഒരു പാത്രത്തിൽ വെണ്ണ ചൂടാക്കുക.

3. ഇതിലേക്കു സവാള അരിഞ്ഞതു ചേർക്കുക.
4. സവാള വഴന്നു വരുമ്പോൾ മൈദ ചേർത്തിളക്കുക.

5. ഇനി പാൽ ഒഴിക്കുക.
6. വെള്ളം ചേർക്കുക.

Secret Tips
∙ സൂപ്പിലെ കൊഴുപ്പു നീക്കം ചെയ്യാൻ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് മുകളിലടിഞ്ഞ കൊഴുപ്പ് നീക്കം ചെയ്ത ശേഷം ചൂടാക്കി കഴിച്ചാൽ മതി.
∙ ജലാംശം കൂടുതലും കാലറി കുറവുമായതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നവർക്ക് ഉത്തമമാണ് സൂപ്പ്. പെട്ടെന്ന് വയറു നിറയുകയും ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുകയും ചെയ്യും.