Saturday 18 April 2020 05:07 PM IST

‘മസാലയാണ് ഇവിടെ മെയിൻ’; ആഘോഷങ്ങൾ ഉഷാറാക്കാൻ ആനിയുടെ മട്ടൺ ചാപ്സ്!

Annie

Cooking Expert

annie-mutton221

മട്ടൺ ചാപ്സും കൂട്ടി അപ്പോം ബ്രെഡും ക ഴിച്ചു നോമ്പു മുറിക്കുന്നത് ഓർക്കുമ്പോൾ തന്നെ സന്തോഷം നിറയും. ഈസ്റ്റർ എത്തുന്നതിനു മുൻപേ തന്നെ ഞാൻ അന്നേ ദിവസത്തെ മെനു തയാറാക്കി വയ്ക്കാറുണ്ട്. ഇപ്രാവശ്യത്തെ എന്റെ ബ്രേക്ഫാസ്റ്റ് മെനുവിൽ മട്ടൺചാപ്സ് ഉറപ്പാണ്.

ഒരിക്കൽ എന്റെ ബന്ധുവീട്ടിൽ ഈസ്റ്ററാഘോഷിക്കാൻ പോയത് രുചിയുള്ള ഓർമയാണ്. കസിന്‍സിനൊപ്പം പാതിരാകുർബാനയ്ക്കു പോയി അച്ചന്റെ പ്രസംഗം കേൾക്കാൻ ഇരുന്നതും ഉറക്കം വന്നു തൊട്ടതും ഒരുമിച്ചാണ്. എല്ലാം കഴിഞ്ഞ് തട്ടിയെഴുന്നേൽപ്പിച്ചപ്പോഴാണ് ഉറക്കം വിട്ടുണർന്നത്. പിന്നെ, കണ്ണും തിരുമ്മി നടന്ന് വീട്ടിലെത്തി.

_BAP2247

അന്‍പതു ദിവസം നോമ്പായതുകൊണ്ട് ഉ യിർപ്പു കുർബാന കഴിഞ്ഞ് വന്ന് നോമ്പു വീടുന്ന ചടങ്ങുണ്ട്. ഉറക്കം തൂങ്ങിയിരുന്ന എന്റെ മുൻപിൽ കട്‌ലറ്റും അപ്പോം മട്ടന്‍കറിയുമെല്ലാം നിരന്നപ്പോൾ ഉറക്കം പറന്നുപോയ വഴി അറിഞ്ഞില്ല.  

ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും, വിശേഷാവസരങ്ങളിൽ തയാറാക്കുന്ന ഈ മട്ടൺ ചാപ്സിന്റെ ആരാധകരാണ്. ചോറോ ചപ്പാത്തിയോ പാലപ്പമോ എന്തു വേണേലും ഇതിന്റെ കൂടെ കഴിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വളരെ എളുപ്പത്തിൽ തയാറാക്കാനും പറ്റും. ഇതിന്റെ ഗരംമസാല തയാറാക്കുന്നതിലാണ് രുചിയിരിക്കുന്നത്. മസാലക്കൂട്ട് ചെറുതായൊന്നു ചൂടാക്കി പൊടിച്ചെടുത്തു വേണം കറിയിൽ ചേർക്കാൻ. ചേർക്കുന്നതിനു തൊട്ടു മുൻപേ പൊടിച്ചെടുക്കാവൂ...  

annie-mutton222

മട്ടൺ ചാപ്സ്

1. മട്ടൺ – അരക്കിലോ

2. എണ്ണ – പാകത്തിന്

3. സവാള – ഒരു വലുത്

4. ഇ‍ഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

5. കറിവേപ്പില – പാകത്തിന്

annie-mutton223

6. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – രണ്ട് ചെറിയ സ്പൂൺ

7. വിനാഗിരി – ഒരു ചെറിയ സ്പൂൺ

10. ഗരംമസാലപ്പൊടി (ഒരു ചെറിയ ക ഷണം കറുവാപട്ട, നാലു ഗ്രാമ്പൂ, നാല് ഏലയ്ക്ക, ഒരു ചെറിയ സ്പൂൺ ജീരകം) ഇവ ഒരു പാ ത്രത്തിലാക്കി ചൂടാക്കി പൊടി ച്ചെടുക്കുക. വെയിലത്തു വച്ചു ചൂടാക്കിയാലും മതി. അധികം പൊടിയണമെന്നില്ല.

annie-mutton224

തയാറാക്കുന്ന വിധം 

1. ചേരുവകൾ തയാറാക്കി വയ്ക്കുക.

2. എണ്ണ ചൂടാക്കി സവാളവഴറ്റുക.

3. സവാള ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർക്കുക.

4. ഇതിലേക്ക് കറിവേപ്പില ചേർക്കുക.

5. ഇതിലേക്ക് മട്ടൺ കഴുകിയത് ചേർത്തിളക്കുക.

annie-mutton225

6. മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർക്കുക.

7. കുരുമുളകുപൊടി ചേർക്കുക.

8. നന്നായി ഇളക്കി യോജിപ്പിച്ചശേഷം വിനാഗിരി ചേർക്കുക.

9. ഇതിലേക്ക് ഗരംമസാലപ്പൊടി ചേർത്തു വേവിക്കുക.

Tags:
  • Lunch Recipes
  • Pachakam