‘ഏട്ടന്റെ ഏറ്റവുമടുത്ത സുഹൃത്താണ് കാഞ്ഞിരപ്പിള്ളി സ്വദേശി അബ്ദുൾ റസാഖും ഭാര്യ സ്െറ്റല്ലയും. ശരിക്കു പറഞ്ഞാൽ ഏട്ടന്റെ ആത്മസുഹൃത്ത് ബാലഗോപാലിന്റെ സുഹൃത്തായിരുന്നു അബ്ദുൾ റസാഖ്. പിന്നെ, ഏട്ടനുമായും സൗഹൃദത്തിലായി. നല്ലൊല്ലൊരു വോളിബോൾ പ്ലെയർ കൂടിയാണ്.

ഞങ്ങളുടെ കല്യാണം നടത്തിത്തന്നത് ഇവരെല്ലാം ചേർന്നാണ്. ആ കരുതൽ ഇപ്പോഴും അവർക്കുണ്ട്. ഞാൻ അവരെ പപ്പ, മമ്മി എന്നാണ് വിളിക്കുന്നത്. അവരുടെയും പ്രണയവിവാഹമായിരുന്നു. ഒരു മോളെ പോലെയാണ് അവരെന്നെ കരുതുന്നത്. രണ്ടു പേരും ഇപ്പോൾ റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിക്കുന്നു. മമ്മി നന്നായി പാചകം ചെയ്യും. അവിടെ ചെന്നാൽ വയറു പൊട്ടുന്നതു വരെ ഭക്ഷണം കഴിപ്പിക്കും. പ്ലേറ്റ് കാലിയാകുന്നതിനനുസരിച്ച് വിളമ്പിനിറച്ചുകൊണ്ടേയിരിക്കും. നമ്മൾ തടഞ്ഞിട്ടൊന്നും കാര്യമില്ല, മമ്മിക്കു തോന്നണം നമ്മുടെ വയറു നിറഞ്ഞെന്ന്. അത്രയ്ക്ക് സൽകാരപ്രിയർ.

ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയം. നവവധുവിന്റെ പുതുമയൊക്കെ മാറി ഞാൻ പാചകം പഠിച്ചു കൊണ്ടിരിക്കുകയാണ്. മമ്മി എന്നെ ദിവസവും വിളിക്കും. ‘കൊച്ചേ ഇന്ന് എന്നാ ഉണ്ടാക്കി?’ എന്നായിരിക്കും ആദ്യ ചോദ്യം. തയാറാക്കിയ വിഭവം പറയുമ്പോൾ, മമ്മി പിന്നെ, ആ വിഭവത്തെ കുറിച്ചുള്ള അറിവുകൾ പറയും. കൂടുതൽ രുചികരമാക്കാനുള്ള വഴികൾ പറഞ്ഞു തരും. അങ്ങനെ മമ്മിയും കൂടി ചേർന്നാണ് എന്നെ നല്ലൊരു പാചകക്കാരിയാക്കിയത്.

ഒരിക്കൽ ഒരു ബലിപ്പെരുന്നാളിനു അവരുടെ വീട്ടിൽ വിരുന്നു ചെന്നപ്പോൾ ഇറച്ചിചോറായിരുന്നു സ്പെഷൽ വിഭവം. മുൻപു കഴിച്ചിട്ടുണ്ടെങ്കിലും ഇത്ര സ്വാദുള്ള ഇറച്ചി ചോറ് അതുവരെ കഴിച്ചിട്ടില്ല. പിന്നെ, അതു പഠിച്ചെടുത്തേ അവിടെനിന്ന് ഇറങ്ങിയുള്ളൂ.
മട്ടണു പകരം ചിക്കനോ ബീഫോ ഉപയോഗിച്ചും ഇറച്ചിച്ചോർ തയാറാ ക്കാം. മസാല അധികം ഇല്ലാത്തതിനാൽ കുട്ടികൾക്കും ഏറെ ഇഷ്ടമാകും ഈ വിഭവം.

ഇറച്ചിച്ചോറ്
1. ബസ്മതി റൈസ് – ഒരു കിലോ. (ഒരു ചെറിയ കഷണം പട്ട, നാല് ഗ്രാമ്പൂ, രണ്ട് ഏലയ്ക്ക, രണ്ട് തക്കോലം എന്നിവ നെയ്യിൽ മൂപ്പിച്ച്, അതിലേക്ക് കഴുകി വാരി വച്ച അരിയും ചേർത്ത് വറുക്കുക. അരിയുടെ അളവിന്റെ ഇരട്ടിവെള്ളം ചേർത്തു വേവിക്കുക. തിളച്ചു കഴിയുമ്പോൾ ചെറുതീയിൽ വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക.)
2. നെയ്യ് – പാകത്തിന്
3. സവാള – നാലെണ്ണം
4. ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – മൂന്നു ചെറിയ സ്പൂൺ
പച്ചമുളക് – നാലെണ്ണം
5. കറുവാപട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – നാലെണ്ണം
ഏലയ്ക്ക – നാലെണ്ണം

6. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി, മല്ലിപ്പൊടി – നാലു ചെറിയ സ്പൂൺ വീതം
7. തക്കാളി – രണ്ടെണ്ണം
8. മട്ടൺ – ഒരു കിലോ (ഉപ്പും മഞ്ഞളും ചേർത്തു വേവിച്ചത്)
9. പുതിനയില, മല്ലിയില – ഓരോ പിടി വീതം
നിലക്കടല – ഒരു പിടി (ആവശ്യമെങ്കിൽ)