Saturday 19 October 2019 02:46 PM IST

കട്ടിയിൽ കഴിക്കാം ഖാട്ടിറോൾ; യാത്രയ്ക്കിടയിൽ കൊണ്ടുപോകാനൊരു എളുപ്പ വിഭവം!

Annie

Cooking Expert

a-roll1

‘ഖാട്ടി റോളെന്നു കേൾക്കുമ്പോൾ എ ന്തോ കട്ടിയുള്ള ഭക്ഷണമാണെന്നു തോന്നിയോ? സംശയിച്ചപ്പോലെതന്നെ ഇതൊരു ഫുൾമീൽ റെസിപ്പിയാണ്. യാത്രയ്ക്കും മറ്റും പോകുമ്പോൾ വളരെ എളുപ്പത്തിൽ കൊണ്ടുപോകാവുന്ന ഒരു വിഭവം. ഗോതമ്പും പച്ചക്കറികളും പനീറും എല്ലാം ചേരുന്നതുകൊണ്ട് പോഷകസമ്പുഷ്ടവും ദഹിക്കാനെളുപ്പവുമാണ്.

മക്കളുടെ സ്കൂളിൽ നിന്നു ടൂർ പോകുമ്പോ ൾ നിർദേശങ്ങളുടെ വലിയൊരു ലിസ്റ്റ് തന്നയ്ക്കുന്നത് കണ്ടിട്ടില്ലേ? ഡ്രൈ ഫുഡ് മാത്രമേ കൊടുത്തയക്കാവൂ എന്നുള്ളതായിരിക്കും ഭക്ഷണത്തെ സംബന്ധിച്ചുള്ളത്. ബസിലിരുന്നു കഴിക്കേണ്ടി വരുമ്പോൾ അപ്പവും സ്റ്റ്യൂവും പുട്ടും കടലയുമൊന്നും പറ്റില്ലല്ലോ.

a-roll2

ഇങ്ങനെയുള്ള അവസരങ്ങളിൽ ഖാട്ടിറോ ൾ നല്ലൊരു ഒാപ്ഷനാണ്. കറിയൊന്നും വേറെ പായ്ക്കുചെയ്യേണ്ട. കൊടുത്തു വിടാനും കഴിക്കാനും എളുപ്പം. കുടുംബവുമൊന്നിച്ച് യാത്ര ചെയ്യുമ്പോഴും ചിലപ്പോൾ ഖാട്ടി  റോൾ തയാറാക്കി പായ്ക്ക് ചെയ്ത് കയ്യിൽ കരുതും. കാറിലിരുന്നു വളരെ എളുപ്പത്തിൽ കഴിക്കാം.

അമ്മമാരുടെ അലുഗുലുത്തു പണികളാണ് ഇതൊക്കെ. ഞാൻ ഓരോ വിഭവം തയാറാക്കുമ്പോഴും വീട്ടിലുള്ളവരുടെ ഇഷ്ടങ്ങൾ പരിഗണിക്കും. ഇതുപോലെ എല്ലാ അമ്മമാർക്കും മ ക്കളുടെ ഇഷ്ടമനുസരിച്ച് തയാറാക്കാം കേട്ടോ. പനീറിനു പകരം ചിക്കനോ ബീഫ് കൊത്തിയരിഞ്ഞതോ ചേർക്കാം. കുട്ടികൾക്ക് ചീസ് ഇഷ്ടമാണെങ്കിൽ അതു ചേർത്ത് മസാല തയാറാക്കാം. അപ്പോൾ, നാളെത്തന്നെ ഖാട്ടി റോൾ ഉണ്ടാക്കുകയല്ലേ?

a-roll3

ഖാട്ടി റോൾ

ഗ്രീൻ ചട്നിക്ക്

1. മല്ലിയില, പുതിനയില –ഒരു കപ്പ്

2. പച്ചമുളക് – ഒന്ന്

3. ഇഞ്ചി – ഒരു ചെറിയ കഷണം

4. വെളുത്തുള്ളി – രണ്ട് അല്ലി

5. തേങ്ങ ചിരകിയത്– രണ്ടു വലിയ സ്പൂൺ

6. നിലക്കടല – രണ്ട് വലിയ സ്പൂൺ

7. ഉപ്പ് – പാകത്തിന്

a-roll4

തയാറാക്കുന്ന വിധം

ചേരുവകൾ ചേർത്തരച്ച് ഗ്രീൻ ചട്നി തയാറാക്കി വയ്ക്കുക.

പനീർ മാരിനേറ്റ് ചെയ്യാൻ

1. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

2. മഞ്ഞൾ പൊടി, അയമോദകപ്പൊടി, ചാട്ട് മസാല  – കാൽ ചെറിയ സ്പൂൺ വീതം

3. മല്ലിപ്പൊടി, ഗരം മസാല, ജീരകപ്പൊടി – അര ചെറിയ സ്പൂൺ വീതം

4. വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – അര ചെറിയ സ്പൂൺ വീതം

5. തൈര് – ആറ് വലിയ സ്പൂൺ

a-roll5

6. വിനിഗർ– ഒരു ചെറിയ സ്പൂൺ

7. പനീർ കഷണങ്ങൾ – 200 ഗ്രാം

8. ഉപ്പ് , എണ്ണ– പാകത്തിന്

വെജിറ്റബിൾ സാലഡിന്

1. കാബേജ് അരിഞ്ഞത് – ഒരു കപ്പ്

2. കാരറ്റ് അരിഞ്ഞത് – ഒരു കപ്പ്

3. കാപ്സിക്കം അരിഞ്ഞത് – ഒരു കപ്പ്

4.ചാട്ട് മസാല – ഒരു ചെറിയ സ്പൂൺ

5. ചെറുനാരങ്ങനീര് – ഒരു ചെറിയ സ്പൂൺ

a-roll6

6. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

1. ചേരുവകൾ തയാറാക്കി വയ്ക്കുക.

2. പനീർ മാരിനേറ്റ് ചെയ്യാനാവശ്യമായ പൊടികൾ ഒരുമിച്ചാക്കുക.

3. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തൈര്, ഉപ്പ് എന്നിവ ചേർക്കുക.

4. പനീർ ചേർത്തിളക്കി മാരിനേറ്റു ചെയ്ത് അര മണിക്കൂർ വയ്ക്കുക.

5. എണ്ണ ചൂടാക്കി പനീർ വറുത്തെടുക്കുക.

6.പച്ചക്കറികളിൽ ചാട്ട് മസാലയും നാരങ്ങാനീരും ചേർത്തിളക്കി മാറ്റി വ യ്ക്കുക.

7. ചപ്പാത്തിയിൽ ഗ്രീൻ ചട്നി പുരട്ടുക.

8. പനീർ നിരത്തിയതിനുശേഷം പച്ചക്കറികൾ മുകളിൽ വിതറുക.

9. ചപ്പാത്തി ചുരുട്ടിയെടുക്കുക. ഖാട്ടി റോൾ തയാർ.

_REE9868
Tags:
  • Pachakam