Saturday 31 August 2019 03:12 PM IST

ആനിയുടെ കൈപ്പുണ്യത്തിൽ കൊതിയൂറും ‘ചിക്കൻ മജസ്റ്റിക്’

Annie

Cooking Expert

annieck11

സ്റ്റാർട്ടറായും സ്നാക്സായും കറിയായും രൂപം മാറ്റാവുന്ന മാജിക്കൽ ‘ചിക്കൻ മജസ്റ്റിക്’

ഇതൊരു ഹൈദരാബാദി റെസിപ്പിയാണ്. അവിടത്തെ രുചി വൈവിധ്യങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഈ ചിക്കൻ വിഭവമാണ്. നേർത്ത പുളിരസവും എരിവും മസാ ലയും കൂടിച്ചേർന്ന മാജിക് രുചി. ഹൈദരാബാദ് പോയപ്പോൾ ആദ്യം കഴിച്ചത് അവിടുത്തെ ട്രഡീഷനൽ ഹൈദരാബാദി ബിരിയാണി തന്നെയാണ്. പക്ഷേ, എനിക്കെന്തോ അത്ര ഇഷ്ടമായില്ല. അടുത്ത ദിവസം അലഞ്ഞു തിരിഞ്ഞു നടന്നു ക്ഷീണിച്ചപ്പോൾ ഒരു റസ്റ്ററന്റിൽ കാപ്പി കുടിക്കാൻ കയറി. അവിടുത്തെ മെനു കാർഡു കണ്ട് ഞങ്ങൾക്കാകെ കൺഫ്യൂഷനായി.

annieck02

ഓർഡറെടുക്കാൻ വന്നത് ഒരു കൊച്ചു പയ്യനാണ്. ഏട്ടൻ അവനോട് ഇവിടത്തെ സ്പെഷൽ വിഭവം എന്താണെന്ന് അന്വേഷിച്ചു. അവനാണ് ചിക്കൻ മജസ്റ്റിക് കഴിച്ചു നോക്കാൻ പറയുന്നത്.  അസൽ ലെമൺ ടീയും ചൂടുള്ള ചിക്കനും കൊണ്ടുവച്ചപ്പോൾ തന്നെ നാവിൽ കൊതിയൂറി. അത്ര മനം മയക്കുന്ന ഗന്ധമായിരുന്നു അതിന്. ഒരു പ്ലേറ്റ് ചിക്കൻ പെട്ടെന്ന് കാലിയായി. പിന്നീട് പല പ്ലേറ്റുകൾ വന്നിട്ടും ഞങ്ങൾക്കു മടുപ്പു തോന്നിയില്ലെന്നതാണ് സത്യം. ഹോട്ടലിലെ ആ പയ്യൻ തന്നെയാണ് റെസിപ്പിയും പറഞ്ഞു തന്നത്.

ഞങ്ങള്‍ അന്നു കഴിച്ചത് ഡ്രൈ ആയിട്ടുള്ള ചിക്കൻ മജസ്റ്റിക്കാണ്. സ്റ്റാർട്ടറായോ സ്നാക്സായോ കഴിക്കണമെന്നുണ്ടെങ്കിൽ ഒട്ടും വെള്ളം ചേർക്കാതെ ഡ്രൈയായെടുത്താൽ മതി. എന്റേതായ ചെറിയ പരീക്ഷണങ്ങൾ ഇതിൽ ന ടത്തിയിട്ടുണ്ട്. ചിക്കൻ മാരിനേറ്റ് ചെയ്യും മുൻപ് തൈരും ഉപ്പും ചേർത്ത് രണ്ടു മണിക്കൂർ വയ്ക്കാറുണ്ട്. സമയമില്ലെങ്കിൽ മസാല പുരട്ടി ഇരുപതു മിനിറ്റ് വച്ചാലും മതി.

annieck14

ചിക്കൻ മജസ്റ്റിക്

1. ചിക്കൻ – അരക്കിലോ

മാരിനേറ്റ് ചെയ്യാൻ

2. കോൺഫ്ലോർ – ഒരു വലിയ സ്പൂൺ

മൈദ – ഒരു വലിയ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒന്നര ചെറിയ സ്പൂൺ വീതം

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

മുട്ട – ഒന്ന്

ഉപ്പ് – പാകത്തിന്

ഗ്രേവി തയാറാക്കാൻ

3. എണ്ണ – പാകത്തിന്

4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ

annieck15

5. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി, കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ വീതം

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

6. സോയാസോസ് – ഒരു വലിയ സ്പൂൺ

തൈര് – ഒരു വലിയ സ്പൂൺ

7. ഉപ്പ് – പാകത്തിന്

8. കറിവേപ്പില – ഒരു തണ്ട്

വെള്ളം – അൽപം

annieck16

പാകം ചെയ്യുന്ന വിധം 

1. ചേരുവകൾ തയാറാക്കി വയ്ക്കുക.

2. മാരിനേറ്റ് ചെയ്യാനുള്ള ചേരുവകൾ ചിക്കനിൽ ചേർക്കുക.

3. ഇതെല്ലാം കൂടി നന്നായി യോജിപ്പിച്ച് ചിക്കനിൽ പുരട്ടി ഇരുപതു മിനിറ്റ് മാറ്റി വയ്ക്കുക.

4. പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ഓരോന്നായിഇട്ട് വറുത്തു മാറ്റി വയ്ക്കുക.

5. ഇതേ എണ്ണയിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു ‌വഴറ്റുക.

6. മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ചേർക്കുക.

annieck117

7. സോയാസോസും തൈരും ചേർത്തിളക്കുക. ഉപ്പ് ചേർക്കുക.

8. ഗ്രേവി കുറുകി വരുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർക്കുക.

9. വെള്ളവും  കറിവേപ്പിലയും ചേർത്ത് റോസ്റ്റ് ചെയ്തെടുക്കുക.

annieck123
Tags:
  • Non-Vegertarian Recipes
  • Pachakam