Saturday 17 October 2020 11:11 AM IST : By സ്വന്തം ലേഖകൻ

‘ഓ... കപ്പ ബിരിയാണിയേക്കാൾ വലിയ ബിരിയാണിയൊന്നും ഇല്ലെന്നേ’; ആനിയുടെ സ്‌പെഷ്യൽ റെസിപ്പി ഇതാ!

annie-kappa-1

‘ഇടുക്കികാരും കോട്ടയംകാരും ഓർമവച്ച നാൾ മുതല്‍ കേൾക്കാൻ തുടങ്ങിയ വിഭവമായിരിക്കും ‘കപ്പ ബിരിയാണി’. ഞായറാഴ്ചകളിലെ പള്ളികൂടൽ കഴിഞ്ഞ് വീടെത്തുന്നതിന് ഒരു കിലോമീറ്റർ മുൻപേ കിട്ടും ബീഫിൽ കപ്പയിട്ട് ഉലർത്തുന്നതിന്റെയും മസാല മൂക്കുന്നതിന്റെയും മണം. പിന്നെ, വയറ്റിൽ കൊതിയുടെ എരിപൊരി സഞ്ചാരമാണ്. അൽപം നെയ്മയമുള്ള ഇറച്ചി നല്ല മസാലയിലും വെണ്ണപോലെ വേവുന്ന കപ്പയിലും കറിവേപ്പിലയുടെ പച്ചമണത്തിലും വെന്തുലർന്നാൽ ഒരു സംഭവം തന്നെയാണ്!

കോട്ടയത്തിനു വടക്കോട്ടുള്ളവർക്ക് കപ്പ ബിരിയാണി അത്ര പരിചിതമാകണമെന്നില്ല. തൃശൂരുള്ള എന്റെ സുഹൃത്തിന് കപ്പ ബിരിയാണി കഴിക്കാൻ പോയി അബദ്ധം പറ്റിയിട്ടുണ്ട്. കുറച്ചുകാലം മുൻപ് എന്തോ പരീക്ഷയെഴുതാനാണ് അവളാദ്യമായി കോട്ടയത്തു വന്നത്. അന്ന് ഒട്ടുമിക്ക ഹോട്ടലുകളിലെ മെനു കാർഡിലും കപ്പ ബിരിയാണി പ്രധാനവിഭവമാണ്. പേരു വായിച്ചതും ‘കപ്പ ബിരിയാണിയോ’ എന്നദ്ഭുതം കൂറി കണ്ണുംതള്ളി ഇരുന്നു കക്ഷി. ചിക്കൻ ബിരിയാണി, മട്ടൺ ബിരിയാണി, ബീഫ് ബിരിയാണി എന്നൊക്കെ കേട്ടിട്ടുണ്ട്. കോട്ടയംകാര് കപ്പ കൊണ്ടും ബിരിയാണി ഉണ്ടാക്കുമോ? എന്നാലതൊന്നു കഴിച്ചിട്ടു തന്നെ കാര്യം എന്നുറപ്പിച്ച് ‘ഒരു കപ്പ ബിരിയാണി’ അവൾ ഓർഡർ ചെയ്തു.

annie-kappa-2

നെയ്യിൽ മൊരുമൊരാന്ന് മൂപ്പിച്ചെടുത്ത സവാള വിതറിയ ചോറിന്നടിയിൽ ഒളിപ്പിച്ചു വച്ച കപ്പയും പുഴുങ്ങിയ മുട്ടയും പ്രതീക്ഷിച്ചാണ് ഇരിപ്പ്. അപ്പോൾ ദാ ഒരു പ്ലേറ്റ് വന്നു. കുറുകിയ ഗ്രേവിയുമായി കറി പോലെ എന്തോ ഒന്ന്. ‘ബിരിയാണിയുടെ കൂടെ സാലഡും അച്ചാറുമല്ലേ കോമ്പിനേഷൻ? ഇതെന്താ കറി മാത്രം?’ വീണ്ടും അവൾ കാത്തിരിപ്പോടു കാത്തിരിപ്പു തന്നെ. കഴിക്കാതിരിക്കുന്നതു കണ്ട് ഹോട്ടല്‍ മാനേജർ കാര്യമന്വേഷിച്ചപ്പോഴാണ് കൊച്ച് കപ്പ ബിരിയാണി നോക്കിയിരിക്കുവാണെന്ന് അറിഞ്ഞത്. ‘‘ഇതാണ് കപ്പ ബിരിയാണി. കപ്പയും ബീഫുമിട്ട് വയ്ക്കുന്നത്.’’ കണ്ണു രണ്ടും ബൾബാക്കികൊണ്ട് അവൾ കപ്പ ബിരിയാണിയെ ഒന്നു നോക്കി. പിന്നെ, ചോദ്യചിഹ്നം പോലെ നിൽക്കുന്ന ഹോട്ടൽ മാനേജരെയും.

കപ്പ ബിരിയാണി പലതരത്തിൽ വയ്ക്കാം. ബീഫ് വെന്തു കഴിയുമ്പോൾ കപ്പ അതിലിട്ടു വേവിക്കാം. അല്ലെങ്കിൽ കപ്പ വേറെ വേവിച്ച് വെള്ളം ഊറ്റി മട്ടു കളഞ്ഞും ചേർക്കാം. മല്ലിയിലയുടെ മണം ഇഷ്ടമില്ലാത്തവർക്ക് കറിവേപ്പില കുറച്ചെടുത്ത് കൈ കൊണ്ട് തിരുമ്മി ചേർക്കാം.

annie-kappa-3

കപ്പ ബിരിയാണി

1. ബീഫ് – ഒരു കിലോ, കഷണങ്ങളാക്കിയത്

2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3. കടുക് – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്

4. ഇഞ്ചി അരച്ചത് – ഒന്നര ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – ഒന്നര ചെറിയ സ്പൂൺ

സവാള – രണ്ടു വലുത്

പച്ചമുളക് – മൂന്ന്

‍ തക്കാളി – ഒന്ന്

annie-kappa-5

5. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – നാലു ചെറിയ സ്പൂൺ

മല്ലിപ്പൊടി – നാലു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – രണ്ടു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

6. കപ്പ – ഒരു വലുത്, കഷണങ്ങളാക്കിയത്  

7. മല്ലിയില – അൽപം

annie-kappa-6