സിനിമാ രംഗത്തേക്ക് നേരിട്ടെത്തിയ പെണ്‍കുട്ടിയാണ് റാണി മുഖർജി. മോഡലിങ്ങിലൂടെ അല്ലാത്തതുകൊണ്ട് അൽപം വൈകിയാണ് റാണിയെ പരിചയപ്പെടുന്നതും. റാണി സിനിമയിലെത്തി വർഷങ്ങൾക്കു ശേഷം ഒരു ഇവന്റിൽ വച്ചാണ് ഞാൻ റാണി യെ പരിചയപ്പെടുന്നത്. അധികം സംസാരിക്കില്ല. പക്ഷേ, വളരെ പ്രിറ്റി ആറ്റിറ്റ്യൂഡാണ്. എപ്പോഴുമുള്ള ആ വിടർന്ന ചിരിയാണ് റാണിയുടെ സൗന്ദര്യം. അതുകൊണ്ടു തന്നെ അവരുടെ ചുണ്ടുകൾക്ക് മേക്കപ്പ് ചെയ്യുമ്പോഴാണ് ഞാനേറ്റവും ശ്രദ്ധിച്ചിരുന്നത്.
റാണിയുടെ മുഖം അൽപം വൃത്താകൃതിയിലാണ്. ചുണ്ടുകൾ ഏറെ ഹൈലൈറ്റ് ചെയ്യുന്ന മുഖം. ആകർഷകമായ ലിപ് കളറിൽ ലിപ് മേക്കപ്പ് നൽകുമ്പോൾ അതിനൊപ്പം കണ്ണുകൾ കൂടി ഡാർക്ക് ആക്കിയാൽ വിപരീത ഫലമാണ് ഉണ്ടാക്കുക. പക്ഷേ, റാണിയെപ്പോഴും സ്മോക്കി ഐസ് ചെയ്യാനാണ് ആവശ്യപ്പെടുക. ഇതിനൊരു പരിഹാരം ആലോചിച്ചപ്പോഴാണ് ബ്രൗൺ സ്മോക്കി ഐസ് ചെയ്യാമെന്ന തീരുമാനത്തിൽ എത്തിയത്. ലൈറ്റ് നിറങ്ങളിൽ ഹെവി ഐ മേക്കപ്പ്, അതാണ് ബ്രൗൺ സ്മോക്കിങ്ങിന്റെ പ്രത്യേകത.
സ്മോക്കി ഐസ് ഇൻ ബ്രൗൺ
സ്‌റ്റേജ് ഷോകളിലും മോഡലിങ് വേദിയിലും ആവശ്യമെങ്കിൽ മാത്രമാണ് കണ്ണുകൾക്കൊപ്പം ചുണ്ടുകൾ ചൂടി ഡാർക്ക് ഷേഡിൽ നൽകാറുള്ളൂ. ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ് ബ്ലാക്ക് സ്മോക്കി ഐസ് നൽകി പതിവ് ഡേ ഔട്ടിനു പോകുന്നത് ചിന്തിച്ചു നോക്കൂ. സിംപിൾ മേക്കപ്പിലും കാഷ്വല്‍ അവസരങ്ങളിലും ഈ ലുക്ക് ഒട്ടും യോജിക്കില്ല. എന്നാൽ ചിലരുടെ കണ്ണുകൾ വളരെ ചെ റുതായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഹെവി മേക്കപ്പ് നൽകാതെ കണ്ണുകൾ ഹൈലൈറ്റ് ചെയ്യുന്ന മേക്കപ്പ് നൽകാറുണ്ട്. ഈ അ വസരത്തിലാണ് ബ്രൗൺ സ്മോക്കി എഫക്ട് കൂടുതൽ ഉപകാരപ്പെടുന്നത്. ഇരുനിറമുള്ളവ ർക്ക് ഏറ്റവും ഇണങ്ങുന്ന മേക്കപ്പാണ് ബ്രൗൺ സ്മോക്കി.
കൺപോളകളുടെ തൊട്ടു മുകളിൽ ബ്രൗൺ നിറത്തിലുള്ള ഐഷാഡോ നൽകുക. കണ്ണിന്റെ തുടക്കത്തിൽ, മൂക്കിനോടു ചേർന്നു വരുന്ന ഭാഗത്തും പുരികത്തിന്റെ താഴേ തുടക്കം മുതൽ അറ്റം വരെയും ന്യൂഡ് ഷേഡിലുള്ള ഐ ഷാഡോ നൽകാം. ഇതിനു ശേഷം ബ്രൗണും ന്യൂഡും നിറത്തിലുള്ള ഐ ഷാഡോ തമ്മിൽ ചേരുന്ന ഭാഗം നന്നായി ബ്ലെൻഡ് ചെയ്യണം. ഇനി കണ്ണിന് താഴെ കാജൽ എഴുതാം. കാജൽ എഴുതിയ ശേഷം മെറൂൺ നിറത്തിലുള്ള ഐ ഷാഡോ ഉപയോഗിച്ച് ഒരു നേർത്ത വര കാജലിന്റെ അടിയിലൂടെ നൽകാം. ആരെയും ആകർഷിക്കുന്ന സ്റ്റണ്ണിങ് ലുക്ക് ഇതാ സ്വന്തം.
സ്മോക്കി ഐസ് ചെയ്യുമ്പോൾ കണ്ണിനു മുകളിൽ കാജലെഴുതേണ്ട. പകരം കട്ടിയായി മസ്കാര നൽകാം. മസ്കാര അണിയുമ്പോള്‍ പീലിയുടെ ഒരറ്റം മുതൽ അടുത്ത അറ്റം വരെ മൃദുവായി അണിയണം. സ്മോക്കി ഐസ് നൽകുന്ന ഡ്രാമ ലുക്ക് പൂർണമാകാൻ രണ്ടോ മൂന്നോ കോട്ട് മസ്കാര അണിയണം.
മസ്കാര റൗണ്ട് ബ്രഷ്
എല്ലാ മസ്കാരയ്ക്കൊപ്പവും ബ്രഷുകൾ ലഭിക്കുമെങ്കിലും കണ്ണുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവർ ‘മസ്കാര റൗണ്ട് ബ്രഷ്’ കൂടി കയ്യിൽ കരുതണം. ഇതിന്റെ ഫെതർ ടച്ചോടു കൂടിയ ബ്രഷ് നാരുകൾ കണ്‍പീലികളുടെ കോർണറുകളി ൽ വരെ മസ്കാര മനോഹരമായി അണിയാൻ സഹായിക്കും. ഓരോ തവണയും മസ്കാര അണിഞ്ഞ ശേഷം ഐമേക്കപ്പ് റിമൂവർ ഉപയോഗിച്ച് ബ്രഷിന്റെ നാരുകൾ തുടച്ച് വൃത്തിയാക്കണം.