Monday 20 June 2022 02:21 PM IST : By സ്വന്തം ലേഖകൻ

വിവാഹ വസ്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ എന്തെല്ലാം ചെയ്യാം

wedding-dress-care-

ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങളിൽ ഒന്നാ ണ് വിവാഹം . വളരെ സ്പെഷലായ ആ ദിവസം അണിയുന്ന വസ്ത്രവും വളരെ സ്പെഷലാണ്. ഒരുപാട് ആലോചനകൾക്കും അന്വേ ഷണങ്ങൾക്കും ശേഷമാ ണ് വിവാഹവസ്ത്രം തിരഞ്ഞെടുക്കുന്നത്. മനോഹരനമിഷങ്ങളടെ ഓര്‍മയായി ആ വസ്ത്രം സൂക്ഷിച്ചു വയ്ക്കുന്നവർ ധാരാളം . എന്നാൽ ഈ വസ്ത്രം വർഷങ്ങക്കുശേഷം അലമാരയുടെ ഒരു മൂലയിൽ പൊടിപിടിച്ചും പഴകിയും കാണേണ്ടി വന്നാലോ ? ഇത്തരം അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്. വിവാഹവസ്ത്രങ്ങൾ കാലങ്ങളോളം നാശമാവാതെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേ ണ്ട ചില കാര്യങ്ങൾ ഇതാ .

വൃത്തിയാ ക്കി എടുത്തുവയ്ക്കാം.

വിവാഹത്തിന് ധരിച്ച് വസ്ത്രം വൃത്തിയാക്കാതെ എടുത്തു വയ്ക്കുന്നവരു ണ്ട്. അലക്കിവൃത്തിയാക്കിയശേ ഷം മാത്രംവസ്ത്രം സൂക്ഷിക്കാം . മാത്രമല്ല കൃത്യമായ സമയ ഇടവേ ളകളിൽ വസ്ത്ര മെടുത്ത് വൃത്തിയാക്കണം . ഇല്ലെങ്കിൽ വസ്ത്ര ത്തിൽ മഞ്ഞ നിറം വരി കയോ പൂപ്പൽ പിടിക്കുകയോ ചെയ്യും .

ഇടയ്ക്കിടെ പുത്തെടുത്ത് ഇളം വെയി

ൽ കൊള്ളിക്കുന്നതും നല്ലതാണ്.

ശ്രദ്ധവേണം

വിവാഹദിനം ആഘോഷത്തിന്റേതാണ്. എങ്കി ലും വസ്ത്രത്തിൽ വലിയ രീതിയിൽ അഴുക്കോ കറയോ ആവാതിരിക്കാൻശ്രദ്ധവേണം . മാത്രല്ല ആഘോഷങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന സ്മോക്കുകൾ, സ്പ്രേ കൾ തു ടങ്ങിയവ വസ്ത്രത്തിന് കേടുപാടുകൾ വരുത്താനുള്ള സാധ്യത കൂടുതലാണ്.

എവിടെ സൂക്ഷിക്കും ?

നല്ലൊരു ഫാബ്രിക് ബാഗിലോ അല്ലെ ങ്കിൽ ഈ മേ ഖലയിലെ പ്രഫഷനലുകൾ ചെയ്യുന്ന രീതിയി ൽ പി എച്ച് ന്യൂട്രൽ ബോർഡു കൊണ്ടുണ്ടാക്കിയ ബോക്സിലോ ആസിഡ് ഫ്രീടിഷ്യൂ പേപ്പറി ൽ പൊതിഞ്ഞ് സൂക്ഷിക്കാം . ഇതെല്ലാം വസ്ത്രങ്ങളെ കാലങ്ങളോളം സംരക്ഷിക്കും. പ്ലാസ്റ്റിക് ബാഗുകളിൽ സൂക്ഷിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.