Friday 02 September 2022 12:38 PM IST : By സ്വന്തം ലേഖകൻ

കാതിൽ സദ്യക്കമ്മലുമിട്ട് ഓണമാഘോഷിച്ചാലോ; കമ്മലിനു ഓണം മേക്കോവറുമായി ലൗമി മജീദ്

sadhya-ear-ring-artcraft-loumy-majeed-social-media-cover ലൗമി, സദ്യക്കമ്മൽ ; ഫോട്ടോ കടപ്പാട് : മനോരമ ഓൺലൈൻ

കാതിൽ നാക്കിലയിലെ ഓണസദ്യയുമായി ഓണാഘോഷത്തിനു പോയാലോ? പട്ടുപാവേടയും കേരളാസാരിയും മുല്ലപ്പൂവും മാത്രമല്ല ഓണവേഷത്തിനുള്ള ആക്സസറീസിനും വേണ്ടേ ഓരു ഓണടച്ച് എന്ന ചിന്തയാണ് ലൗമി മജീദിനെ സദ്യക്കമ്മലിൽ എത്തിച്ചത്. ഉള്ളിലുള്ള കലാവാസന ലൗമി ചെയ്യുന്ന ഏതു കാര്യത്തിലും ഒരു ക്രിയേറ്റീവ് ടച്ച് കൊണ്ടുവരും. അതാണ് സദ്യയുടെ രൂപത്തിൽ ടെറാകോട്ട കമ്മലായി പിറന്നത്.

sadhya-ear-ring-artcraft-loumy-majeed-social-media

വാഴയിലയിൽ ചോറും കറികളും വിളമ്പി വച്ചിരിക്കുന്നതു പോലെ തോന്നും കമ്മൽ കണ്ടാൽ. ടെറാകോട്ട ഉപയോഗിച്ചാണ് കമ്മലിന്റെ നിർമാണം. ഇതിൽ പെയിന്റ് അടിച്ച് മനോഹരമാക്കും. ഒരു ജോഡി കമ്മൽ നിർമിക്കാൻ 3 ദിവസം വേണം. കമ്മലിന്റെ വിഡിയോ ലൗമി ഇൻസ്റ്റഗ്രാമിൽപങ്കുവച്ചിരുന്നു.

ചിത്രരചനയും ബോട്ടില്‍ ആർട്ടും ക്രാഫ്റ്റ് വർക്കുകളുമൊക്കെയായി കലാരംഗത്തു സജീവമാണു ലൗമി മജീദ്. 2022 മാർച്ചിൽ ദുബായ് വേൾഡ് ആർട്ട് എക്സിബിഷനിലും ഗോവ കലാപ്രദർശനത്തിലും ലൗമിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടി. വീടുകളിലും റിസോർട്ടിലും വയ്ക്കാനുള്ള ചിത്രങ്ങൾ വരച്ചു കൊടുക്കുന്നുണ്ട്.