Wednesday 02 February 2022 12:47 PM IST : By സ്വന്തം ലേഖകൻ

പാഴ് കടലാസിൽ പുനർജനിക്കുന്ന ‘പേപ്പർ മാഷെ’: പ്രചാരമേറുന്ന കരവിരുത്.

paper-mashe

പേപ്പർ മാഷെ... പേര് കേൾക്കുമ്പോൾ തന്നെ ആരുമൊന്ന് ഞെട്ടും. ഇതെന്താ സംഗതിയെന്ന് ആലോചിച്ച് തലപുകയ്ക്കുന്നവർക്ക് ഒരു കൂട്ടം കലാകാരൻമാർ മറുപടി നൽകും. കരകൗശല രംഗത്ത് വേറിട്ട പരീക്ഷണങ്ങൾ പിറവിയെടുക്കുന്ന ഈ കാലത്താണ് 'പേപ്പർ മാഷെയുടെയും' വരവ്. ഉപയോഗം കഴിഞ്ഞ് ബാക്കിവരുന്ന പേപ്പറുകളിൽ നിന്നാണ് പേപ്പര്‍ മാഷെ എന്ന പേരിൽ കണ്ണഞ്ചിപ്പിക്കുന്ന കരകൗശല വസ്തുക്കൾ പിറവിയെടുക്കുന്നത്.

paper-1

വലിയ വിലകൊടുത്തു വാങ്ങുന്ന ലാമ്പുകൾ മുതൽ സ്റ്റീൽ മോഡലിംഗ് വരെ പേപ്പർ കൊണ്ട് ഈസി ആയി നിർമിക്കാൻ സാധിക്കും എന്നതാണ് ഈ കരവിരുതിന്റെ പ്രത്യേകത. പേപ്പർ പൾപ്പ്, ചെറു കഷണങ്ങൾ ആക്കിയ പേപ്പറുകൾ, തടി കഷണങ്ങൾ മിക്സ് ചെയ്ത പേപ്പർ പൾപ്പ്, പശ, പ്ലാസ്ട്രോപാരിസ്‌ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. .

paper-2

200 ADൽ ചൈനയിൽ നിന്ന് പേപ്പറിന്റെ കണ്ടുപിടുത്തതോടെയാണ് ഈ കലാരൂപത്തിനു പ്രചാരമേറുന്നത്. വിഡിയോ കാണാം: