Wednesday 20 January 2021 04:35 PM IST : By സ്വന്തം ലേഖകൻ

പഴയ സാരികൾ ഉപയോഗിച്ച് വെറും 20 മിനിറ്റിൽ അംബർലാ സ്കർട്ട് തയ്‌ച്ചെടുക്കാം (വിഡിയോ)

umbrella-skrit

കുട്ടികളായാലും, കൗമാരക്കാരാണെങ്കിലും മുതിർന്നവരാണെങ്കിലും ധരിക്കാൻ ഏറെയിഷ്ടമുള്ള വസ്ത്രമാണ് അംബർലാ സ്കർട്ട്. കുട നിവർത്തി വച്ചതുപോലെ വട്ടത്തിൽ കിടക്കുന്ന ഈ പാവാട ഏതു ടോപ്പിന്റെ കൂടെയും ധരിക്കാം. അതേസമയം ടെക്‌സ്റ്റൈൽ ഷോപ്പുകളിൽ നിന്ന് വാങ്ങുമ്പോൾ നല്ല വില കൊടുക്കേണ്ടി വരും ഈ സ്കർട്ടിന്. എന്നാൽ ചെറുതായെങ്കിലും സ്റ്റിച്ചിങ് അറിയാവുന്നവർക്ക് വീട്ടിൽ വച്ചുതന്നെ എളുപ്പത്തിൽ അംബർലാ സ്കർട്ട് തയ്‌ച്ചെടുക്കാം. അലമാരയിൽ ഉടുക്കാതെ വച്ചിരിക്കുന്ന സാരികൾ വെറും 20 മിനിറ്റ് സമയം കൊണ്ട് മനോഹരമായ അംബർലാ സ്കർട്ട് ആക്കിയെടുക്കാം. വിഡിയോ കണ്ടുനോക്കൂ;