കുട്ടിക്കുറുമ്പിയെ പാറി നടക്കുന്ന പൂമ്പാറ്റയെ പോലെ സുന്ദരിയാക്കുന്ന ഫ്രോക്കാണിത്. ഫ്ലോറൽ പ്രിന്റുള്ള ഓർഗ ൻസ സിൽക്ക് തുണിയുടെ കളർഫുൾ ലുക്കിന് മാച്ചിങ് ബ്രൗൺ വെൽവറ്റാണ് അപ്പർ പാർട്ടിൽ ഉപ യോഗിച്ചിരിക്കുന്നത്. ഓർഗൻസയിലെ പ്രിന്റിന്റെ നിറം മാറുന്നതിനനുസരിച്ച് അപ്പർ പാർട്ടിന്റെ നിറ വും മാറ്റി പരീക്ഷിക്കാം. ഫ്ലോറൽ പ്രിന്റിനു കോംപ്ലിമെന്റ് ചെയ്യുന്ന തരത്തിലാണ് ഫ്രോക്കിന്റെ നെക്കിൽ പൂക്കളും മുത്തുകളും പിടിപ്പിച്ചിരിക്കുന്നത്.
ആവശ്യമുള്ള സാധനങ്ങൾ
കോഫി ബ്രൗൺ വെൽവെറ്റ് തുണി– അര മീറ്റർ
പ്രിന്റഡ് ഓർഗൻസ സിൽക്ക് തുണി– ഒരു മീറ്റർ
ലൈനിങ് തുണി – ഒന്നര മീറ്റർ
മുത്തുകൾ
സിൽക്ക് നൂൽ
എടുക്കേണ്ട അളവുകൾ
തോൾ മുതൽ മുട്ടിനു താഴെ വരെയുള്ള നീളം
(ഉടുപ്പിന്റെ ഇറക്കം),
നെഞ്ചളവ്, തോൾവീതി, കഴുത്തുവട്ടം.
ചിത്രം 1
AB- CD – നെഞ്ചളവിന്റെ നാലിലൊന്ന്
AC-BD – എട്ട് ഇഞ്ച്
AH-BI – ഏഴ് ഇഞ്ച്
AF – തോൾവീതിയുടെ പകുതി
BG – കൈക്കുഴി
HI – നെഞ്ചളവിന്റെ നാലിലൊന്ന്
AX – പിൻകഴുത്തിറക്കം
AY – മുൻകഴുത്തിറക്കം
AO – കഴുത്തകലത്തിന്റെ പകുതി

തയ്ക്കുന്ന വിധം
വെൽവെറ്റ് തുണിയും എട്ടര ഇഞ്ച് നീളത്തിൽ നാലായി മടക്കി ചിത്രം ഒന്നിൽ തന്നിരിക്കുന്ന അളവുകൾ മാർക്ക് ചെയ്ത് മുറിച്ചെടുക്കുക. ലൈനിങ്ങും ഇതേ അളവിൽ വെട്ടിയ ശേഷം മുകൾഭാഗം തയ്ക്കുക. പ്രിന്റഡ് തുണി ഇടുപ്പിൽ നിന്നുള്ള ഫ്രോക്കിന്റെ ഇറക്കവും തയ്യൽതുമ്പും മാർക്ക് ചെയ്ത് നീളത്തിൽ രണ്ടായി മുറിച്ച ശേ ഷം കൂട്ടിത്തയ്ച്ച് ചെറിയ ഞൊറിവുകളെടുത്ത് ലൈനിങ്ങുകൂടി വച്ച് ഉടുപ്പിനോട് അറ്റാച് ചെയ്യുക. ഉടുപ്പിന്റെ കഴുത്തിൽ മുത്തുകളും സിൽക് നൂലും കൊണ്ട് ചെറിയ ചിത്രപ്പണികൾ കൂടി ചെയ്യാം.
ഡിസൈനർ: മിനു എബി, എം ലിസ് കൗച്ചർ, കോതമംഗലം, മോഡൽ: റിയാന, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ