Tuesday 09 January 2018 03:16 PM IST : By സ്വന്തം ലേഖകൻ

അലമാരയ്ക്കുള്ളിൽ എന്തെല്ലാം വസ്ത്രങ്ങൾ വേണം? അവ എങ്ങനെ ഒാരോ അവസരങ്ങളിലും ഉപയോഗിക്കണം?

wardrobe

എസൻഷ്യൽസ് ഇൻ വാഡ്രോബ്’ എന്ന് നെറ്റിൽ സെർച് ചെയ്താൽ കാണുന്നത്, ചില സ്ഥിരം പല്ലവികൾ.. ബ്ലാക്ക് ഡ്രസ് വേണം, വെള്ള ഷർട്ട് വാങ്ങൂ... സത്യത്തിൽ വസ്ത്രങ്ങളുടെ എണ്ണം കൂട്ടുന്നതിലല്ല, സ്മാർട്ടായി ഉപയോഗിക്കുന്നതിലാണ് മിടുക്ക്. ദിവസവും അ ലമാരയ്ക്കു മുന്നിൽ ചെന്ന് ‘ഇന്നെന്തിടും’ എന്ന് ക്വസ്റ്റ്യൻ മാ ർക്ക് പോലെ നിൽക്കേണ്ട. അലമാരയ്ക്കുള്ളിൽ എന്തെല്ലാം ക രുതണമെന്നും അതെങ്ങനെ ബുദ്ധിപൂർവം അണിയണമെന്നു ഡിസൈനേഴ്സ് പറയുന്നതു കേൾക്കാം.

ഇതെല്ലാം തീർച്ചയായും വേണം

ജോലിയുടെ സ്വഭാവമനുസരിച്ചായിരിക്കും ഒാരോരുത്തരുടേയും വസ്ത്രധാരണം. ടീച്ചർ വാഡ്രോബിൽ ഏ റ്റവും കൂടുതൽ കരുതേണ്ടത് സാരികളാണ്, ജേണലിസ്റ്റ് കുർത്തകളും. എങ്കിലും ചില വസ്ത്രങ്ങൾ എല്ലാവരും കരുതി വയ്ക്കണം. എത്ര എണ്ണം വീതം വേണമെന്നത് ഓരോരുത്തരും ജീവിതാന്തരീക്ഷവും വരുമാനവും കണക്കിലെടുത്ത് തീരുമാനിക്കണമെന്നു മാത്രം.

കറുപ്പ്, വെള്ള, നീല, കാക്കി നിറങ്ങളിലുള്ള ജീൻസ് മിക്ക ടോപ്പുകൾക്കൊപ്പവും ഇണങ്ങും. ഏതവസരത്തിനും ഇണങ്ങുന്ന ന്യൂട്രൽ, േപസ്റ്റൽ നിറങ്ങളിലുള്ള കുർത്ത, സൽവാർ ക മ്മീസ് എന്നിവയും കരുതി വയ്ക്കണം. മലയാളിയാണെങ്കിൽ വർഷത്തിലൊരു വട്ടമെങ്കിലും നല്ലൊരു കേരളാ സാരി വേണ്ടി വരുമെന്നത് ഉറപ്പ്.

wardrobe2

മിക്സ് ആൻഡ് മാച്ച് ചെയ്യാവുന്ന വസ്ത്രങ്ങള്‍ കുറഞ്ഞ ചെലവിൽ വലിയ ഉപയോഗം തരും. ശരീരഘടനയുമായുള്ള യോജിപ്പ്, കംഫർട്ട്, സീസൺ, ബജറ്റ്, വൃത്തിയാക്കാനും സൂ ക്ഷിക്കാനുമുള്ള എളുപ്പം ഇവയെല്ലാം പരിഗണിക്കണം. സ ൽവാർ സെറ്റ് വാങ്ങുമ്പോൾ ദുപ്പട്ടയുടെ നിറം പ്രത്യേകം ശ്ര ദ്ധിക്കണം. മുഖവുമായി ചേർന്നു നിൽക്കുന്നത് ദുപ്പട്ടയല്ലേ? ഏതു വസ്ത്രം വാങ്ങുമ്പോഴും മുഖചർമത്തിന്റെ ടോണിന് ഇ ണങ്ങുന്നതാണെന്ന് ഉറപ്പാക്കുക.

തടി കൂടുതലുള്ള പ്രകൃതക്കാർ കടുംനിറങ്ങളും, മെ ലിഞ്ഞ പ്രകൃതക്കാര്‍ ഇളം നിറങ്ങളും തിരഞ്ഞെടു ക്കുക. വെള്ള, കറുപ്പ് നിറങ്ങളും ക്രീം നിറം, കറുപ്പ്, ചുവപ്പ് ഇവയും വാഡ്രോബിൽ ഒഴിച്ചു കൂടാനാകാത്തവയാണ്.

തരം തിരിക്കാം

ഓഫിസ് വെയർ ആയി പ്ലെയ്ൻ സാരികൾ കരുതി വയ്ക്കാം. വിവിധ നിറങ്ങളിലുള്ള പ്രിന്റഡ് ബ്ലൗസുകളും. മിക്സ് ആൻഡ് മാച്ച് ചെയ്യാൻ എളുപ്പമാകും. ഉപയോഗിച്ച് മടുക്കുമ്പോൾ പ്ലെ യ്ൻ സാരികൾക്കു ബോർഡർ നൽകിയും മറ്റും ഫ്രെഷ് ലുക്ക് നൽകാനാകും. പ്ലെയ്ൻ കുർത്തകൾ പ്രിന്റഡ് സ്കാർഫിനൊ പ്പവും പ്രിന്റഡ് കുർത്തകൾ പ്ലെയ്ൻ സ്കാർഫിനൊപ്പവും പെയർ ചെയ്യണം. ചെറിയ കോളറോടു കൂടിയ സൽവാർ ക മ്മീസ് തയ്ക്കുന്നത് ഫോർമൽ ലുക്ക് നൽകും. പാർട്ടിവെയർ വാങ്ങുമ്പോൾ പെട്ടെന്ന് ഔട്ട്ഡേറ്റഡ് ആകാനിടയുള്ള ഡിസൈനുകൾ ഒഴിവാക്കുക.

ആക്സസറീസ് വേണം

സിംപിൾ ആഭരണങ്ങൾ, ചെറിയ ഇയർ സ്റ്റഡുകൾ, വാച്ച്, ബ്രോൺസ് അല്ലെങ്കിൽ സിൽവർ നിറത്തിലുള്ള ബ്രൂച്ചുകൾ ഇവയൊക്കെ എക്കാലത്തെയും ക്ലാസിക് ആഭരണങ്ങളാണ്. ന്യൂട്രൽ നിറത്തിലുള്ള ലെതർ അല്ലെങ്കിൽ സിന്തറ്റിക് ലെതർ ബാഗ് എല്ലാ വസ്ത്രങ്ങൾക്കൊപ്പവും യോജിക്കും. പ്ലാറ്റ്ഫോം ഹീലുള്ള ന്യൂട്രൽ നിറത്തിലുള്ള ചെരുപ്പുകളും ക്ലാസിക് ആ ണ്. സിംപിൾ ചെയ്നിനൊപ്പം പല നിറങ്ങളിലുള്ള പെൻഡന്റുകൾ കരുതി വയ്ക്കാം.

പ്ലാറ്റ്ഫോം ഹീലുള്ള ചെരുപ്പുകൾ എല്ലാ വേഷങ്ങൾക്കൊ പ്പവും ഇണങ്ങും. ഫ്ലിപ് ഫ്ലോപ്, ഫ്ലാറ്റ് ചെരുപ്പുകൾ, ഓപ്പൺ ഷൂസ് അല്ലെങ്കിൽ സ്നീക്കേഴ്സ് എന്നിവ ഓരോ ജോടി വീതം കരുതുന്നത് വിവിധ സന്ദർഭങ്ങളിൽ സഹായിക്കും.

ഒരേ പീസ്, പല റോളുകൾ

ഒരേ വസ്ത്രം തന്നെ വ്യത്യസ്ത ആക്സസറികളും ഹെയർ സ്റ്റൈലും ഉപയോഗിച്ച് ഫ്രെഷ് ലുക്കോടെ അണിയണം. മിക്സ് ആൻഡ് മാച്ച് ചെയ്യാൻ പറ്റുന്ന തരം കുർത്തകളും ബോട്ടവും ദുപ്പട്ടകളും ശേഖരിക്കുക. രണ്ടോ മൂന്നോ എത്‌നിക് പ്രിന്റഡ് ഓവർ കോട്ട് ഉണ്ടെങ്കിൽ പ്ലെയിൻ കമ്മീസിന് വ്യത്യ സ്ത ലുക്കുകൾ നൽകാൻ കഴിയും. ഓവർ കോട്ടിനൊപ്പം സ്ട്രെയ്റ്റ് കട്ട് കുർത്തയോ കമ്മീസോ കൂടുതൽ യോജിക്കും. ഇത് ഫോർമൽ ലുക്കിനൊപ്പം, ദുപ്പട്ടയേക്കാൾ കംഫർട്ടും ന ൽകും. നമ്മുടെ ശരീര പ്രകൃതിക്ക് ലെഗ്ഗിങ്സിനേക്കാൾ യോജിച്ചത് ചുരി ബോട്ടം ആണ്. പല നിറങ്ങളിൽ റെഡിമെയ്ഡ് ചുരി ബോട്ടം വാങ്ങാം. ഡ്യൂപിയോൺ സിൽക്ക് ചുരി ബോട്ടം കാഷ്വൽ വെയറായും പാർട്ടിവെയറായും ഉപയോഗിക്കാം.

ക്രമത്തിലടുക്കാം

∙ വാഡ്രോബിൽ ആദ്യം വേണ്ടത് യഥാർഥ അളവിലുള്ള, നല്ല ഷേപ്പ് തരുന്ന അടിവസ്ത്രങ്ങളാണ്. ആരും കാണുന്നില്ലല്ലോ എന്നു കരുതി അടിവസ്ത്രങ്ങൾ അലംഭാവത്തോടെ തിരഞ്ഞെടുക്കരുതേ. നല്ല അടിവസ്ത്രങ്ങൾ അഴകുള്ള ശ രീരത്തിന് പ്രധാനമാണ്.

∙ഏതു ജോലിക്കും ഇണങ്ങുന്ന ജീൻസും കുർത്തിയും എ ത്ര വേണമെങ്കിലും ആകാം. പട്യാലയ്ക്കൊപ്പവും ലെഗിൻ സിനൊപ്പവും ഇണങ്ങുമെന്നതിനാൽ കുർത്തികളെ മിക്സ് മാച്ച് ചെയ്യാന്‍ എളുപ്പമാണ്.

∙ കാർഡിഗൻ, ഷ്രഗ് അല്ലെങ്കിൽ ജാക്കറ്റ് ഇവ ഏറ്റവും ഉപയോഗപ്രദമായ ഫാഷൻ ആണ്. ഇരുചക്ര വാഹനങ്ങളിലെ സ്ഥിര സഞ്ചാരത്തിനു മാത്രമല്ല മോ‍ഡേൺ വസ്ത്രങ്ങൾക്ക് അല്പം കൂടി മാന്യതവേണമെന്ന് തോന്നുന്ന അവസരങ്ങ ളിലും ഇവയെ ആശ്രയിക്കാം. മാത്രമല്ല കാലാവസ്ഥയ്ക്ക് തണുപ്പേറിയാലും ചെറിയൊരു പനി വന്നാലും ആദ്യം ഉപ യോഗം വരിക ഇവയ്ക്കാവും.

∙ ഓഫിസിലും സായാഹ്ന പാർട്ടികളിലും ഒരുപോലെ ഉ പയോഗിക്കാവുന്നവയാണ് കോക്ക്ടെയ്ൽ വസ്ത്രങ്ങൾ.ചെറിയ കോളറോടുകൂടിയ അനാർക്കലി കുർത്ത, വലിയ എംബ്രോയ്ഡറിയുള്ള കശ്മീരി കുർത്ത, നീളൻ കയ്യുള്ള ലേസ് വസ്ത്രങ്ങൾ ഇവ ഉപകരിക്കും.

∙കാഷ്വൽ വെയറായും, നല്ലൊരു ദുപ്പട്ടയ്ക്കൊപ്പം പാർട്ടി വെ യറായും ഉപയോഗിക്കാൻ രണ്ടോ മൂന്നോ എങ്കിലും സൽവാർ കമ്മീസ് കരുതാം.

∙പാർട്ടി വെയർ സാരികൾ ആവശ്യാനുസരണം വാങ്ങിയാൽ മതി. കാരണം ട്രെൻഡുകൾ അതിവേഗം മാറും. കുറച്ചു പ്ലെ യി ൻ സാരികൾ എപ്പോഴും കരുതി വയ്ക്കാം. സന്ദർഭത്തിനനു സരിച്ച് രൂപഭേദങ്ങൾ വരുത്താം.

∙വെയിലായാലും മഴയായാലും ഒരു പോലെ ഉപയോഗിക്കാവുന്ന സോഫ്റ്റ് കോട്ടൺ, ജോർജെറ്റ്, ഷിഫോൺ, സാറ്റിൻ ഫിനിഷുള്ള കോട്ടൺ അല്ലെങ്കിൽ സിൽക്ക്, ലിനെൻ,ഡ്യൂപിയോൺ സിൽക്ക് മെറ്റീരിയലുകൾ കരുതുന്നത് നല്ലതാണ്.

വിവരങ്ങൾക്ക് കടപ്പാട്: ലേഖ ശ്രീനിവാസൻ, ഫാഷൻ ഡിസൈൻ ലക്ചറർ,സെന്റ് തെരേസാസ് കോളേജ്, എറണാകുളം, സിജി തോമസ് നോബൽ,കോസ്റ്റ്യൂം ഡിസൈനർ, കൊച്ചി