Friday 03 January 2025 03:19 PM IST : By സ്വന്തം ലേഖകൻ

നിരാശയിൽ സാന്ത്വനമാകാൻ ആരുമെത്തില്ല? സന്തോഷത്തിന്റെ താക്കോൽ നിങ്ങളുടെ ഉള്ളിൽ: വൈറലായി സെൽഫ് ലവ് സീരീസ്

self-love-cover-

ജീവിത സന്തോഷങ്ങളുടെ താക്കോൽ തേടിയലയുന്നവരാണോ നിങ്ങൾ. നിരാശയുടെ പടുകുഴിയിൽ നിന്നും കരകയറാനാകാതെ വിഷമിക്കുന്നവർ? എങ്കിൽ ഒന്നു തിരിച്ചറിയൂ. വേദനകളില്‍ നിങ്ങളുടെ കൈപിടിക്കാൻ അദൃശ്യമായൊരു ശക്തിയും കടന്നു വരില്ല. കാരണം നിങ്ങളുടെ സന്തോഷങ്ങളുടെ താക്കോൽ നിങ്ങളുടെ ഉള്ളിൽ തന്നെയാണുള്ളത്.

വേദനകളുടെ ഇരുൾ വഴികളിൽ ഉള്ളിലുറങ്ങുന്ന സന്തോഷങ്ങളുടെ വെളിച്ചം വഴികാട്ടുമെന്ന് ഫൊട്ടോ സ്റ്റോറിയിലൂടെ പറയുകയാണ് ഫാഷൻ ഫൊട്ടോഗ്രാഫർ ജോസ് ചാൾസ്. ജോസ് ചാൾസ് അവതരിപ്പിച്ച് ശ്രദ്ധ നേടിയ സെൽഫ് ലവ് ഫാഷൻ ഫോട്ടോ സീരീസിന്റെ രണ്ടാം ഭാഗമാണ് സന്തോഷങ്ങളുടെ പുതുവഴികൾ തേടുന്നവരുടെ കണ്ണുതുറപ്പിക്കുന്നത്.

1

self-love-

2.

self-love-2

3.

self-love-3

4.

self-love-5

‘നിരാശയുടെയും ഡിപ്രഷന്റെയും ജീവിത ഘട്ടങ്ങളിൽ രക്ഷകനെ കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്ന് ജോസ് ചാൾസ് ഫൊട്ടോഗ്രാഫിയിലൂടെ പറയുന്നു. നമ്മുടെ വേദനകളെ മറികടക്കാൻ സഹായിക്കുന്ന സന്തോഷത്തിന്റെ താക്കോൽ നമ്മുടെയുള്ളിൽ തന്നെയുണ്ട്. ഓരോ മനസുകളും അത് കണ്ടെത്തണം എന്നേയുള്ളൂ. നമ്മുടെ ഇഷ്ടങ്ങൾ ഏതാണോ അതു തിരിച്ചറിയുക. നമ്മുടെ കഴിവുകൾ മനസിലാക്കുക. വേദനകളെ മറക്കാനുള്ള മരുന്ന് അതിലുണ്ടാകും. എന്നാൽ എക്കാലവും വേദനകളെ കൂട്ടുപിടിച്ചിരുന്നാൽ നിരാശ നമ്മളെ പടുകുഴിയിലേക്ക് തള്ളിവിടും.’– ഫൊട്ടോ സ്റ്റോറിയുടെ ആശയത്തെക്കുറിച്ച് ജോസ് ചാൾസ് പറയുന്നു.

5

self-love-6

6

self-love-7

7

self-love-8

8.

self-love-9

തെന്നിന്ത്യൻ നായിക അഞ്ജു കുര്യനാണ് സെൽഫ് ലവ് ഫാഷൻ ഫോട്ടോ സീരീസിന്റെ രണ്ടാം ഭാഗത്തിൽ മോഡലായി എത്തിയിരിക്കുന്നത്. തന്റെ ശിൽപകലാ വൈഭവത്തിലൂടെ നിരാശയെ മറികടക്കുന്ന യുവതിയെയാണ് ഫൊട്ടോ സ്റ്റോറിയിൽ അഞ്ജു അവതരിപ്പിക്കുന്നത്. ഫൊട്ടോ സ്റ്റോറിയുടെ ആശയവും ഫൊട്ടോഗ്രഫിയും ജോസ് ചാൾസിന്റെ വകയാണ്. സിനിമ കോസ്റ്റ്യൂം ഡിസൈനറായ ഏക്തയാണ് ഫൊട്ടോ സ്റ്റോറിയുടെയും മനോഹരമായ കോസ്റ്റ്യൂമിനു പിന്നിൽ. മേക്കപ്പ്: ജിജീഷ്. സെൽഫ് ലവ് ഫാഷൻ ഫോട്ടോ സീരീസിന്റെ ഒന്നാം ഭാഗത്തിൽ ഹണി റോസാണ് മോഡലായെത്തിയത്.

9

self-love-10

10

self-love-11

11

self-love-12

12.

self-love-13

ഇതിൽ ശിൽപ കലയാണ് ആനന്ദത്തിന്റെ വഴിയെങ്കിൽ അടുത്ത ഭാഗത്തിൽ ചിത്രരചനയോ, സംഗീതമോ അങ്ങനെ മറ്റെന്തെങ്കിലും ഒന്നാവും കൺസെപ്റ്റായി എടുക്കുക.’’ ഫൊട്ടോഗ്രഫർ ജോസ് ചാൾസ് വനിത ഓൺലൈനോട് പറഞ്ഞു. തന്റെ സന്തോഷത്തിന്റെ വഴി നൃത്തമാണെന്ന തിരിച്ചറിവാണ് അവളുടെ മുഖത്തേക്കു വീഴുന്ന പ്രകാശം. സന്തോഷളുടെ ആ വഴിയിലൂടെയുള്ള അവളുടെ ആനന്ദനടനത്തോടെ സെൽഫ് ലവ് സീരീസിന്റെ അദ്യ ഭാഗത്തിനു തിരശീല വീഴുന്നു, ബീ യൂ... ‘നിങ്ങളായിരിക്കുക...’ എന്ന ആഹ്വാനത്തോടെ...

13

self-love-14

14.

self-love-final

15.

16.