ADVERTISEMENT

ഓരോ പിറവിക്കും ഓരോ ലക്ഷ്യങ്ങളുണ്ട്. മനോഹരമായൊരു പിറവികൊള്ളലിന്റെ കഥ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത് പങ്കുവയ്ക്കുകയാണ് ഫൊട്ടോഗ്രാഫർ ബിബിൻ. ‘ഗർഭം’ എന്ന മനോഹരമായ ജീവിതാനുഭവത്തിന് വേറിട്ട ഭാഷ്യം ചമച്ചുകൊണ്ടുള്ള ബിബിന്റെ ഫൊട്ടോഗ്രഫി പരീക്ഷണം സോഷ്യൽ മീഡിയയിലും വൈറലാണ്.

‘ആരും ഒന്നും സമമല്ലാത്ത മണ്ണിൽ ഇളക്കമുള്ള ചുവടുകളുമായി ഒരു പിറവി’ എന്ന ആമുഖത്തോടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

piravi-3
ADVERTISEMENT

ഓരോ പിറവിയും സന്തോഷത്തിന്റെയും, പ്രതീക്ഷയുടെയും വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു ട്രാൻസ്ജെൻഡറിന്റെ ജീവിതത്തിലെ സ്വപ്നങ്ങളും, സങ്കൽപങ്ങളും അങ്ങനെ തന്നെയാണ്. ചുവട് തെറ്റാതെ വീണ്ടും അർത്ഥമുള്ള ഒരു യാത്രയായി ,അവരുടെ പിറവിയും ഗർഭവും ഈ മണ്ണിന്റെ അടയാളപ്പെടുത്തലുകളായി ബാക്കിയുണ്ടാകുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

piravi-2

ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഇന്ത്യയിലെ തന്നെ ആദ്യ മിസ് ഗ്ലോബൽ ജേതാവായ ശ്രുതി സിതാരയാണ് ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ബിബി ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ്ക്കു പിന്നിൽ. വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത് സ്‌മൃതി സൈമൺ .രഞ്ജിത്തിന്റ്താണ് ചമയം. ഫ്രാങ്ക്‌സ് സെബസ്, ക്യാൻ ഫോട്ടോഗ്രാഫി എന്നിവർ ചേർന്നാണ് റീടച്ച് നടത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT