ADVERTISEMENT

സൂപ്പർ നായിക മാത്രമല്ല, ഫാഷന്റെ കാര്യമെടുത്താൽ സൂപ്പർ മോഡൽ കൂടിയാണ് കീർത്തി സുരേഷ്. സോഷ്യല്‍ മീഡിയയിൽ കീർത്തി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ആരാധകരേറെ. സ്റ്റൈലിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലാത്ത താരം ഇപ്പോഴിതാ വീണ്ടും കണ്ണഞ്ചിപ്പിക്കുന്ന ഒരുപിടി ചിത്രങ്ങളുമായി എത്തുകയാണ്. കൂൾ ലുക്കിലുള്ള കീർത്തിയുടെ ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തത്. ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് താരമെത്തിയത്. 

keerthi-33

ബ്ലാക്ക് ഷർട്ടും ലൂസ് പാന്റുമാണ് പെയർ ചെയ്തത്. ഷർട്ടിലും പാന്റിലും ഒരേ പാറ്റേണിലുള്ള വെളുപ്പും ചുവപ്പും ലൈൻ ഡിസൈൻ ചെയ്തു. ഗോൾഡൻ നിറത്തിലുള്ള നെക്ലേസും കമ്മലുമാണ് ആക്സസറൈസ് ചെയ്തത്. 

ADVERTISEMENT

കണ്ണിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. സ്മോക്കി ഐസും കട്ടിയുള്ള പുരികങ്ങളും കീർത്തിയെ സ്റ്റൈലിഷാക്കി. ന്യൂഡ് ലിപ്സ്റ്റിക് ഫോളോ ചെയ്തു.

keerthi-1

കീർത്തി നായികയായെത്തിയ മാമന്നൻ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസിൽ നിന്നും ലഭിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT