പഴയ ബെൽബോട്ടം ഓർമയില്ലേ...‘ചാം ചക്ക ചോം ചക്ക ചുമരിചക്കാച്ചാ...’ എന്നു പാടി ജയൻ കാലിളക്കുമ്പോൾ ആനച്ചെവി പോലെ ആടിക്കളിക്കുന്ന പഴയ സ്റ്റൈലൻ പാന്റ്...ഒരുകാലത്ത് യുവത്വത്തിന്റെ ഹരമായിരുന്ന ബെൽബോട്ടത്തിന്റെ അനിയനാണ് വർഷങ്ങൾക്കു ശേഷം തരംഗമായ ബൂട്ട്കട്ട്. ബൂട്ട് കട്ടും കുറേക്കാലത്തിനു ശേഷം ഔട്ട് ഓഫ് ഫാഷനായി. ഇപ്പോഴിതാ, ബൂട്ട് കട്ട് യൂ ടേൺ അടിച്ച് തിരുമ്പി വന്താച്ച്... മുൻനിര ബ്രാൻഡുകളാണ് പുതിയ രൂപത്തിൽ ബൂട്ട് കട്ടിനെ തിരിച്ചെത്തിക്കുന്നത്. ഡെനിം, ട്വിൽ, കോട്ടൺ എന്നീ തുണിത്തരങ്ങളിൽ, ഡിസൈനിൽ ചില മാറ്റങ്ങളോടെയാണ് ന്യൂ ജെൻ ബൂട്ട് കട്ടിന്റെ മാസ് എൻട്രി. ഹൈ വെയ്സ്റ്റ് ആയതിനാൽ ഏതു തരം ശരീരഭാഷയിലുള്ളവർക്കും സ്ത്രീകള്‍ക്കും നന്നായി ഇണങ്ങുന്ന തരത്തിലാണ് പുതിയ മോഡലിന്റെ തുന്നൽ.
1.
