Friday 22 January 2021 12:26 PM IST : By Pushpa Mathew

മുത്തശ്ശിമാരുടെ വസ്ത്രമെന്ന് പറഞ്ഞ് തള്ളേണ്ട, ഫാഷനിൽ കാർഡിഗന്‍ വിട്ടൊരു കളിയില്ല

cardigan

ട്രെൻഡി കാർഡിഗൻസ് ഹോളിവുഡിൽ അങ്ങ് വമ്പൻ സെലിബ്രിറ്റികൾ മുതൽ മോഡലുകൾ വരെ ഇന്ന് പീക്-അ-ബൂ കാർഡിഗൻ ട്രെൻഡ് ആയി ഉപയോഗിക്കുന്നു. ഇന്ന് പലരും ക്രോപ് ടോപ്പുകളോട് വിടപറഞ്ഞ്‌ കാർഡിഗനെ ആണ് പുതിയ ടോപ് ആയി തിരഞ്ഞെടുത്തിരിക്കുന്നത്.

cardigan-2

സിംഗിൾ ബട്ടൻ അണിഞ്ഞും, ഡബിൾ ബട്ടൺ അണിഞ്ഞും, ഫുള്ളി ഇൻസർട്ട് ചെയ്തും ഇന്ന് കാർഡിഗൻ ഒരു ട്രെൻഡ് ആയി നിലനിൽക്കുന്നു. പലരും ഈ കാർഡിഗനെ വ്യത്യസ്തമായ രീതികളിലാണ് കൈകാര്യം ചെയ്യുന്നത്.

cardigan-3

ഡെനിമിന്റെ കൂടെയും, സ്കർട്ടിന്റെ കൂടെയും, ലൂസ് ഫിറ്റഡ് കാർഡിഗൻ മാത്രമായും ഈ ശൈലി ഉപയോഗിക്കുന്നു. മുത്തശ്ശിമാരുടെ വസ്ത്രം എന്ന് പറഞ്ഞ് പിൻതള്ളപ്പെട്ട കാർഡിഗനാണ് ഇന്ന് മുൻനിരയിലേക്ക് എത്തിയിരിക്കുന്നത് . ന്യൂട്രൽ നിറങ്ങളുള്ള കാർഡിഗൻ ആണ് ഇന്ന് തരംഗമായിട്ടുള്ളത്.

cardigan-4