Wednesday 13 April 2022 02:42 PM IST : By സ്വന്തം ലേഖകൻ

പഴയ ഷൂസിൽ നിന്ന് പുത്തൻ കോർസെറ്റുകൾ: പുനർജനിക്കുന്ന ഫാഷൻ സങ്കൽപ്പങ്ങൾ

corset

കൺചിമ്മുന്ന വേഗത്തിലാണ് ഫാഷന്റെ സ്പന്ദനങ്ങൾ മാറിമറിയുന്നത്. പുതിയൊരെണ്ണം വരുമ്പോൾ പഴമയെ പാടെ മറന്നിട്ടുണ്ടാകും ഫാഷന്‍ പ്രേമികൾ. കാലം മാറുന്നതിന് അനുസരിച്ച് വഴിയിലുപേക്ഷിക്കുന്ന ഫാഷന്‍ മാലിന്യങ്ങൾ എന്തു ചെയ്യും? കുന്നുകൂടുന്ന ഇത്തരം പാഴ്‍വസ്തുക്കൾ കൃത്യമായി സംസ്കരിക്കാനും അത് പുനരുപയോഗിക്കാനും പുതിയ മാർഗങ്ങൾ അവതരിപ്പിക്കുകയാണ് പുതുതലമുറയുടെ ഡിസൈനർ ആയ സിയേറ ബോയ്ഡ്. ‘ഫ്രിസ്ക് മീ ഗുഡ്’ എന്ന തങ്ങളുടെ ബ്രാൻഡിലൂടെയാണ് സിയേറ ബോയ്ഡ് ഈ വേറിട്ട ഫാഷൻ സംസ്കരണ രീതിക്ക് പ്രചാരം നൽകുന്നത്. ‘റെട്രോ-ഫ്യൂച്ചറിസ്റ്റിക്’ തീം അടിസ്ഥാനമാക്കി പഴയ ചെരുപ്പുകളേയും ഷൂസുകളേയും സംസ്കരിച്ച് തുണിയാക്കി കോർസെറ്റ് തരത്തിലുള്ള തുണിയാക്കി മാറ്റുന്നു. ചുരുക്കി പറഞ്ഞാൽ നമ്മള്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മുന്തിയ ഷൂസുകൾ നാളെ തുണിത്തരങ്ങളായി പുനർജനിക്കുമെന്നുസാരം. അതേസമയം പുനരുപയോഗിക്കുന്ന ഇത്തരം കോർസെറ്റുകൾ ഗ്ലാമർ പരിധി ലംഘിക്കുന്നുവെന്നും പരാതികളുണ്ട്. അമേരിക്കൻ റാപ്പറായ കാർഡി ബി തന്റെ പിറന്നാൾ ദിനത്തിൽ ഫ്രിസ്ക് മി ഗൂഡിന്റെ കോർസ്റ്റാണ് തിരഞ്ഞെടുത്തത്