ADVERTISEMENT

പേർഷ്യൻ സ്വാധീനത്താലാണ് തുണികളിലെ മിറർ വർക്ക് ഇന്ത്യയിൽ എത്തിയത്. പല രൂപത്തിലും ഭാവത്തിലും പല കാലഘട്ടങ്ങൾ കടന്നാണ് ഇത് ഇന്നത്തെ നിലയിൽ എത്തിയിരിക്കുന്നത്. നൈറ്റ് പാർ‌ട്ടികളിൽ തിളങ്ങാൻ മിറർ വർക്കുകളോടു കൂടിയ കോസ്റ്റ്യൂമുകൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. മിററിൽ‌ വെളിച്ചം തട്ടി പ്രകാശിക്കുമ്പോഴുള്ള തിളക്കമാണ് മിറർ വർക്കിന്റെ ആകർഷണം.

ഇപ്പോഴിതാ, പുതിയ മിറർ വർക്ക് കളക്ഷനുമായി എത്തിയിരിക്കുകയാണ് മുന്‍നിര ഇന്ത്യൻ ഡിസൈനർമാർ. മനീഷ് മൽഹോത്ര, തരുൺ താഹില്യാനി എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയനടിയും ഫാഷന്‍ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തുമുണ്ട്. പൂർണിമയുടെ കളക്ഷനിൽ മെറൂൺ നിറത്തിന്റെ കോമ്പിനേഷൻ ആയാണ് മിറർ ഉപയോഗിച്ചിരിക്കുന്നത്. വിവിധ ആകൃതിയിലും വലുപ്പത്തിലും സിൽവർ നൂലുകൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്ന മിറർ വർക്ക് ബ്ലൗസ് ഒരു സ്റ്റൈൽ സ്റ്റെയിറ്റ്മെന്റാണ്. ഈ കോസ്റ്റ്യൂമിനൊപ്പം അധികം ആഭരണങ്ങൾ ധരിക്കേണ്ട ആവിശ്യമില്ല.

ADVERTISEMENT

1.

2.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT