വെള്ളിനിറമുള്ള, തിളങ്ങുന്ന ഒരു കുപ്പായം ധരിച്ചു പാർട്ടികൾക്കോ, ജോലിയിടത്തിലേക്കോ പോയാലോ...അത്രയും വേണോ ? കുറച്ചു കാലം മുൻപു വരെയൊക്കെ ഈ സംശയം ചിലപ്പോൾ ഫാഷൻ പ്രോമികൾക്കുമുണ്ടായിരുന്നു. പഴയകാല സിനിമകളിലെ ബ്രേക്ക് ഡാൻസുകാരോ, റോക്ക് പാട്ടുകാരോ വേദികളിൽ നിറഞ്ഞിരുന്നത് വെള്ളിയും സ്വർണവും കളറുകളിലുള്ള ഇത്തരം കോസ്റ്റ്യൂമുകളുമണിഞ്ഞായിരുന്നുവെന്നതും, അത്രയും വേണോ ? എന്ന സംശയത്തിന് ഒരു കാരണമായിരുന്നു. എന്നാല്‍ ഇപ്പോൾ സംഗതികള്‍ മാറി. വെള്ളിക്കളറിലുള്ള ‘സിൽവർ മാച്ചിങ് ഔട്ട്ഫിറ്റ്’ ഫാഷൻ ലോകത്ത് ട്രെൻഡിങ്ങാണ്. താരങ്ങളും മോഡലുകളും സാധാരണക്കാരുമൊക്കെ ഇത്തരത്തിലുള്ള സ്റ്റൈലിഷ് ഡ്രസുകളിൽ തിളങ്ങുന്നത് പാർട്ടികളിലും പൊതുചടങ്ങുകളിലും പതിവാണ്. ബോളിവുഡ് താരങ്ങളുടെ ഇത്തരം ലുക്കിലുള്ള ചിത്രങ്ങൾ വൈറലായതോടെയാണ് ഫാഷന്‍ ലോകം പുതിയ നീക്കത്തെ ഉറ്റുനോക്കാൻ തുടങ്ങിയത്. കാഷ്വൽ വെയറുകളായി അത്ര കംഫർട്ടാകില്ലെന്നാണ് പൊതു അഭിപ്രായമെങ്കിലും ഓഫീസുകളിലും മറ്റും ഇത്തരം കോസ്റ്റ്യൂമുകൾ ധരിച്ച് ധാരാളം ആളുകൾ എത്തുന്നതും മറക്കാവുന്നതല്ല.
1.

2.

3.

4.

5
