Thursday 12 January 2023 03:41 PM IST : By സ്വന്തം ലേഖകൻ

മൈഗ്രേയ്ൻ മുതൽ കൊളസ്ട്രോളിനെ വരെ പ്രതിരോധിക്കും, കണ്ണിനും നല്ലത്: അഗത്തിയും 10 ഗുണങ്ങളും

agathy

കുറഞ്ഞ ചെലവിൽ ഏറെ പോഷകസമൃദ്ധമായ ഭക്ഷണം വേണമെങ്കിൽ അഗത്തി ചീര പതിവാക്കിക്കോളൂ. അഗസ്ത്യ ചീര എന്ന പേരിലും അറിയപ്പെടുന്ന ഈ ചെറുമരത്തിലുണ്ടാകുന്ന പൂക്കളും ഇലകളും ഉപയോഗിച്ച് രുചികരമായ തോരനും വിഭവങ്ങളുമൊരുക്കാം.

ശ്വാസകോശാരോഗ്യത്തിന് ഉത്തമം

അഗത്തിയുടെ പൂവും ഇലയും ഔഷധമായും ആഹാരമായും ഉപയോഗിക്കാറുണ്ട്. വെള്ള, നീല, മഞ്ഞ, ചുവപ്പ് നിറങ്ങളിൽ പൂക്കളുള്ള നാല് തരം അഗത്തിയാണ് കണ്ടു വരുന്നത്.

പൂക്കൾ പാകം ചെയ്തും അല്ലാതെയും ഉപയോഗിക്കാറുണ്ട്. രൂക്ഷഗുണമാണ് ഇവയ്ക്ക്. വെള്ള, ചുവപ്പ് നിറങ്ങളിലെ പൂക്കളാണ് വിഭവങ്ങൾ തയാറാക്കുന്നതിന് കൂടുതൽ ഉപയോഗിക്കുന്നത്. ഗുണം കൂടുതൽ ചുവന്ന പൂക്കൾക്കാണ്. രുചി കൂടുതൽ വെളുത്തവയ്ക്കും.

അഗത്തിയുടെ ഇല ഔഷധവും ആഹാരമാണ്. ആയു ർവേദത്തിൽ അഗത്തിയുടെ ഇലകൾ ഒട്ടേറെ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. പനി, സൈനസൈറ്റിസ്, മൈഗ്രെയ്ൻ, ശ്വാസകോശരോഗങ്ങൾ തുടങ്ങി പല രോഗങ്ങൾക്കുള്ള ഔഷധമാണ് അഗത്തിയുടെ ഇലകൾ. പ്രമേഹം, അമിത കൊളസ്ട്രോൾ, ഓസ്റ്റിയോപൊറോസിസ് എന്നീ രോഗങ്ങളുള്ളവർ പതിവായി ഭക്ഷണത്തിൽ അഗത്തി ഇലകൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. തോരൻ, പരിപ്പ് ചേർത്ത കറി ഇങ്ങനെ പലതരം വിഭവങ്ങളായി അഗത്തി ഇലകൾ ഉപയോഗിക്കാറുണ്ട്. ശീതവീര്യത്തോടും ദീപനശക്തിയോടും കൂടിയ അഗത്തിപ്പൂവ് രക്ത പിത്തത്തെയും ശമിപ്പിക്കുന്നു.

അഗത്തിപ്പൂവ് രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ ഗുണകരമാണ്. വൈറ്റമിൻ എ, ബി, സി, റിബോഫ്ലേവിൻ, ഫോളിക് ആസിഡ്, തയമിൻ, നിയാസിൻ, മഗ്‌നീഷ്യം, കാ ൽസ്യം, അയൺ, പോസ്ഫറസ്, പൊട്ടാസിയം, സെലീനിയം, പ്രോട്ടീൻ എന്നിവയാണ് അഗത്തി ഇലയിലെയും പൂവിലെയും പ്രധാന പോഷകഘടകങ്ങൾ. ഇവ കഴിക്കുന്നത് പാൻക്രിയാസിന്റെ സുഗമമായ പ്രവർത്തനത്തിന് നല്ലതാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അഗത്തിപ്പൂവ് ശ്വാസകോശാർബുദത്തിന് ഔഷധമാണെന്നും ചില പഠനങ്ങളിൽ പറയുന്നു.

നിശാന്ധതയുടെ ചികിത്സയിൽ പ്രധാനസ്ഥാനമുണ്ട് അഗത്തിപ്പൂവിന്. തലവേദന മാറുന്നതിനും ഇവ ഉപയോഗിക്കുന്നു. അഗത്തിപ്പൂവിന്റെ നീര് പാലിൽ ചേർത്ത് കുടിക്കുന്നത് സ്ത്രീകളിലെ വെള്ളപോക്ക് മാറാൻ നല്ലതാണ്. അൽസ്ഹൈമേഴ്സ് രോഗചികിത്സയിലും ഇവ ഉപയോഗിക്കുന്നു.

അഗത്തിപ്പൂവും ഇലയും പതിവായി ഉപയോഗിച്ചാൽ വൈറ്റമിൻ എയുടെ കുറവ് കൊണ്ടുണ്ടാകുന്ന മിക്ക രോഗ ങ്ങളും മാറും. ധാതുക്കളും മൂലകങ്ങളും സമൃദ്ധമായി അടങ്ങിയ അഗത്തിപ്പൂവ് മുടിയുടെ ആരോഗ്യത്തിനു നല്ലതാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെ ടാൻ സഹായിക്കും. ചർമത്തിന്റെ അഴകിനും കണ്ണിന്റെ ആ രോഗ്യത്തിനും ഗുണം ചെയ്യും.

വിത്ത് മുളപ്പിച്ചാണ് തൈകൾ ഉൽപാദിപ്പിക്കുക. ഇവയുടെ വേരുകൾക്ക് അന്തരീക്ഷ നൈട്രജൻ സ്വീകരിക്കാനുള്ള കഴിവുണ്ട്. അഗത്തി കൃഷി െചയ്യുന്നത് മണ്ണിന്റെ ആരോഗ്യവും ഫലപുഷ്ടിയും വർധിക്കും.