Thursday 28 March 2024 01:03 PM IST : By സ്വന്തം ലേഖകൻ

ഇഞ്ചിനീരും ഇന്തുപ്പും പച്ചക്കപ്പലണ്ടിയും: ദഹനക്കേടിന് ആയുർവേദ പരിഹാരങ്ങൾ

ayurvedaewr53

ആഹാരം ശരിയായ രീതിയിലും അളവിലും സമയത്തുമാകുമ്പോള്‍ ശരീരത്തിന് ഊര്‍ജവും പോഷണവും ശരീരധാതുക്കള്‍ക്ക് ബലവും നല്‍കുന്നു. എന്നാല്‍ ശരിയല്ലാത്ത രീതിയിലും അളവിലും സമയത്തുമുള്ള ആഹാരം നമ്മെ ആഹരിക്കുന്നത് അഥവാ ഇല്ലാതാക്കുന്നതാണ് എന്നാണ് ആയുര്‍വേദ അഭിപ്രായം. 

അഗ്നിയുടെ ശരിയായ പ്രവര്‍ത്തനം നടക്കാതെയുള്ള മാന്ദ്യാവസ്ഥ അതായത് അഗ്നിമാന്ദ്യത്തെയാണ് സാധാരണയായി ദഹനക്കേടെന്ന് വിവക്ഷിക്കുന്നത്. കഫദോഷ വര്‍ധനവു കൊണ്ടുള്ള ഒരു രോഗാവസ്ഥയാണിത്. ഗന്ധര്‍വഹസ്താദി കഷായം, അഷ്ടചൂര്‍ണം, െെവശ്വാനരചൂര്‍ണം, ഡാഡിമാഷ്ടകചൂര്‍ണം തുടങ്ങിയ ഒൗഷധങ്ങള്‍ െെവദ്യനിര്‍ദേശപ്രകാരം ഉപയോഗിക്കുന്നത് ദഹനക്കേടിനു പരിഹാരമാകും.

∙ ഇഞ്ചിനീര് 2 മി.ലീ. ഒരു നുള്ള് ഇന്തുപ്പ് ചേര്‍ത്ത് കഴിക്കുന്നത് ദഹനക്കേടിനു നല്ലതാണ്. ഇന്തുപ്പ്, കടുക്കാത്തോട്, തിപ്പലി, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ് ഇവ സമം
പൊടിച്ച് 5 ഗ്രാം വീതം 100 മി.ലീ. ചൂടുവെള്ളത്തില്‍ കഴിക്കാം. ∙ ചുക്ക്, മല്ലി ഇവ 2 ഗ്രാം വീതം ഒരു ലീറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ചു
കുടിക്കുന്നതും നല്ലതാണ്.

ദഹനവ്യവസ്ഥയിലെ പിത്താധിക്യത്താല്‍ അമ്ലത്വം വര്‍ധിക്കുന്ന അവസ്ഥയിലാണ് നെഞ്ചെരിച്ചിൽ / അസിഡിറ്റി പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ഗുളൂച്യാദി കഷായം, മകദ്വീകാദി കഷായം, മഹാതിക്തകം കഷായം, ശംഖവടിക, ശംഖഭസ്മം തുടങ്ങിയ ഒൗഷധങ്ങള്‍ െെവദ്യനിര്‍ദേശമനുസരിച്ച് കഴിക്കുന്നതു നല്ലതാണ്.

∙ തൊലികളയാത്ത പച്ചക്കപ്പലണ്ടി 5 എണ്ണം ചവച്ചരച്ച് കഴിക്കുന്നത് എരിച്ചില്‍ ഒഴിവാക്കും. ∙ ചെറുപയര്‍മണികള്‍ പച്ചയ്ക്ക് ചവച്ചരച്ചു കഴിക്കുന്നതും ഫലപ്രദമാണ്.
∙ ഇരട്ടിമധുരം, മുത്തങ്ങ ഇവ 25 ഗ്രാം വീതം 800 മി.ലീ. വെള്ളം ചേര്‍ത്തു തിളപ്പിച്ച് 100 മി.ലീ. ആക്കി വറ്റിച്ചരിച്ച് 50 മി.ലീ. വീതം അര ടീസ്പൂണ്‍ തേന്‍ േമമ്പൊടി ചേര്‍ത്ത് രാവിലെയും രാത്രിയും ആഹാരത്തിനു മുമ്പ് കഴിക്കുന്നത് എരിച്ചിലും അസിഡിറ്റിയും ഒഴിവാക്കും.

∙ ഉപ്പു ചേര്‍ക്കാത്ത വെണ്ണയോ ഉരുക്കുനെയ്യോ 5 ഗ്രാം വീതം രണ്ടു നേരം ഉപയോഗിക്കുന്നതു നല്ലതാണ്. എന്നാല്‍ കൊളസ്ട്രോളിന്റെ അളവ് വര്‍ധനയുള്ളവര്‍ െനയ്യുടെയും വെണ്ണയുടെയും ഉപയോഗം ഒഴിവാക്കണം.

ഡോ. ബി. ഹരികുമാർ

മെഡിക്കൽ സൂപ്രണ്ട്

എൻഎസ്എസ്  ആയുർവേദ ആശുപത്രി, വള്ളംകുളം

തിരുവല്ല

Tags:
  • Manorama Arogyam
  • Health Tips