എല്ലാം തൈറോയ്ഡ് മുഴകളും പ്രശ്നക്കാരല്ല. അതു തിരിച്ചറിയാനായി നൂതന പരിശോധനാസംവിധാനങ്ങൾ ഇന്നുണ്ട്.
1. അൾട്രാ സൗണ്ട് നെക്ക് – റേഡിയോളജിസ്റ്റിന്റെ സഹായത്തോെട താഴെ പറയുന്ന കാര്യങ്ങൾ കണ്ടുപിടിക്കാം. ∙ തൈറോയ്ഡ് ഗ്രന്ഥിയുെട വലുപ്പം ∙ മുഴകളുണ്ടെങ്കിൽ അവയുെട പ്രത്യേകത– മുഴകളുെട എണ്ണം, വെള്ളം െകട്ടിനിൽക്കുന്നതാണോ അതോ മുഴകൾ മാത്രമാണോ?, മുഴകളിലേക്കുള്ള രക്തയോട്ടം കൂടുതലാണോ അതോ കുറവോ, മുഴകൾക്ക് റെഗുലർ അല്ലെങ്കിൽ ഇറെഗുലർ എല്ലുകൾ ഉണ്ടോ, മുഴകളിൽ കാൽസ്യം അടിഞ്ഞിട്ടുണ്ടോ? ∙ നെഞ്ചിനുള്ളിലേക്കു തൈറോയ്ഡ് വളർന്നിട്ടുണ്ടോ? ∙ പ്രധാന രക്തക്കുഴലുകളെ ഞെരുക്കുന്നുണ്ടോ? ∙ കഴുത്തിലെ കഴലകൾ (സെർവിക്കൽ ലിംഫ്നോഡ്‌സ്) വീങ്ങിയിട്ടുണ്ടോ?
2. ഫൈൻ നീഡിൽ ആസ്പിറേഷൻ സൈറ്റോളജി (FNAC)- ഇതിൽ തൈറോയ്ഡ് മുഴകളിൽ നിന്നും ഒരു െചറിയ സൂചിയുെട സഹായത്തോെട കുറച്ചു േകാശങ്ങൾ എടുത്ത് പരിശോധിക്കുന്നു.
ശസ്ത്രക്രിയ എപ്പോൾ?
ചില ഘട്ടങ്ങളിലാണ് തൈറോയ്ഡ് മുഴകൾ ശസ്ത്രക്രിയ വഴി നീക്കം െചയ്യേണ്ടതായി വരുന്നത്. ∙ മുഴകളിൽ അർബുദത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നു കണ്ടാൽ ∙ മുഴകൾ കാരണം ശ്വാസതടസ്സം, ശബ്ദത്തിന് വ്യതിയാനം ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാൽ ∙ തൈറോയ്ഡ് മുഴകൾ നെഞ്ചിലേക്ക് വളരുന്ന അവസ്ഥ ∙ കഴുത്തിലെ മുഴ അഭംഗിയാവുകയും അതുകാരണം േരാഗിക്കു മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുകയും െചയ്താൽ.
പ്രധാനമായും രണ്ട് ശസ്ത്രക്രിയകളാണ് ഉള്ളത്. തൈറോയ്ഡിന്റെ ഒരു ലോബ് മാത്രം നീക്കുന്ന ഹെമി തൈറോയ്ഡക്ടമിയും (Hemi thyroidectomy) തൈറോയ്ഡ് പൂർണമായും നീക്കം െചയ്യുന്ന േടാട്ടൽ തൈറോയ്ഡക്ടമിയും. (Total Thyroidectomy). രണ്ട് തരത്തിൽ ഈ ശസ്ത്രക്രിയകൾ െചയ്യാം.
∙ കഴുത്തിൽ മുറിവിട്ട് തൈറോയ്ഡ് നീക്കം െചയ്യുന്ന ഒാപ്പൺ തൈറോയ്ഡക്ടമി
∙ താക്കോൽ ദ്വാരം ശസ്ത്രക്രിയ അഥവാ കീഹോൾ, എൻഡോസ്കോപിക് ശസ്ത്രക്രിയ. ഇതു തന്നെ രണ്ട് തരത്തിലുണ്ട്. ട്രാൻസ്ഒാക്സിലറിയും ട്രാൻസ്ഒാറലും. കഴുത്തിൽ മുറിവുണ്ടാക്കി ഒാപ്പൺ തൈറോഡക്ടമിയിൽ കഴുത്തിനു കുറുകെ (Transverse – neck incision) ഇടുന്ന 5–7 സെന്റിമീറ്റർ മുറിവിലൂെട തൈറോയ്ഡ് ഗ്രന്ഥി നീക്കം െചയ്യുന്നു. പണ്ടുകാലം മുതലേ അവലംബിച്ചുവരുന്ന ശസ്ത്രക്രിയാ രീതിയാണിത്. കഴുത്തിൽ മുറിവിന്റെ പാട് ഉണ്ടാകാം എന്നതാണ് പോരായ്മ.
ആധുനിക രീതികൾ
∙ ട്രാൻസ്ആക്സിലറി എൻഡോസ്കോപിക് തൈറോഡക്ടമി– അത്യാധുനിക ലാപ്ട്രോസ്കോപിക് ഉപകരണത്തിന്റെ സഹായത്തോെട കക്ഷത്തിൽകൂടി തൈറോയ്ഡ് മുഴകളെ നീക്കം െചയ്യുന്ന ചികിത്സാ രീതിയാണിത്. 5–10 സെന്റീമീറ്റർ വരെ വലുപ്പമുള്ള മുഴകളെ കീഹോൾ ശസ്ത്രക്രിയയിലൂെട നീക്കം െചയ്യാനാണ് ഈ രീതി ഉപയോഗിക്കുന്നത്. ഈ രീതിക്ക് പല ഗുണങ്ങളുണ്ട്. കഴുത്തിൽ മുറിവുകളോ പാടുകളോ ഉണ്ടാകില്ല. വേദനയും കുറവായിരിക്കും. െചറിയ മുറിവുകൾ ആയതിനാൽ േരാഗി പെട്ടെന്നു തന്നെ സുഖം പ്രാപിക്കും.
∙ ട്രാൻസ്ഒാറൽ എൻഡോസ്കോപിക് തൈറോയ്ഡക്ടമി – വായ്ക്കുള്ളിലൂെട, കൃത്യമായി പറഞ്ഞാൽ താഴത്തെ ചുണ്ടിനുള്ളിൽ കൂടി ലാപ്രോസ്കോപിക് ഉപകരണത്തിന്റെ സഹായത്തോെട തൈറോയ്ഡ് മുഴകൾ നീക്കം െചയ്യുന്ന രീതിയാണിത്. അഞ്ച് സെന്റീമീറ്റർ വരെ വലുപ്പമുള്ള മുഴകൾ നീക്കം െചയ്യാവുന്നതാണ്. വായ്ക്കുള്ളിലെ മുറിവുകൾ തീർത്തും പാടുകൾ ഇല്ലാതെ ഉണങ്ങുന്നതിനാൽ ഈ ശസ്ത്രക്രിയയ്ക്കുശേഷം പാടുകൾ ഒട്ടും തന്നെ കാണില്ല. കൂടാതെ േരാഗി വളരെ വേഗം സുഖംപ്രാപിക്കുകയും െചയ്യും.
ശബ്ദം നഷ്ടമാകാം
തൈറോയ്ഡ് ശസ്ത്രക്രിയകൾ പലതരത്തിലുള്ള സങ്കീർണതകൾ ഉണ്ടാക്കാം.
∙ രക്തസ്രാവം : ശസ്ത്രക്രിയയ്ക്കുശേഷമുള്ള മണിക്കൂറുകളിൽ ഏതെങ്കിലും രക്തക്കുഴലുകൾ വീണ്ടും തുറന്നാൽ രക്തസ്രാവം സംഭവിക്കാം. കൃത്യസമയത്ത് കണ്ടെത്തിയാൽ വളരെ ലളിതമായി കൈകാര്യം െചയ്യാവുന്നതാണ്.
∙ ശബ്ദത്തിനു വ്യതിയാനം / ശബ്ദം നഷ്ടപ്പെടൽ : നമ്മുെട ശബ്ദത്തിന്റെ നാഡികൾ തൈറോ യ്ഡിനു വളരെ അടുത്ത് സ്ഥിതി െചയ്യുന്നതിനാൽ തൈറോയ്ഡ് ശസ്ത്രക്രിയയിൽ ഈ നാഡികളെ രക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇരുവശങ്ങളിലുമായി ശബ്ദത്തിനുള്ള രണ്ട് നാഡികളാണുള്ളത്. ഇവയിൽ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാൽ ശബ്ദവ്യതിയാനമോ ശബ്ദം നഷ്ടപ്പെടലോ ഉണ്ടാകാം. ശബ്ദം നഷ്ടപ്പെട്ടാൽ ശ്വാസനാളത്തിൽ തടസ്സം വരെ ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഒരു പരിചയസമ്പന്നനായ സർജനാണെങ്കിൽ ഈ സങ്കീർണത ഒഴിവാക്കാനാകും. നാഡീക്ഷതം ഉണ്ടാകുമെങ്കിലും അതു താൽകാലികമായിരിക്കും. പൂർണമായി മുറിഞ്ഞാൽ മാത്രമേ മറ്റ് ചികിത്സകൾ വേണ്ടിവരൂ.
∙ ശരീരത്തിെല കാൽസ്യം കുറയുന്ന അവസ്ഥ : തൈറോയ്ഡ് ഗ്രന്ഥിയോട് േചർന്ന് ഇരുവശങ്ങളിലുമായി നാല് പാരാതൈറോയ്ഡ് ഗ്രന്ഥികൾ ഉണ്ട്. ഇവ പുറപ്പെടുവിക്കുന്ന പാരാതൈറോയ്ഡ് േഹാർമോണിന് രക്തത്തിലെ കാൽസ്യ ത്തിന്റെ അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുണ്ട്. ഈ ഗ്രന്ഥികൾക്ക് ക്ഷതം സംഭവിക്കുകയോ ഇവയിേലക്കുള്ള രക്തയോട്ടം നിലയ്ക്കുകയോ െചയ്താൽ ശരീരത്തിെല കാത്സ്യം അളവ് താഴ്ന്നു േപാകാൻ സാധ്യതയുണ്ട്. പലപ്പോഴും ഇത് താൽകാലികമായ ഒരവസ്ഥയായിരിക്കും. 2–4 ആഴ്ചകൾക്കുള്ളിൽ സാധാരണനിലയിലെത്തുകയും െചയ്യും. സ്ഥിരമായി േകട് സംഭവിക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ കാത്സ്യം ഗുളികകൾ കഴിക്കേണ്ടിവരും.
ഡോ. ബിബിൻ മാത്യു
കൺസൽറ്റന്റ്
ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജൻ,
എസ്എച്ച്െമഡിക്കൽ സെന്റർ ഹോസ്പിറ്റൽ, േകാട്ടയം