ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമായിട്ടുള്ള ചില ഓർഗാനിക് സംയുക്തങ്ങളാണ് വൈറ്റമിന്‍സ്. നമ്മുടെ ആഹാരത്തില്‍ നിന്നാണ് ഇവ ശരീരത്തിനു ലഭിക്കുന്നത്. ശരീരത്തിന് അവശ്യം വേണ്ടവയാണെങ്കിലും വളരെ കുറഞ്ഞ അളവിൽ മാത്രമേ ആവശ്യമുള്ളൂ. അതിനാൽ മൈക്രോ ന്യൂട്രിയന്റ് (micronutrients) എന്ന വിഭാഗത്തിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്.
എ, ബി, സി, ഡി, ഇ, കെ എന്നിവയാണ് പ്രധാന വൈറ്റമിനുകൾ. കൊഴുപ്പിൽ അലിയുന്നവ (എ, ഡി, ഇ, കെ), വെള്ളത്തിൽ അലിയുന്നവ (ബി, സി) എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. കൊഴുപ്പിൽ അലിയുന്ന വൈറ്റമിനുകളുടെ കുറവ് സാധാരണ ശരീരത്തില്‍ അനുഭവപ്പെടാറില്ല. ചെറിയ അളവി ൽ ലഭിച്ചാല്‍ പോലും ഇവ ശരീരത്തിൽ സംഭരിച്ച് വയ്ക്കപ്പെടുന്നതാണ് കാരണം. വളരെ ചെറിയ അളവിലെ ഇവ ശരീരത്തിന് ആവശ്യവുമുള്ളൂ.
കൊഴുപ്പിൽ അലിയുന്ന വൈറ്റമിനുകളുടെ കുറവ് സാധാരണ ശരീരത്തില്‍ അനുഭവപ്പെടാറില്ല. ചെറിയ അളവിൽ ലഭിച്ചാല്‍ പോലും ഇവ ശരീരത്തിൽ സംഭരിച്ച് വയ്ക്കപ്പെടുന്നതാണ് കാരണം. വളരെ ചെറിയ അളവിലെ ഇവ ശരീരത്തിന് ആവശ്യവുമുള്ളൂ. അതിനാൽ തന്നെ അമിത അളവിൽ സപ്ലിമെന്റ്സ് കഴിക്കുന്നത് ഹാനികരമാണ്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന അളവ് വളരെ കുറയുമ്പോഴും കൊഴുപ്പിന്റെ ആഗിരണത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ഇവയുടെ കുറവ് ശരീരത്തിൽ അനുഭവപ്പെടും.
വൈറ്റമിൻ സി : വൈറ്റമിന്‍ സി ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കുന്നത് സൺസ്ക്രീൻ പുരട്ടുന്നതിന്റെ ഗുണം മെച്ചപ്പെടുത്തും. ഇതു ചർമത്തിലെ കൊളാജ ൻ ഉത്‍പാദനത്തിന് സഹായിക്കുന്നതിലൂടെ പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളും അകലും. ഏതു വരണ്ട ചർമവും ഉള്ളിൽ നിന്നു സുന്ദരമാകും.
ഓറഞ്ച്, നാരങ്ങ എന്നിങ്ങനെ പുളിയുള്ള പഴങ്ങൾ, സ്ട്രോബെറി, സ്പിനാച്, ബ്രോക്‌ലി, പപ്പായ, നെല്ലിക്ക എന്നിവയിലെല്ലാം വൈറ്റമിൻ സി ധാരാളം ഉണ്ട്. ദിവസം ഒരു നേരമെങ്കിലും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
വൈറ്റമിൻ ബി 3: നട്സ്, ധാന്യങ്ങൾ, പച്ചിലക്കറികൾ, ബീൻസ്, മുട്ട തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ബി കോംപ്ലക്സ് വൈറ്റമിനുകൾ ആ വശ്യമായ അളവിൽ നമുക്കു ലഭിക്കും.
ഓർക്കേണ്ട കാര്യം വൈറ്റമിൻ സിയും ബി കോപ്ലക്സും വാട്ടർ സോലുബിൾ വൈറ്റമിൻസ് ആണ്. ഇവ സംഭരിച്ചു വയ്ക്കുന്ന സ്വഭാവം ശരീരത്തിനില്ല. ആവശ്യമുള്ളവ അപ്പപ്പോൾ ഉപയോഗിച്ച ശേഷം ബാക്കി മൂത്രത്തിലൂടെ പുറത്തു കളയും. അതുകൊണ്ട് ഈ വൈറ്റമിനുകൾ എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
വൈറ്റമിൻ എ, ഡി, ഇ, കെ എന്നീ ഫാറ്റ് സോലുബി ൾ വൈറ്റമിനുകൾ കരളിൽ സംഭരിച്ചു വച്ച് ശരീരം ഉപയോഗിക്കുന്നവയാണ്.
വൈറ്റമിൻ എ : കോഡ് ലിവർ ഓയിൽ, മുട്ട, ഓറഞ്ച്– മഞ്ഞ നിറങ്ങളിലുള്ള പച്ചക്കറികൾ, പച്ചിലക്കറികൾ എന്നിവ വൈറ്റമിൻ എയുടെ സ്രോതസ്സുകളാണ്.
വൈറ്റമിൻ ഇ : ആൽഫ ടോകോഫെറോൾ എന്ന പേരിലാകും ഫൂഡ് പാക്കറ്റിലെ ലേബലിൽ വൈറ്റമിൻ ഇ ഉണ്ടാകുക. ബദാം, ഹേസൽ നട്ട് പോലുള്ള നട്സ്, സ ൺഫ്ലവർ വിത്തുകൾ, സൺഫ്ലവർ ഓയിൽ, ഇലക്കറികൾ എന്നിവ ആഹാരത്തിലുൾപ്പെടുത്തിയാൽ വൈറ്റമിൻ ഇ ലഭിക്കും.
വൈറ്റമിൻ കെ : പച്ചനിറമുള്ള പച്ചക്കറികളിലും കിവി ഫ്രൂട്ടിലും വൈറ്റമിൻ കെ ഉണ്ട്. മീനും മുട്ടയും കഴിക്കുന്നതും നല്ലതാണ്.