Friday 29 March 2019 10:54 AM IST : By സ്വന്തം ലേഖകൻ

തിളക്കമുള്ള ചർമ്മത്തിനും കരുത്തേകും മുടിയിഴകൾക്കും ഇതാ ’നെല്ലിക്ക’ ട്രീറ്റ്‌മെന്റ്!

amloki

പോഷകങ്ങളുടെ കലവറയായ നെല്ലിക്ക പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശക്തിയേകുന്നതിനൊപ്പം ചർമത്തിന്റെയും മുടിയുടെയും അഴക് വർധിപ്പിക്കും.

ആരോഗ്യദായകം

നൂറു ഗ്രാം പാലി‍ൽ പത്ത് ഗ്രാം കുരു കളഞ്ഞ പച്ച നെല്ലിക്ക ചേർത്ത് രണ്ടു നേരം കഴിക്കുക. പുളിച്ചു തികട്ടൽ മാറാൻ ഈ കൂട്ട് സഹായിക്കും.

∙ പച്ച നെല്ലിക്ക പന്ത്രണ്ട് മണിക്കൂർ വെള്ളത്തിലിട്ടു വയ്ക്കുക. അതിനു ശേഷം കുരു കളഞ്ഞ് വെള്ളത്തിലിട്ടു വേവിക്കുക. വേവിച്ചെടുത്ത നെല്ലിക്കയിൽ മൂന്നിരട്ടി കൽക്കണ്ടം ചേർക്കുക. ഈ കൂട്ട് ദിവസവും ഒരു ചെറിയ സ്പൂൺ വീതം കഴിക്കുന്നതു ശരീരത്തിന് ബലവും ഓജസ്സുമേകും.

∙ നെല്ലിക്ക, കടുക്ക, താന്നിക്ക, തിപ്പലി എന്നിവ സമം അളവിൽ പൊടിച്ചു നെയ്യ് ചേർത്തു കഴിക്കുക. തൊണ്ടയിലുള്ള അസ്വസ്ഥത മാറും.  

കരുത്തേകും മുടിയിഴകൾക്ക്

നെല്ലിക്കാനീരും സമം നീലയമരി നീരും ചേർത്ത് എണ്ണ കാച്ചി മണൽപാകത്തിൽ അരിച്ചു ശിരോചർമത്തിൽ പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞ് ചീവയ്ക്കാപ്പൊടി, താളി ഇവയിലേതെങ്കിലും ഉപയോഗിച്ചു കഴുകിക്കളയാം.

∙ രണ്ട് വലിയ സ്പൂൺ നെല്ലിക്കാപ്പൊടിയിൽ ഒരു വലിയ സ്പൂൺ വീതം തൈര്, തേൻ ഇവ ചേർത്തു മിശ്രിതമാക്കി ശിരോചർമത്തിൽ പുരട്ടുക. അര മണിക്കൂറിനു ശേഷം ഇളംചൂട് വെള്ളം െകാണ്ട് തല കഴുകി വൃത്തിയാക്കുക.

∙  രണ്ട് മുട്ട െപാട്ടിച്ച് ഒരു ബൗളിലൊഴിച്ചു പതപ്പിച്ച ശേഷം അരക്കപ്പ് നെല്ലിക്കാപ്പൊടി ചേർത്തു മിശ്രിതമാക്കി ശിേരാ‍ചർമത്തിൽ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം ഇളംചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കുക.

∙ ഒരു പാനിൽ ഒരു കപ്പ് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക്  കാൽ കപ്പ് വീതം  ചെറിയ കഷണങ്ങളാക്കിയ നെല്ലിക്കയും കറിവേപ്പിലയും ഇട്ട്  ബ്രൗൺ നിറമാകുന്നതു വരെ ചൂടാ ക്കുക. ചൂടാറിയ ശേഷം  നെല്ലിക്കയും കറിവേപ്പിലയും നീക്കം ചെയ്ത ശേഷം  ജാറിലേക്കാക്കുക. ഇളംചൂടോടെ  ഈ എണ്ണ ആവശ്യത്തിനെടുത്ത്  ശിരോചർമത്തിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം താളി ഉപയോഗിച്ചു തല കഴുകുക.

തിളങ്ങും ചർമത്തിന്

രണ്ട് നെല്ലിക്ക അരച്ച് കുഴമ്പാക്കിയത് മുഖത്തും കഴുത്തിലും പുരട്ടുക. ഇരുപത് മിനിറ്റ് കഴിഞ്ഞ് കഴുകുക. ചർമം തിളങ്ങും.

∙ രണ്ട് വലിയ സ്പൂൺ തൈരിൽ ഒരു വലിയ സ്പൂൺ നെല്ലിക്ക അരച്ചതും േതനും ചേർത്ത് മിശ്രിതമാക്കി മുഖത്തു പു രട്ടി ഇരുപത് മിനിറ്റിനു ശേഷം കഴുകി വൃത്തിയാക്കുക. ചർമത്തിനു തിളക്കം ലഭിക്കും.

∙ മൂന്നോ നാലോ കഷണം പപ്പായ കുഴമ്പാക്കിയതിൽ ഒ രു ചെറിയ സ്പൂൺ നെല്ലിക്ക അരച്ചെടുത്തതും അര ചെറിയ സ്പൂൺ തേനും ചേർക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി ഇരുപത് മിനിറ്റിനു ശേഷം കഴുകി വൃത്തിയാക്കുക. ചർമത്തിന്റെ ഭംഗിയും തിളക്കവും വർധിക്കും.