ആധുനിക കാലത്ത് ഏറ്റവും അധികമായി കാണപ്പെടുന്ന കാൻസറാണ് സ്തനാര്‍ബുദം. മാറുന്ന ജീവിതസാഹചര്യങ്ങളാണ് ഇതിനെല്ലാം കാരണമെന്നു പറഞ്ഞു െെക കഴുകാമെങ്കിലും ഇതില്‍ നിന്നു പിന്നോട്ടു പോകാൻ നമുക്കാർക്കും കഴിയില്ല എന്നതാണു വാസ്തവം.
ഭക്ഷണക്രമത്തിൽ വന്ന മാറ്റങ്ങള്‍, വ്യായാമത്തിൽ വന്ന കുറവും വ്യായാമം ഇല്ലാത്തതും, ശരീരഭാരം വർധിക്കുന്നത്, ആര്‍ത്തവവിരാമത്തിനു ശേഷമുള്ള അമിതവണ്ണം, ഹോര്‍മോണ്‍ അടങ്ങിയ മരുന്നുകളുെട അമിതോപയോഗം, 30നു ശേഷമുള്ള ആദ്യ ഗര്‍ഭധാരണം, മുലയൂട്ടലിന്‍റെ കുറവ്, മദ്യപാനം, പാരമ്പര്യം തുടങ്ങി ഒട്ടേറെ ‘റിസ്ക് ഫാക്ടറുകള്‍’ രോഗാവസ്ഥയ്ക്കു കാരണമാകും.
അതിനാല്‍ സ്തനാര്‍ബുദം തനിക്കും വരാമെന്ന ചിന്ത ഓരോ സ്ത്രീക്കും ഉണ്ടാകണം. അതു തടയാൻ എന്തു ചെയ്യാൻ കഴിയുമെന്ന അറിവും നേടണം. സ്തനാര്‍ബുദത്തിന്‍റെ തോത് വര്‍ധിക്കുന്നതനുസരിച്ചു േരാഗനിര്‍ണയത്തിലും ചികിത്സയിലും ഒരുപാടു മുന്നേറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ ആശ്വാസം. എല്ലാവരും ഏറ്റുപാടുന്ന ഒരു കാര്യമുണ്ട്, ‘നേരത്തെ കണ്ടുപിടിച്ചാൽ ഭേദപ്പെടുത്താവുന്ന രോഗമാണു കാൻസർ’. പക്ഷേ, എങ്ങനെ കണ്ടു പിടിക്കാം എന്നതാണു ശരിയായ വെല്ലുവിളി.
എങ്ങനെ കണ്ടുപിടിക്കാം
സ്തനാര്‍ബുദ നിർണയത്തിനു മാമോഗ്രഫി, അൾട്രാസൗണ്ട് സ്കാൻ, തെർമോഗ്രഫി, ഇലാസ്റ്റോഗ്രഫി, പെറ്റ് സ്കാൻ, ഓട്ടോമേറ്റഡ് അൾട്രാസൗണ്ട് തുടങ്ങി പല പരിശോധനാരീതികളും ഇന്നുണ്ട്.
നിലവിലെ ഏറ്റവും മെച്ചപ്പെട്ട മാർഗം മാമോഗ്രഫി ത ന്നെയാണ്. സ്തനത്തിന്‍റെ എക്സ്റേയാണ് മാമോഗ്രഫി. അതിൽ തന്നെ പലവിധ ടെക്‌നിക് ഇക്കാലത്തുണ്ട്. ഏറ്റവും മികച്ചത് ‘3 ഡി. ടോമോസിന്തെസിസ്’ എന്നു വിളിക്കുന്ന ഒന്നാണ്. ഈ പരിശോധനയിലൂടെ ഏറ്റവും ചെറിയ മുഴകൾ പോലും കണ്ടെത്താൻ സാധിക്കുന്നു.
പുതിയ മെഷീനുകളിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് കൂടി ഉൾപ്പെടുത്തുന്നതു െകാണ്ടു മനുഷ്യന്‍റെ ശ്രദ്ധയില്‍ പെടാത്ത ചെറിയ മുഴകൾ പോലും കണ്ടെത്താം. കാൻസറിനു മുൻപുള്ള അവസ്ഥ പോലും മുൻപത്തേക്കാൾ വ്യക്തതയോടെ തിരിച്ചറിയാന്‍ ഇക്കാലത്തു സാധിക്കും.
സ്തനത്തില്‍ ഏതു തരത്തിലുള്ള മുഴ ശ്രദ്ധയില്‍ െപട്ടാലും എത്രയും പെട്ടെന്നു ഡോക്ടറെ കാണിക്കണം. ആവശ്യമെങ്കിൽ ഡോക്ടർ നിർദേശിക്കുന്ന റേഡിയോളജി പരിശോധനകളും ചെയ്യണം. നിലവിൽ ലഭ്യമല്ലെങ്കിലും രക്ത പരിശോധനയിലൂടെ കാൻസർ സാന്നിധ്യം കണ്ടെത്താനുള്ള പരിശ്രമങ്ങൾ വളരെ ഊർജിതമായി നടക്കുന്നുണ്ട്.
സ്തനാര്‍ബുദം എന്നു പൊതുവെ പറയുമെങ്കിലും ഇ തു പല വിധത്തിലുള്ള കാൻസറുകളുടെ കൂട്ടായ്മയാണ്. ഹോർമോൺ പോസിറ്റീവ്, ട്രിപ്പിൾ നെഗറ്റീവ്, ഹെർ 2 പോസിറ്റീവ് എന്നിങ്ങനെ മൂന്നു തരം സ്തനാര്‍ബുദങ്ങളാണുള്ളത്. ഇതിൽ ഏതു തരം കാൻസറാണു ബാധിച്ചിരിക്കുന്നത് എന്നതനുസരിച്ചു ചികിത്സയും ചികിത്സാനന്തര ഫലവും വ്യത്യാസപ്പെടും. അതിനാൽ ആരംഭദശയില്‍ തന്നെ ഏതു തരം കാന്‍സറാണെന്നു തിരിച്ചറിയേണ്ടതുണ്ട്.
സര്‍ജറി, കൂടുതല്‍ കൃത്യതയോെട
സ്തനാര്‍ബുദം വന്നാല്‍ സ്തനം അപ്പാടെ മാറ്റുന്ന ശസ്ത്രക്രിയകളാണു പണ്ടുണ്ടായിരുന്നത്. സാധിക്കുന്ന എല്ലാവരിലും മുഴ മാത്രമെടുക്കുന്ന രീതിയിലേക്കു (മാറിട സംരക്ഷണ ശസ്ത്രക്രിയ അഥവാ ബ്രെസ്റ്റ് കൺസർവേഷൻ സർജറി) പിന്നീടു ചികിത്സാരീതി വളര്‍ന്നു.
കൃത്യതയോടെ ഇതു ചെയ്യാൻ സാധിക്കുന്നു എന്നു മാത്രം ഉറപ്പാക്കണം. രോഗം ബാധിച്ച സ്തനത്തില്‍ ഒന്നിലധികം ഭാഗങ്ങളിൽ ഒന്നിലധികം മുഴകളുണ്ടോ എന്നും വ്യക്തമായി അറിയണം. ഇതിനു ചിലപ്പോൾ സ്തനത്തിന്‍റെ എംആര്‍െഎസ്കാൻ ചെയ്യേണ്ടി വന്നേക്കാം. നീക്കം ചെയ്യുന്ന സ്തനത്തിന്‍റെ ഭാഗത്തു മസിൽ വച്ചു പിടിപ്പിക്കുന്ന ഓങ്കോ പ്ലാസ്റ്റി സർജറിയും ഇന്നു വ്യാപകമാണ്. സ്തനാര്‍ബുദ രോഗികളുെട പേടിസ്വപ്നങ്ങളിൽ ഒന്നാണ് ലിംഫെഡീമ. സര്‍ജറിക്കു ശേഷം സര്‍ജറി െചയ്ത ഭാഗത്തെ കയ്യിന് ഉണ്ടാകുന്ന വീക്കമാണിത്.
കക്ഷത്തിലെ ലിംഫ് ഗ്രന്ഥികൾ നീക്കം ചെയ്യുന്നവരിൽ നല്ലൊരു ശതമാനം പേരിലും ഇതു കാണപ്പെടുന്നു. ആദ്യഘട്ടത്തിൽ തന്നെ സ്തനാര്‍ബുദം കണ്ടെത്തിയവരിൽ ചുരുക്കം പേരിൽ മാത്രമേ ലിംഫ് ഗ്രന്ഥികളിൽ കാൻസർ പടരുന്നുള്ളൂ. അതിനാൽ ലിംഫ് ഗ്രന്ഥികള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയും അതുമൂലമുള്ള ലിംഫെഡീമയും ഒഴിവാക്കാൻ സാധിക്കും.
അര്‍ബുദം തുടക്കഘട്ടത്തിൽ ആണെങ്കില്‍ പോലും ശ സ്ത്രക്രിയയ്ക്കു മുൻപ് കീമോതെറപ്പി കൊടുക്കുന്നത് ഇപ്പോള്‍ വ്യാപകമാണ്.
ട്രിപ്പിൾ നെഗറ്റീവ് അല്ലെങ്കിൽ ഹെർ 2 പോസിറ്റീവ് ടൈപ്പ് രോഗം പിടിപെടുന്നവരിലാണ് ഈ ചികിത്സാക്രമം നിലവിലുള്ളത്. അതിലൂടെ മരുന്നുകളോടുള്ള രോഗത്തിന്റെ പ്രതികരണം കൃത്യമായി നിർവചിക്കാനും അതോടൊപ്പം ചികിത്സ ക്രമീകരിക്കാനും സാധിക്കുന്നു.
സ്തനം പൂര്‍ണമായും മാറ്റാതെയുള്ള ശസ്ത്രക്രിയ (ബ്രെസ്റ്റ് കൺസർവേഷൻ സർജറി) സാധ്യമാക്കാനും കീ മോ ആദ്യം കൊടുക്കുന്നതു വഴി സാധിക്കുന്നു.

സുരക്ഷിതമായി മരുന്നു ചികിത്സ
മരുന്നുപയോഗിച്ചുള്ള കാന്‍സര്‍ ചികിത്സ (കീമോതെറാപ്പി) സുരക്ഷിതമായി ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് മറ്റൊരു മുന്നേറ്റം. ഛര്‍ദ്ദി, മുടി െകാഴിയല്‍, ചര്‍മത്തിന്‍റെ നിറംമാറ്റം തുടങ്ങി നിരവധി പാര്‍ശ്വഫലങ്ങള്‍ പഴയകാലത്തു മരുന്നു ചികിത്സയെ തുടര്‍ന്ന് ഉണ്ടായിരുന്നു.
പുതിയ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഛർദ്ദിക്കാനുള്ള സാധ്യത ഒരുപാടു കുറഞ്ഞു. രക്തത്തിലെ കൗണ്ട് കുറയുന്നതു തടയാൻ മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ ഇൻഫെക്‌ഷൻ സാധ്യത ഇല്ലാതായി എന്നു തന്നെ പറയാം. മരുന്നു കൊടുക്കാൻ കീമോപോർട്ട് ഉപയോഗിക്കുന്നതും ഇക്കാലത്തു വ്യാപകമാണ്.
പഴയകാല മരുന്നുകൾക്ക് ഇന്നും പ്രസക്തിയുണ്ടെങ്കിലും ധാരാളം പുതിയ മരുന്നുകളും സ്തനാര്‍ബുദ ചികിത്സയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹെർ 2 പോസിറ്റീവ് സ്തനാര്‍ബുദ രോഗികൾക്ക് ‘ട്രാസ്ടുസുമാബ്’ മരുന്ന് മാത്രമേ ഒരുകാലത്തു ലഭ്യമായിരുന്നുള്ളൂ. എന്നാലിപ്പോള്‍ നിരവധി ആധുനിക മരുന്നുകൾ ലഭ്യമാണ്.
ട്രിപ്പിൾ നെഗറ്റീവ് രോഗികൾക്ക് ഇമ്യൂണോതെറപ്പി മ രുന്നുകളും (പെംബ്രോലിസുമാബ്, അറ്റസോലിസുമാബ്) ലഭ്യമാണ്. ഹോർമോൺ പോസിറ്റീവ് രോഗികൾക്ക് പാൽബോസിക്ലിബ്, റൈബോസിക്ലിബ്, അബീമ െെസക്ലിബ് എന്നീ മരുന്നുകളും ഉണ്ട്.
കൃത്യമായ പരിശോധനകളിലൂെട രോഗാവസ്ഥയും മരുന്നിന്‍റെ േഡാസും മരുന്നു ഫലിക്കാനുള്ള സാധ്യതയും ഒക്കെ വിലയിരുത്തിയ ശേഷമാണ് അവ നിർദേശിക്കുക.
ശസ്ത്രകിയയ്ക്കു ശേഷം രോഗം വീണ്ടും വരാതിരിക്കാൻ കീമോതെറപ്പി കൊടുക്കുന്നതിനെയാണ് അഡ്ജുവൻറ് കീമോതെറപ്പി എന്നു വിളിക്കുന്നത്. ഇത് ഒഴിവാക്കാ ൻ സാധിക്കുമോ എന്നതു രോഗികളുടെ സ്ഥിരം ചോദ്യമാണ്. ഓർക്കേണ്ട പ്രധാന കാര്യം, ട്രിപ്പിൾ നെഗറ്റീവ് അല്ലെങ്കിൽ ഹെർ 2 പോസിറ്റീവ് രോഗികളിൽ കീമോ ഒഴിവാക്കാൻ സാധിക്കാറില്ല എന്നതാണ്. ഹോർമോൺ പോസിറ്റീവ് ടൈപ്പിൽ പ്രത്യേകിച്ചു കക്ഷത്തിലെ ലിംഫ് ഗ്രന്ഥികളിലേക്കു രോഗം പടർന്നിട്ടില്ല എങ്കിൽ കീമോതെറപ്പി ഒഴിവാക്കി ഹോർമോൺ മരുന്നുകൾ മാത്രം മതിയാകുമോ എന്നു ചിന്തിക്കാറുണ്ട്. ട്യൂമർ കോശങ്ങളിൽ ചില മോളിക്യുലാർ ടെസ്റ്റുകൾ നടത്തിയാണ് ഈ തീരുമാനമെടുക്കുക.
റേഡിയേഷൻ ചികിത്സയിലും ഒരുപാട് മുന്നേറ്റങ്ങൾ വന്നു. ഇരുപത്തിയഞ്ചോ മുപ്പതോ ദിവസങ്ങൾ നീളുന്ന റേഡിയേഷൻ ഇക്കാലത്ത് പതിനഞ്ചോ ഇരുപതോ ദിവസങ്ങൾ കൊണ്ടു കൊടുക്കാന്‍ സാധിക്കും. ഇടതു ഭാഗത്തെ സ്തനത്തിനുള്ള റേഡിയേഷൻ മൂലം ഹൃദയ ധമനികൾക്കുണ്ടായേക്കാവുന്ന തകരാർ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളും ഇന്നുണ്ട്.
പാരമ്പര്യമോ എന്നു കണ്ടെത്താം
സ്തനാര്‍ബുദമുള്ള പതിനഞ്ചു മുതൽ ഇരുപത് ശതമാനം രോഗികള്‍ക്കും സ്തനാര്‍ബുദത്തിന്‍റെ കാരണം, പാരമ്പര്യമാണ്. അമ്മയ്ക്കോ സഹോദരിമാർക്കോ കാൻസർ ഉണ്ടെങ്കിലും ഇരുവശത്തും സ്തനാര്‍ബുദം വന്നവര്‍ക്കും പാരമ്പര്യം സംശയിക്കും. പാരമ്പര്യമാണോ രോഗകാരണമെന്നത് ബ്ലഡ് ടെസ്റ്റിലൂടെ സ്ഥിരീകരിക്കാവുന്നതാണ്. വ ളരെ എളുപ്പത്തിൽ ചെയ്യാവുന്ന പരിശോധനയാണിത്.
മൂന്നു ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുക. ഒ ന്നാമതായി, കാൻസർ വരാനുള്ള കാരണം മനസ്സിലാക്കുന്നു. രണ്ടാമത്, മറ്റ് സഹോദരങ്ങൾക്കും മക്കൾക്കും പരിശോധനകൾ ചെയ്യാൻ സാധിക്കും. മൂന്നാമതു പാരമ്പര്യ രോഗമുള്ളവർക്കുള്ള ടാർജറ്റ്ഡ് ചികിത്സ (ഒലാപാരിബ്) സ്വീകരിക്കാം.
വെറുതെ രക്തപരിശോധന നടത്തി സ്തനാര്‍ബുദം പാമ്പര്യമായി വരുമോ എന്നറിയാനുള്ള രക്തപരിശോധനയല്ല ഇത്. സ്തനാര്‍ബുദമുള്ള ഒരാൾക്ക് കാൻസർ പിടിപെടാനുള്ള കാരണം പാരമ്പര്യമാണോ എന്നു കണ്ടെത്തുകയാണ് ഈ പരിശോധനയിലൂടെ ചെയ്യുന്നത്.
പാരമ്പര്യമാണു രോഗകാരണമെന്നു കണ്ടെത്തിയാല്‍, അവരുടെ ബന്ധുക്കളെയും പരിശോധനകള്‍ക്കു വിധേയരാക്കാനും അവർക്കു രോഗം വരാനുള്ള സാധ്യത വിലയിരുത്താനും മുന്‍കരുതലുകളെടുക്കാനും സാധിക്കും
മറക്കരുത്, സ്വയംപരിശോധന

കടപ്പാട്: ഡോ. സഞ്ജു സിറിയക്, കണ്‍സല്‍റ്റന്‍റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, രാജഗിരി ഹോസ്പിറ്റല്‍, കൊച്ചി