ADVERTISEMENT

കുഞ്ഞുങ്ങൾ വേണ്ടതു പോലെ ഉറങ്ങിയാലേ അവരുടെ ശാരീരിക വളർച്ചയും ബുദ്ധി വളർച്ചയും പൂർണതയിലെത്തൂ. നാലു മുതൽ ആറു വയസ്സു വരെയുള്ള പ്രായത്തിൽ കുട്ടിക്ക് 12 മണിക്കൂർ വരെ ഉറക്കം ലഭിക്കണം.

∙ നല്ല ഉറക്കത്തിന് ഉറങ്ങാനും ഉണരാനും നിശ്ചിത സമയം ഉണ്ടായിരിക്കണം. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കണം. ലഘുവായ ഭക്ഷണമാണ് അത്താഴത്തിന് നല്ലത്. 

ADVERTISEMENT

∙ കിടപ്പുമുറിയും കിടക്കയും കണ്ടാൽ ഉറങ്ങാൻ തോന്നണം. വൃത്തിയും ഭംഗിയുമുള്ള കിടക്കവിരികൾ തലയണ എന്നിവ ഉപയോഗിക്കുക. കിടപ്പുമുറി കിടക്കാൻ മാത്രം ഉപയോഗിക്കുക.

∙ ലാപ്ടോപ്, ടിവി, കളിപ്പാട്ടങ്ങൾ തുടങ്ങിയ വസ്തുക്കൾ കിടപ്പുമുറിയിൽ വേണ്ട. ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപെങ്കിലും ഇവയുടെ ഉപയോഗം നിർത്തുക.

ADVERTISEMENT

കിടപ്പുമുറിയിലെ പ്രകാശവും താപനിലയും ഉറക്കത്തെ തടസപ്പെടുത്തുന്നതാകരുത്.

∙ കഫീൻ അടങ്ങിയ കാപ്പി, ചായ എന്നിവ ഉറക്കത്തിന് ആറ്– എട്ട് മണിക്കൂർ മുൻപെങ്കിലും ഒഴിവാക്കണം.

ADVERTISEMENT

∙ ലഘുവായ വ്യായാമം നല്ല ഉറക്കം തരും. എന്നാൽ വ്യായാമം ചെയ്യുന്നത് ഉറക്കത്തിന് തൊട്ടുമുൻപ് ആകരുത്.വൈകുന്നേരം വ്യായാമം ചെയ്യുന്നത് ശീലമാക്കുക.

∙ നേർത്ത സംഗീതം മനസ്സിലെ ആകുലതകൾ അകറ്റി ന ല്ല ഉറക്കം പ്രദാനം ചെയ്യും.

കടപ്പാട്: ഡോ. പ്യാരി ജോസഫ്, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, ജനറൽ ഹോസ്പിറ്റൽ, എറണാകുളം

 

 

ADVERTISEMENT