ADVERTISEMENT

ആരോഗ്യമുള്ള യുവതി ഗർഭിണിയാകുമ്പോൾ ഗർഭകാലത്തെ പ്രമേഹബാധയെക്കുറിച്ച് ഗർഭിണിയോ ഒപ്പമുള്ളവരോ ഓർക്കാറില്ല. ഗർഭകാല പ്രമേഹം അഥവാ ജസ്റ്റേഷനൽ ഡയബറ്റിസ് പിടിപെട്ടാൽ ഗർഭകാലത്തും പ്രസവത്തിലും അതിനു ശേഷവും പല സങ്കീർണതകൾക്കും കാരണമാകാം. ഗർഭകാല പ്രമേഹം പ്രസവശേഷം മാറുമെങ്കിലും ഇത്തരക്കാർക്ക് ഭാവിയിൽ പ്രമേഹം പിടിപെടാനുള്ള സാധ്യത 50% കൂടുതലാണ്.

എന്തുകൊണ്ട് ഉണ്ടാകുന്നു?

ADVERTISEMENT

ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്കായി പ്ലാസെന്റയിൽ നിന്നു പുറത്തു വരുന്ന ഹോർമോണുകൾ ഇൻസുലിൻ ഉത്പാദനത്തെ പ്രതിരോധിക്കും. ഇതുമൂലം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗ ർഭിണികളിൽ കൂടുതലായിരിക്കും. ഇത് അനാരോഗ്യകരമായ അളവിലാകാതെയിരിക്കാനുള്ള ഇൻസുലിൻ ആവശ്യാനുസരണം ശരീരത്തിൽ നിർമിക്കപ്പെടും. ചിലരിൽ രക്തത്തിലെ ഗ്ലൂക്കോസ് പരിധിയിലധികമായാലും ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടില്ല. ഇതാണ് ഗർഭകാല പ്രമേഹത്തിനുള്ള കാരണം. പ്രമേഹ സാധ്യത ഉള്ളവരിലാണ് ഈ അവസ്ഥ ഉണ്ടാകുക.

അടുത്ത ബന്ധത്തിലുള്ളവർക്ക് പ്രമേഹമുണ്ടായിരിക്കുക, അമിതവണ്ണം, ഒന്നിലധികം കുട്ടികളെ ഒരേ സമയം ഗർഭം ധരിക്കുക, ആദ്യ പ്രസവത്തിൽ ഗർഭകാല പ്രമേഹം ഉണ്ടായിരിക്കുക, മുൻ  പ്രസവത്തിൽ കുഞ്ഞിന് ജനന സമയത്ത് നാല് കിലോയിലധികം ഭാരം  ഉണ്ടായിരിക്കുക, അകാരണമായ അബോർഷൻ, ഗർഭിണിയാകും മുൻപ് ഉയർന്ന രക്തസമ്മർദം, പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രോം എന്നിവ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

ADVERTISEMENT

എങ്ങനെ തടയാം?

ഇന്ത്യയിൽ നഗരങ്ങളിൽ നിന്നുള്ള ഗർഭിണികളിൽ 25% പേർക്കും ഗ്രാമങ്ങളിൽ നിന്നുള്ളവരിൽ 10% പേർക്കും ഗർഭകാല പ്രമേഹം ഉണ്ടാകുന്നുണ്ട്. ഈ കണക്ക് സൂചിപ്പിക്കുന്നത് ഗർഭിണിയാകും മുൻപു തന്നെ ഓരോ പെൺകുട്ടിയും ഗർഭകാല പ്രമേഹത്തിനെതിരേ കരുതിയിരിക്കണം എന്നാണ്.  

ADVERTISEMENT

ഗർഭകാല പ്രമേഹം പൂർണമായി നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും അപകടകരമായ അവസ്ഥയിലെത്താതെ തടയാൻ ശരിയായ ഡയറ്റ്, ചികിത്സ എന്നിവയിലൂടെ കഴിയും.  അതിനായി ചെയ്യേണ്ടത് ശരിയായ പ്ലാനിങ്ങോടെ ഗർഭിണിയാകുകയാണ്.  

ഗർഭിണിയാകും മുൻപ് തന്നെ ഗൈനക്കോളജിസ്റ്റിനെ കണ്ട് ആരോഗ്യാവസ്ഥ (പ്രീ കൺസെപ്ഷണൽ ചെക്കപ്) പരിശോധിക്കുക. ഇതിലൂടെ  പ്രമേഹമുണ്ടോ അല്ലെങ്കിൽ പ്രമേഹസാധ്യതയുണ്ടോ എന്നറിയാനാകും.

പ്രമേഹ സാധ്യതയുണ്ടെങ്കിൽ

∙ ഗർഭിണിയാകും മുൻപേ തന്നെ സമീകൃത ഭക്ഷണം ശീലമാക്കുക. അമിതവണ്ണമുണ്ടെങ്കിൽ നിയന്ത്രിച്ച ശേഷം ഗർഭിണിയാകുന്നതാണ് നല്ലത്. ഗർഭകാലത്ത് പ്രമേഹം തടയാനുതകുന്ന ഡയറ്റ് പിന്തുടരുക.

∙ ആവശ്യത്തിന് വ്യായാമവും ശാരീരിക അധ്വാനവും ഇല്ലാത്ത ജീവിതരീതിയുള്ളവർ ഗർഭിണിയാകാൻ തയാറാകുന്നതിന് മുൻപു തന്നെ വ്യായാമം ശീലിക്കുക.  ഗർഭകാലത്തും ഡോക്ടറുടെ നിർദേശപ്രകാരം സാധ്യമായ വ്യായാമം ചെയ്യുക.

∙ രക്ത ബന്ധമുള്ളവരിൽ ആർക്കെങ്കിലും ടൈപ്പ് ടു പ്രമേഹം ഉണ്ടെങ്കിലും പ്രമേഹ സാധ്യത സൂചിപ്പിക്കുന്ന മറ്റേത് അവസ്ഥയുണ്ടെങ്കിലും പ്രമേഹ ബാധ തടയാനാവശ്യമായ ഡയറ്റ്  ആയിരിക്കണം പിന്തുടരേണ്ടത്.

ഇത് ഗർഭകാല പ്രമേഹം പരമാവധി അകറ്റി നിർത്താൻ സഹായിക്കും.

ADVERTISEMENT