Wednesday 09 August 2023 02:43 PM IST : By സ്വന്തം ലേഖകൻ

ഉള്ളില്‍ 15 കിലോ ഭാരമുള്ള മുഴ; അസഹനീയമായ വയറുവേദനയുമായി യുവതി, വിജയകരമായി നീക്കം ചെയ്ത് ഡോക്ടര്‍മാര്‍

tumourlady-09.jpg.image.845.440

കടുത്ത വയറുവേദനയുമായി ഇന്‍ഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 15 കിലോ ഭാരമുള്ള മുഴ. പന്ത്രണ്ടിലേറെ ഡോക്ടര്‍മാര്‍ രണ്ടു മണിക്കൂറോളം നേരമെടുത്താണ് മുഴ വിജയകരമായി നീക്കം ചെയ്തത്. യുവതി നടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വേദന അസഹനീയമായതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയിലെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അതുല്‍ വ്യാസ് പറഞ്ഞു.

അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിതെന്നും ചെറിയ പിഴവ് പോലും മരണകാരണമായേനെയെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. നിരവധി നാഡികളാല്‍ ചുറ്റപ്പെട്ട നിലയിലാണ് മുഴ കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് വിധേയയായ 41കാരിക്ക് 49 കിലോ ഭാരമാണ് ഉണ്ടായിരുന്നത്. 15 കിലോ ഭാരമുള്ള മുഴ ഉള്ളില്‍ വളര്‍ന്നതോടെ വയര്‍ വീര്‍ത്തു. ദിനചര്യങ്ങള്‍ വരെ ബുദ്ധിമുട്ടിലായി. പൊട്ടാറായ നിലയിലായിരുന്നു മുഴയെന്നും ഇപ്പോള്‍ യുവതി അപകടനില തരണം ചെയ്ത് ആരോഗ്യവതിയായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags:
  • Health Tips
  • Glam Up