ADVERTISEMENT

ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർ ലാറിസ ബോർജസിന് മുപ്പത്തിമൂന്നാം വയസില്‍ ദാരുണാന്ത്യം. ഇരട്ട ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ലാറിസയുടെ മരണം. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവര്‍. 

ഓഗസ്റ്റ് 20ന് ഗ്രമദോയിലേക്ക് യാത്ര ചെയ്യവെ അബോധാവസ്ഥയിലായ ലാരിസയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രണ്ടാമതും ഹൃദയസ്തംഭനമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയായിരുന്നു. കു‌‌ടുംബമാണ് ഇവരുടെ മരണം ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. 

ADVERTISEMENT

‘ഇത്രയും ചെറുപ്രായത്തില്‍, അതും 33 മൂന്ന് വയസ് മാത്രം. അവള്‍ ജീവനുവേണ്ടി ധീരമായി പോരാടി. ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു, ഈ സങ്കടം വിവരണാതീതമാണ്.’- ലാരിസയുടെ കുടുംബം കുറിച്ചു.

ഇൻസ്റ്റഗ്രാമിൽ 30,000 ഫോളോവേഴ്‌സാണ് ലാറിസയ്ക്കുള്ളത്. ഫിറ്റ്‌നസ്, ഫാഷൻ, യാത്രാ വിവരങ്ങള്‍ എന്നിവ ലാറിസ ഇൻസ്റ്റഗ്രാമിൽ പതിവായി പങ്കുവയ്ക്കാറുണ്ടായിരുന്നു. പോസ്റ്റുമോര്‍‌ട്ടത്തിന് ശേഷമേ യഥാര്‍ഥ മരണകാരണം അറിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT