∙ ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക. വയറു നിറയെ കഴിച്ചയുടൻ ഉറങ്ങാൻ കിടന്നാൽ വയറിന് അസ്വസ്ഥതയും നെഞ്ചെരിച്ചിലും അനുഭവപ്പെടാം.
∙ ദിവസം 30 മിനിറ്റെങ്കിലും ഇളം വെയിൽ കൊള്ളുക. സൺഗ്ലാസ്സസ് ഉപയോഗിക്കരുത്. ‘ഹോർമോൺ ഓഫ് ഡാർക്ക്നെസ്’ എന്നറിയപ്പെടുന്ന മെലാടോണിൻ ഇരുട്ടിലാണ് ഉൽപാദിക്കപ്പെടുന്നതെങ്കിലും പകൽസമയം ഏൽക്കുന്ന സൂര്യപ്രകാശമാണതിന് ഉത്തേജനം.
∙ പതിവായുള്ള വ്യായാമം ഉറക്കത്തിനു ഗുണം ചെയ്യും.
∙ ഇരുട്ടുള്ള മുറിയിൽ ശാന്തമായ അന്തരീക്ഷത്തിൽ ഇളം തണുപ്പിൽ ഉറങ്ങുക. തികച്ചും ശാന്തമായ ചുറ്റുപാടിൽ ഉറങ്ങാൻ കഴിയാത്തവർക്ക് വൈറ്റ് നോയിസ്‍ (ഫാനിന്റെയോ എയർ കൂളറിന്റെയോ പോലുള്ള മുരൾച്ച ശബ്ദം) ഉപയോഗിക്കാം.
∙ കട്ടിലിൽ കിടന്നുള്ള ടിവി കാഴ്ച, മൊബൈൽ ഉപയോഗം എന്നിവ വേണ്ട. കിടന്ന് 20 മിനിറ്റായിട്ടും ഉറക്കം വരുന്നില്ലെങ്കിൽ എഴുന്നേറ്റു മാറിയിരുന്ന് പുസ്തകം വായിക്കുകയോ പാട്ടു കേൾക്കുകയോ ചെയ്യുക. ഉറക്കം വരുമ്പോൾ മാത്രം കിടക്കുക.
∙ വൈകിയുള്ള കാപ്പി കുടി ഉറക്കത്തെയും വൈകിപ്പിക്കും. ഏഴുമണിക്കു ശേഷം കാപ്പി വേണ്ട.