Saturday 11 April 2020 12:54 PM IST

ലോക്ഡൗണിലെ മൊട്ടയടിയും മുടി കൊഴിച്ചിലും! ലോക്ഡൗൺ ചൂടിൽ മുടിയെ രക്ഷിക്കാനിതാ ചില മാർഗങ്ങൾ

Sruthy Sreekumar

Sub Editor, Manorama Arogyam

head-shave

പുറത്തിറങ്ങാനാകില്ല.മുടി വെട്ടിയൊതുക്കാനാവില്ല. ചൂടുകാലവും...തലയിൽ വിയർപ്പ് നിറയുന്നത് കാരണം തലവേദന, താരൻ, ചൊറിച്ചിൽ, കുരുക്കൾ എന്നിവ കൂടാതെ കഴുത്ത് വേദന, ജലദോഷം എന്നിവയും വ്യാപകമാണ്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്ടറെ തേടി പോകാനുമാകില്ല. വീട്ടിൽ വെച്ചു തന്നെ ചെയ്യാവുന്ന ചില്ലറ പ്രതിവിധികൾ ഇതാ.

* ചെമ്പരത്തിയില, തുളസിയില, വേപ്പില എന്നിവയിലേതെങ്കിലും  തിളച്ച വെള്ളത്തിലിട്ട് വെച്ച് അടുത്ത ദിവസം അരിച്ചെടുത്ത് തല വൃത്തിയായി കഴുകാൻ ഉപയോഗിക്കുക. കൂടുതൽ എണ്ണ തലയിൽ പുരട്ടരുത്.

* നെറുകയിൽ പുരട്ടുന്ന വെളിച്ചെണ്ണ ചുക്കും ജീരകവും കുരുമുളകും ചേർത്ത് മൂപ്പിക്കണം.

* മുടിച്ചൂടും അമിത വിയർപ്പുമുള്ളവർ ചിറ്റമൃത്, ചന്ദനം, രാമച്ചം എന്നിവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് നല്ലതാണ്.

* ജലദോഷമുള്ളവർ ഇഞ്ചിനീരും കുരുമുളകും ചേർത്ത് അലിയിച്ചിറക്കുന്നത് നല്ലതാണ്.

* രാസ്നാദിപ്പൊടി ചെറുനാരങ്ങാനീരിൽ ചേർന്ന് ചൂടാക്കി നെറുകയിൽ വാർത്താൽ  തലവേദന കുറയും

* വിയർത്ത് വന്നയുടൻ തല തോർത്ത് കൊണ്ട് നന്നായി തുടച്ച് വിയർപ്പ് കളഞ്ഞ ശേഷം കുറച്ച് വിശ്രമിച്ച ശേഷമേ കുളിക്കാവൂ. ഇത് കുട്ടികൾക്കും ബാധകമാണ്.

* തല മൊട്ടയടിക്കുന്നത് ഒരു പരിധി വരെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാണെങ്കിലും എല്ലാവർക്കും അത് പറ്റണമെന്നില്ല.

ഡോ. പി. എം. മധു ,അസിസ്റ്റന്റ് പ്രഫസർ ,ഗവ. ആയുർവേദ കോളജ്,പരിയാരം  

Tags:
  • Hair Style
  • Glam Up