ADVERTISEMENT

ആധുനിക വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും ഇന്നും നമ്മെ ഭയപ്പെടുത്തുന്ന ഒന്നാണ് ഹൃദ്രോഗം. ഹൃദ്രോഗ ചികിത്സയിൽ ലേസർ ആന്‍ജിയോപ്ലാസ്റ്റി എന്ന നൂതന ചികിത്സാ രീതി കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയിരിക്കുകയാണ് കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ. അതിനു ചുക്കാൻ പിടിച്ചതാകട്ടെ ചീഫ് കാർഡിയോളജിസ്റ്റായ ഡോക്ടർ ദീപക് ഡേവിഡ്സനാണ്. 

ലേസർ ആന്‍ജിയോപ്ലാസ്റ്റി എന്താണ്? എങ്ങനെയാണ് പ്രവർത്തനം? എപ്പോഴൊക്കെയാണ് ലേസർ ആന്‍ജിയോപ്ലാസ്റ്റി സാധ്യമാകുന്നത്? ഹൈ റിസ്ക് രോഗികൾ, ലോ റിസ്ക് രോഗികൾ, പ്രായം എന്നിവ ബാധകമാണോ? നോർമൽ ആന്‍ജിയോപ്ലാസ്റ്റിയും ലേസർ ആന്‍ജിയോപ്ലാസ്റ്റിയും തമ്മിലുള്ള വ്യത്യാസമെന്താണ്? സർജറിയ്ക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? 

ADVERTISEMENT

17 വയസ്സിലും 30 വയസ്സിലും ഹൃദയാഘാതം മൂലമുള്ള മരണം സംഭവിക്കുന്നു. ഇത്തരം കേസുകൾ വർധിക്കാനുള്ള കാരണം? ഹൃദയാഘാത സാധ്യത മുൻകൂട്ടി അറിയാൻ കഴിയുമോ? ശരീരം കാണിച്ചു തരുന്ന സൂചനകൾ എന്തൊക്കെയാണ്? അമിത വ്യായാമം, തെറ്റായ ഡയറ്റ് രീതികൾ ഹൃദയത്തിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും? കൊളസ്‌ട്രോളും കിതപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? 

ഹൃദ്രോഗവുമായി ബന്ധപ്പെട്ട് വരുന്ന നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം? ലങ് കപ്പാസിറ്റി കുറവുള്ള ആളുകളിൽ ഹൃദ്രോഗ സാധ്യത കൂടുതലാണോ? ബാഡ്മിന്റൺ കളിയും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം എന്താണ്? മദ്യം ചെറിയ അളവിൽ രാത്രി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? എന്നുവേണ്ട ഹൃദയവുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങള്‍ക്കു വനിതാ ഓണ്‍ലൈനിലൂടെ ഉത്തരം നല്‍കുകയാണ് ഡോ. ദീപക് ഡേവിഡ്സണ്‍. വിഡിയോ കാണാം.. 

ADVERTISEMENT

PART 1

PART 2

ADVERTISEMENT
ADVERTISEMENT