ADVERTISEMENT

അ‍ഞ്ചു വയസ് കഴിഞ്ഞിട്ടും കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നത് മാതാപിതാക്കൾക്ക് പലപ്പോഴും തലവേദനയാണ്. കുട്ടികള്‍ക്കും ഇതു വലിയ അപമാനമായി മാറാറുണ്ട്. കുഞ്ഞുങ്ങള്‍ മനഃപൂര്‍വമല്ല ഇങ്ങനെ ചെയ്യുന്നത്. ചില സൈക്കോളജിക്കൽ തകരാറുകളുടെ ഭാഗമായും മൂത്രം പിടിച്ചുനിര്‍ത്താനുള്ള കഴിവില്ലായ്മ കൊണ്ടും കുട്ടികള്‍ ഇത്തരത്തിൽ കിടക്കയിൽ മൂത്രമൊഴിക്കാം. ചില കുട്ടികളില്‍ നാഡീവ്യൂഹ വ്യവസ്ഥകള്‍ വികസിച്ചുവരുന്നത് വളരെ താമസിച്ചായിരിക്കും. അതും ഈ അവസ്ഥയ്ക്കുള്ള ഒരു കാരണമാണ്. കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നതിന്റെ ശരിയായ കാരണം കണ്ടെത്തിയാൽ പരിഹാരം എളുപ്പമാകും. ഈ സ്വഭാവം മറികടക്കാൻ ജീവിതശൈലിയിലെ ചില നിയന്ത്രണങ്ങൾ കൊണ്ട് സാധിക്കും. 

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം; 

ADVERTISEMENT

∙ ഉറക്കത്തിന്റെ പ്രത്യേക ഘട്ടത്തിൽ നമ്മുടെ മൂത്രം തടഞ്ഞു നിർത്തുന്ന സ്ഫിങ്റ്റർ പേശി അൽപം അയഞ്ഞു കൊടുക്കുന്നതു കൊണ്ടാണ് അഞ്ചു വയസ്സിനു ശേഷവും ചില കുട്ടികളിൽ ഉറക്കത്തിൽ മൂത്രം പോകുന്നത്.

∙ കിടക്കുന്നതിനു തൊട്ടുമുന്‍പ് കുട്ടിയെ മൂത്രമൊഴിപ്പിക്കാൻ മറക്കരുത്. പൂർണമായും മൂത്രം പോയി എന്ന് ഉറപ്പാക്കുകയും വേണം.

ADVERTISEMENT

∙ പതിവായി കിടക്കയിൽ മൂത്രമൊഴിക്കുന്ന സമയം ഏകദേശം കണക്കുകൂട്ടാൻ കഴിയുന്നെങ്കിൽ ഒരു അലാം സെറ്റ് ചെയ്ത് കുട്ടിയെ പതിവായി ആ സമയത്തിന് അരമണിക്കൂർ വിളിച്ചുണർത്തി മൂത്രമൊഴിപ്പിക്കാം.

∙ അച്ഛനോ അമ്മയോ തിരിച്ചറിയാതെ പോകുന്ന മാനസിക സമ്മർദങ്ങളും കുട്ടിയിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നതിനുള്ള കാരണമായി മാറാറുണ്ട്. ഇതു തിരിച്ചറിഞ്ഞ് ആവശ്യമെങ്കിൽ കൗൺസിലിങ് നൽകണം. 

ADVERTISEMENT

∙ കിടക്കുന്നതിന് മുന്‍പ് ക്രാന്‍ബെറി ജ്യൂസ് കുടിക്കുക. ക്രാന്‍ബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ മൂത്രനാളിയിലെയും മൂത്രാശയത്തിലെയും അണുബാധ ശമിപ്പിക്കും. 

∙ പതിവായി വാഴപ്പഴം കഴിക്കുക. ഇതു  മൂത്രം പിടിച്ചുനിര്‍ത്താനുള്ള കഴിവില്ലായ്മയ്ക്ക് പരിഹാരം ആണ്. 

∙ ദിവസവും രാത്രി ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കഴിക്കുക. 

∙ കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികള്‍ ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. 

∙ ആറു വയസിനു ശേഷവും ഈ ശീലം തുടരുകയാണെങ്കില്‍ ഡോക്ടറെ കാണിച്ചു മൂത്രനാളിയില്‍ എന്തെങ്കിലും അണുബാധയോ മൂത്രത്തില്‍ പ്രമേഹമോ ഉണ്ടോയെന്നു പരിശോധിപ്പിക്കുക.

ADVERTISEMENT