ADVERTISEMENT

അൽപം ശ്രദ്ധിച്ചാൽ മുടിയിലും ചർമത്തിലും പ്രായമേൽപിക്കുന്ന പോറലുകൾ ഒരുപരിധിവരെ തടഞ്ഞു നിർത്താൻ കഴിയും. എന്നും എവർഗ്രീൻ സുന്ദരിയായിരിക്കാൻ ഇതാ കുറച്ച് ടിപ്സ്. മുപ്പതു കഴിഞ്ഞാൽ എങ്ങനെയായിരിക്കണമെന്ന് വിശദീകരിക്കുകയാണ് ഈ രംഗത്തെ വിദഗ്ധർ.

മുപ്പതു കഴിഞ്ഞാൽ എലഗൻസ് എന്നതാകണം മേക്കപ്പിന്റെ ടാഗ്‌ലൈൻ. ഒട്ടും ഓവറാകാതെ ശ്രദ്ധിക്കുകയാണ് പ്രധാനം. ഏറ്റവും മികച്ച പ്രൊഡക്ട്സ് ഉപയോഗിക്കുകയാണ് പ്രധാനകാര്യം. ഏതു മേക്കപ്പ് വസ്തു തിരഞ്ഞെടുക്കുന്നതിനു മുൻപും ഒരു ബ്യൂട്ടി കൺസൽറ്റന്റിന്റെ സഹായം ചോദിക്കുന്നത് നല്ലതാണ്. ചർമത്തിന്റെ സ്വഭാവം, അലർജി എന്നിവ കണ്ടെത്താനും ഇതുവഴി കഴിയും.

ADVERTISEMENT

∙ വില്ലു പോലെയുള്ള പുരികങ്ങൾക്ക് തൽക്കാലം ബൈ പറയാം. പുരികങ്ങൾ വൃത്തിയായി സ്ക്വയർ ഷേപ്പിലോ, സാധാരണ ഓവൽ ഷേപ്പിലോ എടുക്കുന്നതാണു നല്ലത്. തീർത്തും കട്ടി കുറച്ച് എടുക്കുന്നതിനു പകരം തുടക്കത്തിൽ അൽപം കട്ടി കൂട്ടി വശങ്ങളിലേക്ക് കട്ടി കുറയ്ക്കുന്ന രീതി എല്ലാ പ്രായക്കാർക്കും ഇണങ്ങും. പുരികങ്ങളിൽ വെളുത്ത രോമങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയാൽ ഇവ പിഴുത് മാറ്റണം. എന്നാൽ പുരികങ്ങൾക്കിടിയിൽ ഗ്യാപ് വരാതെ പ്രത്യേകം ശ്രദ്ധിക്കുക.

∙ കടുംനിറങ്ങളിലുള്ള ലിപ്സ്റ്റിക് പൂർണമായി വേണ്ടെന്ന് വയ്ക്കണ്ട. റെഡ്, ബ്രൗൺ നിറങ്ങൾ അവസരോചിതമായി അണിയുന്നത് അഭംഗിയല്ല. എന്നാൽ ഇളം നിറങ്ങളുടെ ഷേഡുകളായ പീച്ച്, ഓറഞ്ച്, റോസ് തുടങ്ങിയവയും ന്യൂഡ് നിറങ്ങളുമാണ് 35 വയസ്സിന് ശേഷം കൂടുതൽ ഇണങ്ങുക. ന്യൂഡ് നിറങ്ങളിൽ തന്നെ മാറ്റ് ഫിനിഷും ഗ്ലോസിയും എല്ലാ പ്രായക്കാർക്കും ഒരുപോലെ ചേരും.

ADVERTISEMENT

∙ സ്കിൻ ടോണിനേക്കാൾ ഇളം നിറത്തിലുള്ള കൺസീലറുകൾ വേണം തിരഞ്ഞെടുക്കാൻ.

∙ മേക്കപ്പിന് ശേഷവും കണ്ണുകൾക്ക് താഴെ ചുളിവുകൾ പ്രത്യക്ഷപ്പെട്ടാൽ കവിളുകളിൽ ലൈറ്റായി ഒരു ബ്രൈറ്റർ ബ്ലഷ് ന ൽകിയാൽ മതി. ചുളിവുകൾ അപ്രത്യക്ഷമാകും.

ADVERTISEMENT

∙ ചുണ്ടുകളിൽ ഇടയ്ക്കിടെ പെട്രോളിയം ജെല്ലി പുരട്ടുന്നത് ചുണ്ടുകൾ വരളാതെ സഹായിക്കും.

തയാറാക്കിയത്:

ലക്ഷ്മി പ്രേംകുമാർ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വിവരങ്ങള്‍ക്കു കടപ്പാട്

സുധാ ദാസ്

സുധാസ് ബ്രൈഡൽ മേക്കപ് സ്റ്റുഡിയോ

കോൺവെന്റ് ജംക്‌ഷൻ, കൊച്ചി

ബിന്ദു പ്രകാശ്

ബി ഫിറ്റ് ജിം,

കടവന്ത്ര, തേവര

 

ADVERTISEMENT