Saturday 09 November 2019 04:43 PM IST : By Muralee Thummarukudy

‘പുതിയ രാജ്യത്തെത്തി ഭാഷ പഠിക്കുമ്പോൾ ആദ്യം മനസ്സിലാക്കേണ്ടത് അശ്ലീല വാക്കുകളാണ്; അടി വരും മുന്‍പ് തടയാം!’

mura-sexxtfv

കൃത്രിമ ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും കാലമാണിത്. ഇതേക്കുറിച്ചൊക്കെ നാം വായിക്കുന്നു, പഠിക്കുന്നു. എന്നാല്‍ ഇതോടൊപ്പം െെലംഗികതയില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് അറിയാന്‍ ആരും ശ്രമിക്കുന്നില്ല. സ്വവർഗ രതി മുതൽ തന്ത്ര സെക്സ് വരെ, വിവാഹപൂർവ ലൈംഗികത മുതൽ വയസ്സായവരുടെ ലൈംഗിക ആവശ്യങ്ങൾ വരെ, ഭിന്നശേഷിക്കാരുടെ ലൈംഗികത മുതൽ ലൈംഗിക രോഗങ്ങൾ വരെ, പോണോഗ്രഫി മുതൽ സെക്സ് മ്യൂസിയം വരെ, പെദ്ദാപുരം മുതൽ ഷുഗർ ഡാഡി വരെ... എന്തൊക്കെ പുതിയ കാര്യങ്ങളാണ് െെലംഗികതയെക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ വരുന്നത്.

കാമസൂത്ര എഴുതിയ കാലമല്ല ഇതെന്നു നേരത്തേ പറഞ്ഞല്ലോ. മറ്റേതു വിഷയത്തെയും പോലെ കാമത്തെപ്പറ്റിയും ഒട്ടേറെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാണ്. എന്നാല്‍, ഈ വിഷയത്തെക്കുറിച്ച് അന്വേഷിക്കുന്നതും അറിയാൻ ശ്രമിക്കുന്നതും െപാതുസ്ഥലങ്ങളില്‍ സംസാരിക്കുന്നതും തെറ്റാണെന്ന ബോധവും സമൂഹത്തിലുണ്ട്. അത് മാറ്റിയെടുക്കുക എന്നതു കൂടി ഈ പരമ്പരയുെട ഉദ്ദേശമാണ്. െെലംഗികതയെ ആരോഗ്യപരമായി സമീപിക്കുന്നതിന് ഇതു വളരെ ആവശ്യമാണ്.

ഈ പരമ്പര കൊണ്ട് പരമാവധി ഗുണമുണ്ടാകണമെങ്കിൽ പരമ്പര വായിച്ചാല്‍ മാത്രം പോര, മൂന്നു കാര്യങ്ങൾ കൂടി ശ്രദ്ധിക്കുകയും വേണം.

1. ലൈംഗികതയെ തുറന്ന മനസ്സോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക. മുൻവിധിയോടെ ഈ കാര്യങ്ങളെ കണ്ടാൽ പിന്നെ,  ഈ പരമ്പരയിലെ വിവരങ്ങൾ കൊണ്ടു  നിങ്ങൾക്കു പ്രായോഗികമായ ഒരു ഗുണവും ഉണ്ടാവില്ല.

2. പരമ്പരയിൽ പറയുന്ന വിഷയങ്ങൾ പങ്കാളിയുമായും അടുത്ത സുഹൃത്തുക്കളുമായും സംസാരിക്കുക. സെക്സ് എന്നത് ഒളിക്കപ്പെടേണ്ട ഒന്നല്ല. മറ്റു വിഷയങ്ങൾ പോലെത്തന്നെ ചർച്ച ചെയ്യപ്പെടേണ്ടതും മറ്റുള്ളവരുടെ അറിവുകൾ പങ്കുവയ്ക്കുന്നതിലൂടെ സമ്പുഷ്ടമാക്കേണ്ടതും ആണ് എന്നു തിരിച്ചറിയുക.

3. ലേഖനങ്ങളോെടാപ്പം െകാടുക്കുന്ന റഫറന്‍സുകള്‍ സമയം കിട്ടുമ്പോള്‍ വായിക്കുകയോ കണ്ടു േനാക്കുകയോ െചയ്യുക.

സെക്സ് ഗോപ്യമാണെന്നും അത് പുറത്തു സംസാരിക്കുന്നതു തെറ്റാണെന്നും കേട്ടു വളർന്ന ഒരു തലമുറയ്ക്ക് ഇതൊക്കെ ഒറ്റയടിക്കു മാറ്റാൻ പറ്റില്ല എന്നറിയാം. പക്ഷേ, ഈ കാര്യത്തിൽ ലോകം ചിന്തിക്കുന്നത് എന്താണെന്നു മലയാളികളെ മനസ്സിലാക്കി അങ്ങോട്ട് എത്തിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ലൈംഗികതയെ പറ്റി ഒരു ലേഖന പരമ്പര എഴുതാൻ തുടങ്ങിയപ്പോള്‍ ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത് ഈ വിഷയത്തെ പറ്റി സംസാരിക്കാൻ അശ്ലീലം അല്ലാത്തതും എന്നാൽ ശരാശരി മലയാളികൾക്ക് മനസ്സിലാകുന്നതുമായ വാക്കുകള്‍ കിട്ടാനാണ്.

ഉദാഹരണത്തിന് ഭഗശിശ്നിക എന്ന മലയാളം വാക്ക് അറിയാവുന്ന എത്ര ആളുകൾ ഉണ്ടാകും ?. പക്ഷേ, സ്ത്രീകളുടെ ലൈംഗിക ആനന്ദത്തിന്റെ കേന്ദ്രവും അടിസ്ഥാനവും ആയ ഭഗശിശ്നിക (Clitoris) യെക്കുറിച്ച് പറയാതെ എങ്ങനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ െസക്സോളജിയെ കുറിച്ചു വിശദമാക്കുന്ന പരമ്പര മുന്നോട്ട്  കൊണ്ടു പോകും? ഭഗശിശ്നികയ്ക്ക് നിഘണ്ടുവില്‍ മറ്റൊരു വാക്കുകൂടി കാണാം, കൃസരി. ഇതും ആരെങ്കിലും ഉപയോഗിക്കുന്നതാണോ എന്നെനിക്കറിയില്ല. ഞാൻ ഇന്നുവരെ ഉപയോഗിച്ചിട്ടില്ല.

അശ്ലീലമാകാതെ

ലൈംഗികതയെക്കുറിച്ചെഴുതുമ്പോൾ ലോകത്തെല്ലായിടത്തും ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ഭാഷ. കാരണം, ലിംഗം, യോനി, സംഭോഗം, സ്വയംഭോഗം എന്നിങ്ങനെ ഈ വിഷയത്തില്‍ പൊതു ഉപയോഗത്തിലുള്ള വാക്കുകളും നാടന്‍ പ്രയോഗങ്ങളും മിക്കവാറും എല്ലാ ഭാഷയിലും അശ്ലീലമായി മാറിയിട്ടുണ്ടാകും. പല ഭാഷകളിലും അവ ‘തെറി’ എന്ന ലിസ്റ്റില്‍ െപടുത്താവുന്ന ഏറ്റവും േമാശം വാക്കുകള്‍ തന്നെയാകാം.

അതുകൊണ്ട് ഈ വിഷയങ്ങൾ പറഞ്ഞു കൊടുക്കുമ്പോഴോ ചർച്ച ചെയ്യുമ്പോഴോ ഒന്നുകിൽ അഴകൊഴമ്പൻ മട്ടിൽ പറഞ്ഞു പോവുകയാണ് പലരും പതിവ്. മലയാളത്തിൽ പറയുമ്പോൾ പെനിസ് നമുക്കൊരു ബുദ്ധിമുട്ടുള്ള വാക്കായി തോന്നില്ല കാരണം നമ്മൾ അത് അധികം പ്രയോഗിക്കാറില്ല. പക്ഷേ, ഇംഗ്ലണ്ടിൽ കാര്യങ്ങൾ അങ്ങനെ അല്ല. അവിടെ അച്ഛനമ്മമാർ കുട്ടികളോട് ആണുങ്ങളുടെ ലിംഗത്തെ പറ്റി പറയുമ്പോൾ വില്ലി (Willy) എന്നോ മറ്റോ പറഞ്ഞ് രക്ഷപ്പെടുകയാണു  പതിവ്. വിഷയം ചർച്ച ചെയ്യുന്നതിനു ഭാഷ ഒരു വിഘാതമാകുന്നു.

കുട്ടികളോട് ലൈംഗികതയെ പറ്റി ചർച്ച ചെയ്യുമ്പോൾ കൃത്യവും ശാസ്ത്രീയവും ആയ പേര് പറയണം എന്നാണ് വിദഗ്ധർ ഉപദേശിക്കാറുള്ളത്. പക്ഷേ, ഇത്  അത്ര പ്രായോഗികല്ല എന്നെനിക്കു തോന്നുന്നു.

മലയാളിയുടെ കാര്യമെടുത്താൽ സ്ത്രീകളുടെ ലൈംഗിക അവയവത്തിന്  ഏറ്റവും പ്രചാരത്തിൽ ഉള്ള വാക്ക് കേരളത്തിലെ ‘പ്രമാദ’മായ മോശം വാക്കാണ്. അമിതമായി ഉപയോഗിച്ച് സ്ത്രീകൾക്കു തമ്മിൽ പോലും ഈ വാക്ക് ഉപയോഗിക്കാൻ പറ്റാത്ത തരത്തിലായി. എങ്ങനെയാണ് പിന്നെ, അമ്മയോ അച്ഛനോ മകളെയോ, അധ്യാപകർ വിദ്യാർഥികളെയോ ഈ വാക്ക് പറഞ്ഞു പഠിപ്പിക്കുന്നത് ?.

വിദഗ്ധർ ഉപയോഗിക്കുന്നതും െെലംഗിക പുസ്തകങ്ങളില്‍ കാണുന്നതും യോനി എന്ന വാക്കാണ്. എന്നാല്‍ സാധാരണഗതിയില്‍ ആരും ഈ വാക്ക് അധികം ഉപയോഗിക്കാറില്ല. പങ്കാളികള്‍ തമ്മില്‍ പോലും ഇതു പറയാറില്ല. െെഗനക്കോളജിസ്റ്റിെന്‍റ മുന്നില്‍ പോലും ‘അവിെട, ഇവിടെ’ എന്നൊക്കെ എങ്ങും െതാടാെത പറഞ്ഞ് രക്ഷപെടുകയാണ് പതിവ്.

സ്വീഡനിലും ഒരു കാലത്ത് ഇതേ പ്രശ്നമുണ്ടായി. ആൺകുട്ടികളുെട  െെലംഗികാവയവത്തിന് ‘വില്ലി’ എന്നു പറഞ്ഞവര്‍ രക്ഷപെട്ടു. പക്ഷേ, പെൺകുട്ടികൾക്ക് അങ്ങനെ പറഞ്ഞു കൊടുക്കാൻ പറ്റിയ വാക്കില്ല. അവർ അതിനു പരിഹാരമായി സ്ത്രീ ലിംഗത്തിന് പുതിയൊരു വാക്ക് തന്നെയുണ്ടാക്കി, സ്നിപ്പ!. ഏതോ ഒരു വീട്ടമ്മ സ്വന്തം മകള്‍ക്കു പറഞ്ഞുകൊടുക്കാന്‍  ഉണ്ടാക്കിയ വാക്കാണിത്. സംഗതി വൈറലായി. ഇപ്പോൾ സ്വീഡനിൽ അംഗീകരിച്ച, പ്രചാരമുള്ള വാക്കായി മാറി സ്നിപ്പ.

വാസ്തവത്തിൽ മലയാളത്തിലും ലൈംഗികതയെക്കുറിച്ച് എഴുതണമെങ്കിൽ പുതിയ വൊക്കാബുലറി ഉണ്ടാക്കിയേ പറ്റൂ.  തൽക്കാലം അതിനു സമയമില്ലാത്തതു െകാണ്ട് സ്വീഡിഷ് വാക്കായ ‘സ്‌നിപ്പ’ ഞാൻ കടമെടുക്കുകയാണ്. തമിഴ് മുതൽ പോർച്ചുഗീസ് വരെ ഭാഷകളില്‍ നിന്നു നാം പദങ്ങൾ കടമെടുത്തിട്ടുണ്ടല്ലോ. അപ്പോൾ ഒരെണ്ണം സ്വീഡിഷിൽ നിന്നും ഇരിക്കട്ടെ. ഈ ലേഖനപരമ്പരയിൽ എവിടെയെങ്കിലും സ്നിപ്പ എന്നുകണ്ടാൽ അത്  എന്താണെന്നു നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളണം. അതുപോെല  പുരുഷലിംഗത്തിനു സ്നിപ്പൻ എന്നും.

Frenulum, perineum, edging തുടങ്ങി ലൈംഗികതയുമായി ബന്ധപ്പെട്ട വാക്കുകള്‍ ഒട്ടേറെയാണ്. മലയാളത്തിൽ തപ്പിയിട്ട് ഇതിെനാന്നും ഒരു വാക്കും പകരം കണ്ടെത്താന്‍ സാധിച്ചില്ല.

ഭാഷ പണ്ഡിതന്മാര്‍ ചേർന്ന് മലയാളികൾക്കു ലൈംഗികതയെ പറ്റി സംസാരിക്കാനുള്ള വാക്കുകൾ ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കുന്നത് ആവശ്യമാണ്. അല്ലെങ്കിൽ നമ്മുടെ മനസ്സിൽ മലിനമാകാത്ത വാക്കുകൾ മറ്റു ഭാഷകളിൽ നിന്നു കടമെടുക്കണം. ഒാര്‍ക്കുക, ഇഷ്ടിക ഉണ്ടായാലേ കെട്ടിടം പണിയാൻ പറ്റൂ.

അടി വരും മുന്‍പ്...

പുതിയൊരു രാജ്യത്തു പോയി ഭാഷ പഠിക്കാൻ തുടങ്ങുമ്പോൾ ഞാന്‍ ആദ്യം മനസ്സിലാക്കാൻ നോക്കുന്നത് അവിടത്തെ അശ്ലീല വാക്കുകൾ ആണ്. വേറൊന്നിനുമല്ല വഴിയിലോ കടയിലോ  ആരെങ്കിലും നമ്മെ തെറി പറയുന്നുണ്ടെങ്കിൽ മനസ്സിലാകുമല്ലോ. സാധാരണ അടി വരുന്നതിന് മുൻപ് കുറച്ച് ഒച്ചപ്പാടും അശ്ലീലവും ഒക്കെ ഉണ്ടാകും, അപ്പോൾ അടി ഉണ്ടാകാൻ ഇടയുള്ളിടത്തു നിന്നു തെന്നി മാറാനും അടി കിട്ടാതെ രക്ഷപ്പെടാനും ഒക്കെ ഈ പരിശീലനം സഹായിക്കും.

പണ്ടൊക്കെ ഓരോ ഭാഷയിലെയും അശ്ലീലങ്ങൾ പഠിക്കുക എന്നത് അൽപം ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ വിവിധ രാജ്യങ്ങളിലെ അശ്ലീലവാക്കുകൾ മാത്രം നമ്മളെ പരിചയപ്പെടുത്തുന്ന വെബ്‌സൈറ്റുകള്‍ ഉണ്ട്. അനുഭവത്തിന്‍റെ െവളിച്ചത്തില്‍ ഒരു കാര്യം കൂടി പറയട്ടെ, മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ അശ്ലീല വാക്കുകൾ കുറവാണ്.

Tags:
  • Health Tips
  • Glam Up