ADVERTISEMENT

കോഴിക്കോട് നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട്ട് നാലുപേര്‍ ചികില്‍സയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച രണ്ടുപേരുടെ നിപ പരിശോധനാഫലം ഇന്ന് പുറത്തുവരും. ലക്ഷണങ്ങള്‍ കൃത്യമായി മനസിലാക്കുകയും ചികില്‍സ തേടുകയും ചെയ്യേണ്ടത്. 

രോഗപ്രതിരോധത്തില്‍ അതിപ്രധാനമാണ്. നിപ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 4 മുതല്‍ 14 ദിവസം വരെയുള്ള കാലയളവിലാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. അപൂര്‍വം കേസുകളില്‍ ഇത് 21 ദിവസം വരെയാകാം. 

ADVERTISEMENT

. പനിയോടു കൂടിയ ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന തുടങ്ങിയവയാണ് നിപയുടെ പ്രാരംഭ ലക്ഷണങ്ങള്‍.

. രോഗം മൂര്‍ച്ഛിക്കുന്നതനുസരിച്ച് ഛര്‍ദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസം എന്നിവയുണ്ടാകാം. 

ADVERTISEMENT

. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാകാനും ന്യൂമോണിയയ്ക്കും സാധ്യതയുണ്ട്.

. യഥാസമയം രോഗം കണ്ടെത്തി ചികില്‍സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങളുമായി നിപ ലക്ഷണങ്ങള്‍ക്ക് സാമ്യമുള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ആശുപത്രിയിലെത്തി കൃത്യമായ ചികില്‍സ തേടണം.

ADVERTISEMENT
ADVERTISEMENT