Saturday 25 March 2023 03:11 PM IST : By സ്വന്തം ലേഖകൻ

ഓട്സ് ഇൻ ആന്ധ്രാ സ്റ്റൈൽ; പുതുരുചികൾ തേടുന്നവർക്ക് സ്പെഷല്‍ ഹെല്‍ത്തി വിഭവം

oats-heee456677 ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്

വളരെ എളുപ്പത്തിലും രുചികരമായും തയാറാക്കാവുന്ന വിഭവമാണ് ഖിച്ഡി. ആന്ധ്രപ്രദേശിലെ പ്രധാന പ്രഭാതഭക്ഷണമാണിത്. റോ ൾഡ് ഓട്സും ചെറുപയർ പരിപ്പും പച്ചക്കറികളും ചേർത്ത ഓട്സ് ഖിച്ഡി ആരോഗ്യപ്രദമാണെന്നു മാത്രമല്ല, ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിന് അനുയോജ്യവുമാണ്.

ഓട്സ് ഖിച്ഡി

നെയ്യ് – രണ്ടു ചെറിയ സ്പൂൺ, ജീരകം – ഒരു ചെറിയ സ്പൂൺ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ, സവാള – ഒന്നിന്റെ പകുതി, പച്ചമുളക് – ഒന്ന്, കാരറ്റ്, തക്കാളി – ഓരോന്നു വീതം, ബീൻസ് – നാല്,  ഗ്രീൻപീസ് – മൂന്നു വലിയ സ്പൂൺ, മഞ്ഞൾപ്പൊടി, മുളകുപൊടി – അര ചെറിയ സ്പൂൺ, ഉപ്പ് – പാകത്തിന്, ചെറുപയർ പരിപ്പ് – അരക്കപ്പ്, 20 മിനിറ്റ് കുതിർത്തത്, റോൾഡ് ഓട്സ് – ഒരു കപ്പ്, കായം – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ പ്രഷർ കുക്കറിൽ നെയ്യ് ചൂടാക്കി ജീരകം മൂപ്പിച്ചശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും സവാളയും പച്ചമുളകും  പൊടിയായി അരിഞ്ഞതും ചേർത്തു വഴറ്റുക.

∙ തക്കാളി അരിഞ്ഞതും കൂടി ചേർത്തു നന്നായി വഴന്നു വരുമ്പോൾ ബാക്കി പച്ചക്കറികൾ അരിഞ്ഞതും ഗ്രീൻപീസും ചേർത്തു രണ്ടു മിനിറ്റു വഴറ്റുക.

∙ മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് ഇവ ചേർത്തു മൂപ്പിക്കുക.

∙ കുതിർത്തു വച്ചിരിക്കുന്ന ചെറുപയർ പരിപ്പ്, റോൾഡ് ഓട്സ്, നാലു കപ്പ് വെള്ളം, ഒരു നുള്ള് കായം എന്നിവ ചേർത്തു  യോജിപ്പിച്ചു കുക്കറിലേക്ക് ഒഴിക്കാം. 

∙ കുക്കറിൽ ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. തുറന്ന ശേ ഷം ആവശ്യമെങ്കിൽ അൽപം കൂടി വെള്ളം ചേർക്കാം. മല്ലിയില ചേർത്തു വിളമ്പാം.    

Tags:
  • Health Tips
  • Glam Up