ADVERTISEMENT

മെഡിക്കല്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച ഒന്നായിരുന്നു മനുഷ്യരില്‍ പന്നിയുടെ ഹൃദയം വയ്ക്കുക എന്നത്. 2022 ല്‍ യുഎസിലെ മേരീലാൻഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷക വിദഗ്ധരാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ, ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ പന്നിയുടെ ഹൃദയം സ്വീകരിച്ച രണ്ടാമത്തെയാളും മരണത്തിനു കീഴടങ്ങി.  

കഴിഞ്ഞ സെപ്റ്റംബർ 20നു ശസ്ത്രക്രിയയ്ക്കു വിധേയനായ ലോറൻസ് ഫോസിറ്റ് (58) ആണു മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞു 2 ദിവസത്തിനുള്ളില്‍ കസേരയില്‍ ഇരിക്കാനുള്ള ആരോഗ്യസ്ഥിതി നേടിയിരുന്നത് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി ഒരു മാസം ഫിസിയോതെറാപ്പിയും ചെയ്തു. പെട്ടെന്നാണ് ആരോഗ്യസ്ഥിതി വഷളായത്. 

ADVERTISEMENT

സാധാരണ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് സാധ്യമല്ലാതിരുന്ന ലോറൻസ് പരീക്ഷണ ശസ്ത്രക്രിയയ്ക്കു തയാറാവുകയായിരുന്നുവെന്നു ഭാര്യ ആൻ അറിയിച്ചു. ഭാവി തലമുറയ്ക്ക് ഇതു പ്രയോജനപ്പെടണമെന്നായിരുന്നു ലോറൻസിന്റെ അവസാന ആഗ്രഹമെന്നും ശസ്ത്രക്രിയ നടത്തിയ ഡോ. ബാർട്‌ലി ഗ്രിഫിത്തും വ്യക്തമാക്കി. 

ഇതേ സർവകലാശാലയിൽ കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയ. ഇദ്ദേഹത്തിന് മറ്റൊരു മനുഷ്യനില്‍ നിന്ന് ഹൃദയം സ്വീകരിക്കാൻ കഴിയുന്ന സാഹചര്യവുമില്ലാതെ വന്നപ്പോഴാണ് പന്നിയുടെ ഹൃദയം സ്വീകരിച്ചത്. അന്നു ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് (60) രണ്ടു മാസം ജീവിക്കുകയും പിന്നീട് മരണത്തിന് കീഴ്പ്പെടുകയുമായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT