Wednesday 10 August 2022 11:31 AM IST : By സ്വന്തം ലേഖകൻ

സൗദി ബാലന്റെ ജീവൻ കാക്കാന്‍ കടൽ കടന്നു, ഉംറയും നിർവഹിച്ച് അവർ മടങ്ങിയെത്തി; അപൂർവ ഗ്രൂപ്പുള്ള രക്തം നല്‍കി നാലു മലയാളികള്‍

malappuram-vlood-team.jpg.image.845.440

അപൂർവ രക്തഗ്രൂപ്പുള്ള സൗദി ബാലനു കടൽ കടന്നു രക്തം നൽകി അവർ തിരിച്ചെത്തി. ബോംബെ ഒ പോസിറ്റീവ് രക്തം നല്‍കാന്‍ നാലു മലയാളികളാണ് സൗദിയിലെത്തിയത്. മലപ്പുറം കുന്നുമ്മൽ കെ. ജലീന, പെരിന്തൽമണ്ണ കാര്യവട്ടം കെ.ടി. മുഹമ്മദ് ഷരീഫ്, ഗുരുവായൂർ അറിയന്നൂർ എം.എ. മുഹമ്മദ് റഫീഖ്, തൃശൂർ പഴുവിൽ വെസ്റ്റ് പി.എ. മുഹമ്മദ് ഫാറൂഖ് എന്നിവരാണു രക്തം നല്‍കി മടങ്ങിയെത്തിയത്.

സൗദിയിൽ രക്തം ആവശ്യമായി വന്നപ്പോൾ കുടുംബം ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സൗദി ചാപ്റ്ററുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന്, ബിഡികെയുടെ ബോംബെ ഗ്രൂപ്പ് കോഓർഡിനേറ്റർ സി.കെ.സലിം വളാഞ്ചേരി തുടർനടപടികൾ സ്വീകരിച്ചു. ജൂലൈ 19നു സൗദിയിലേക്കു തിരിച്ചു. ഉംറയും നിർവഹിച്ചാണ് അവർ മടങ്ങിയെത്തിയത്.

സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. സലീം വളാഞ്ചേരി, സംസ്ഥാന ജനറൽ സെക്രട്ടറി സനൽലാൽ കാസർകോട്, ട്രഷറർ സക്കീർ ഹുസൈൻ തിരുവനന്തപുരം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി.

Tags:
  • Health Tips
  • Glam Up