ADVERTISEMENT

ദിവസവും 10 മിനിറ്റ് ചർമത്തിനു വേണ്ടി മുടങ്ങാതെ ചെലവഴിക്കണം. ആദ്യത്തെ മൂന്നുമിനിറ്റ് സൗന്ദര്യസംരക്ഷണത്തിന്റെ മൂന്ന് അടിസ്ഥാന കാര്യങ്ങൾക്കാണ്.

1. മുഖം വൃത്തിയാക്കൽ അഥവാ ക്ലെൻസിങ്, 2. ടോണിങ് 3. മോയിസ്ചറൈസിങ്. വൈകുന്നേരം കുളിക്കുമ്പോൾ ഒറ്റ മിനിറ്റ് കൊണ്ട് ക്ലെൻസിങ് ചെയ്യാം. മേക്ക് അപ് ഇടുന്നവരാണെങ്കിൽ ക്ലെൻസിങ് മിൽക്കോ അൽപം വെളിച്ചെണ്ണയോ കൊണ്ട് മുഖത്തെ മേക്കപ് നീക്കുക. ഫേസ് ഫാഷ് അൽപം കയ്യിലെടുത്ത് വെള്ളം ചേർത്ത് പതപ്പിച്ച് പുരട്ടി വൃത്താകൃതിയിൽ മുഖം മസാജ് ചെയ്ത് കഴുകാം. ഇനി ഒരൽപം റോസ് വാട്ടർ പുരട്ടുക. അല്ലെങ്കിൽ അസ്ട്രിൻജന്റ് പുരട്ടാം. മുഖത്ത് അധികമുള്ള എണ്ണമയം മാറിക്കിട്ടും, ഈർപ്പനഷ്ടം അകന്ന് മുഖം മൃദുവാകും. അടുത്ത ഒരു മിനിറ്റ് മോയിസ്ചറൈസിങ് ആണ്. എണ്ണമയമുള്ള ചർമമമുള്ളവർക്ക് വാട്ടർ ബേസ്ഡ് മോയിസ്ചറൈസർ ആണ് നല്ലത്. വരണ്ട ചർമമുള്ളവർക്ക് ഒായിലോ ക്രീം ബേസ്ഡോ ആയത് മതി. മുഖത്ത് മോയിസ്ചറൈസർ പുരട്ടി മസാജ് ചെയ്യുക. കുളിച്ചു നനവു മാറും മുൻപേ കയ്യിലും കാലിലും മോയിസ്ചറൈസർ പുരട്ടാം. ആഴ്ചയിൽ ഒരിക്കൽ സ്ക്രബ് ചെയ്ത് മൃതകോശങ്ങൾ അകറ്റണം. വീടിന് പുറത്തിറങ്ങാൻ നേരം, വെയിലുണ്ടെങ്കിലും ഇല്ലെങ്കിലും എസ്പിഎഫ് 30നു മുകളിലുള്ള ഒരു സൺസ്ക്രീൻ നിർബന്ധമായും പുരട്ടണം.

ADVERTISEMENT

വിവരങ്ങൾക്ക് കടപ്പാട്:
1.ഡോ. അഞ്ജന മോഹൻ
കൺസൽറ്റന്റ് കോസ്മറ്റിക് ഡെർമറ്റോളജിസ്റ്റ്, സ്കിൻ സീക്രട്ട്സ് ക്ലിനിക്, ഇടപ്പള്ളി, കൊച്ചി
2.ശിവ മേക്കപ് ആർട്ടിസ്റ്റ്, തൃശൂർ

ADVERTISEMENT
ADVERTISEMENT