ചർമത്തില്‍ ചുളിവുകൾ വന്നുതുടങ്ങുന്ന പ്രായമാണ് നാൽപതുകൾ. നെറ്റിയിലും കഴുത്തിലുമൊക്കെയാകും ആദ്യം ചുളിവുകള്‍ വീണു തുടങ്ങുക. 40 വയസിനു ശേഷം നല്ല സ്കിൻ കെയർ കൊടുത്തില്ലെങ്കിൽ പെട്ടെന്നു ചുളിവുകൾ വരും. സ്കിൻ വൃത്തിയാക്കിയ ശേഷം ദിവസവും മോയിസ്ചറൈസർ പുരട്ടണം. കെമിക്കൽ ചേർത്തുള്ള ബ്ലീച്ചും ഫേഷ്യലും ഒഴിവാക്കി ആയുർവേദ പായ്ക്കുകൾ പരീക്ഷിച്ചു നോക്കാം.
പഴം- തേൻ ഫെയ്സ്പായ്ക്ക്
പഴം– ഒന്ന്
തേൻ– ഒരു ടീസ്പൂൺ
ഗ്ലിസറിൽ– ഒരു ടീസ്പൂൺ
മുട്ടയുടെ വെള്ള – ഒന്ന്
മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക.
വെള്ളരി ഫെയ്സ്പായ്ക്ക്
വെള്ളരി ഗ്രേറ്റ് ചെയ്തത്– രണ്ട് ടേബിൾ സ്പൂൺ
തൈര്– കാൽ കപ്പ്
ഓട്സ് വേവിച്ചത്– കാൽ കപ്പ്
മിശ്രിതം ചേർത്തിളക്കി ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം മുഖത്തു പുരട്ടി 40 മിനിറ്റിനു ശേഷം കഴുകുക. വരൾച്ച മാറി മുഖം തിളങ്ങും.
ഉരുളക്കിഴങ്ങ് ഫെയ്സ്പായ്ക്ക്
ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ്
ആപ്പിൾ ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ്
തൈര്– കാൽ കപ്പ്
തേൻ– ഒരു ടീസ്പൂൺ
നാരങ്ങാനീര്– അര ടീസ്പൂൺ
മുട്ടയുടെ വെള്ള– ഒന്ന്
മൈദ– അര ടീസ്പൂൺ
മുട്ടയുടെ വെള്ള നന്നായി അടിച്ച് അതിൽ ബാക്കി ചേരുവകകൾ ചേർത്തിളക്കിയ ശേഷം മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം മുഖം മസാജ് ചെയ്തു കഴുകുക. മുഖത്തിനു നല്ല തിളക്കം കിട്ടും
പപ്പായ ഫെയ്സ്പായ്ക്ക്
പപ്പായ– കാൽ കപ്പ്
തക്കാളി നീര്– രണ്ട് ടീസ്പൂൺ
കടലമാവ്– ഒരു ടീസ്പൂൺ
മിശ്രിതം മുഖത്തു പുകട്ടി ഉണങ്ങുമ്പോൾ കഴുകുക. മുഖത്തെ കറുപ്പുനിറം മാറാൻ മികച്ചതാണ്.
പാൽ ഫെയ്സ്പായ്ക്ക്
മുട്ടയുടെ വെള്ള– ഒന്ന്
റോസാപ്പൂവിതൾ അരച്ചത്– ഒരു ടീസ്പൂൺ
ആൽമണ്ട് ഓയിൽ– അര ടീസ്പൂൺ
പാൽ– ഒരു ടീസ്പൂൺ
മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. മുഖത്തിനു മിനുമിനുപ്പും തിളക്കവും കൂടും.