ചർമ്മത്തിന്റെ നിറം മങ്ങൽ അഥവാ സ്കിൻ ടാൻ എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. വെയിലത്തു ഇറങ്ങേണ്ടി വരുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നമാണിത്. നേരിട്ടുള്ള വെയിലേറ്റാല്‍ ചര്‍മ്മത്തിനുണ്ടാകുന്ന നിറ വ്യത്യാസം മാറാന്‍ ദിവസങ്ങളെടുക്കും. പ്രായം കൂടും തോറും ചർമ്മത്തിൽ വ്യത്യാസങ്ങളും വന്നു തുടങ്ങും. കണ്ണിനു ചുറ്റും കറുപ്പു നിറം, കരിമംഗല്യം, ചർമ്മത്തിനുണ്ടാകുന്ന ചുളിവുകൾ, പാടുകൾ തുടങ്ങയവയെല്ലാം നമ്മുടെ ആത്മവിശ്വാസത്തെ തകർക്കാറുണ്ട്. ഇവിടെയിതാ ചർമ പ്രശ്നങ്ങളെല്ലാം മറികടന്ന് മുഖം സുന്ദരമായിരിക്കാൻ ഒരു സൂപ്പർ ഫെയ്സ്പായ്ക്കുമായി എത്തുകയാണ് ലക്ഷ്മി നായർ.
മുഖവും ശരീരവും ചെറുപ്പമായിരിക്കാൻ ആഴ്ചയിൽ മൂന്ന് തവണ ഈ ഫെയ്സ് മാസ്ക് പുരട്ടിയാൽ മതിയെന്ന് ലക്ഷ്മി നായർ ആമുഖമായി പറയുന്നു. കോഫി പൗഡർ, മുഴുവൻ മുട്ട, ബദാം ഓയിൽ, അലോവേര ജെൽ എന്നീ രഹസ്യക്കൂട്ടുകൾ ചേർത്താണ് പായ്ക്ക് തയ്യാറാക്കുന്നത്. ആന്റി ഏജിങ് ഇഫക്റ്റ് നൽകുന്നത് ഇതിലെ മുട്ടയുടെയും കോഫിയുടേയും സാന്നിദ്ധ്യമാണെന്ന് ലക്ഷ്മി നായർ പ്രത്യേകം ഓർമിപ്പിക്കുന്നു. മാസ്ക് തയ്യാറാക്കുന്ന വിധവും യൂ ട്യൂബ് വിഡിയോയിലൂടെ വിശദമാക്കുന്നുണ്ട്.
വിഡിയോ