ADVERTISEMENT

സൗന്ദര്യസംരക്ഷണത്തിനു അത്യുത്തമമാണ് കട്ടൻചായ. തേയിലയിലെ ഘടകങ്ങൾക്ക് ചർമത്തിന്റെയും തലമുടിയുടെയും പല പ്രശ്നങ്ങൾക്കും പരിഹാരം കാണാന്‍ കഴിവുണ്ട്.

തിളക്കവും മൃദുത്വവും

ADVERTISEMENT

തേയിലയിൽ അടങ്ങിയിരിക്കുന്ന ടാനിസ് എന്ന ഘടകമാണ് ചായയ്ക്ക് ഇരുണ്ട നിറം നൽകുന്നത്. അന്തരീക്ഷ മലിനീകരണം, ബാക്ടീരിയകളുടെ ആക്രമണം എന്നിവയിൽനിന്നു ചർമത്തെ സംരക്ഷിക്കാൻ ഇതിനു കഴിവുണ്ട്. ഇതിനായി തേയിലയിട്ട് ചൂടാക്കിയ വെള്ളം ക്ലെൻസർ ആയി ഉപയോഗിക്കാം. ചർമത്തിന്റെ തിളക്കവും മൃദുത്വവും നിലനിർത്താനും ഇതു സഹായിക്കും.

ചുളിവുകൾ അകറ്റുന്നു 

ADVERTISEMENT

കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾക്ക് കൊളാജിൻ ഉത്പാദനം കൂട്ടാനും ചർമത്തിലെ ചുളിവുകൾ അകറ്റാനും കഴിവുണ്ട്. ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഫ്രീറാഡിക്കലുകൾക്കു പുറമെ, അന്തരീക്ഷ മലിനീകരണം കൊണ്ട്‌ ചർമത്തിൽ അധികമായി ഫ്രീ റാഡിക്കലുകൾ ഉണ്ടാവാറുണ്ട്. ഈ റാഡിക്കലുകൾ ചർമത്തിൽ ചുളിവുകൾ വീഴാനുള്ള കാരണങ്ങളിൽ ഒന്നാണ്. ചായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഇങ്ങനെ ഉണ്ടാകുന്ന ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു.

വീക്കം കുറയ്ക്കുന്നു 

ADVERTISEMENT

തേയിലയിൽ അടങ്ങിയിരിക്കുന്ന കഫീൻ രക്തക്കുഴലുകൾ അയയാനും കണ്ണിന് ചുറ്റുമുള്ള വീക്കം കുറയാനും സഹായിക്കുന്നു. ടീ ബാഗ് തണുത്ത വെള്ളത്തിൽ മുക്കി കൺപോളയിൽ വയ്ക്കുന്നത്, കണ്ണിനു ചുറ്റുമുള്ള നീരുകെട്ടൽ കുറയ്ക്കുകയും കണ്ണിന് ഉന്മേഷം നൽകുകയും ചെയ്യും.

മുടിയ്ക്ക് നിറം 

നിറം മങ്ങി, നിർജീവമായതായി തോന്നിക്കുന്ന മുടിയിഴകൾക്ക് നിറം നൽകാൻ തേയിലയിട്ട് തിളപ്പിച്ച വെള്ളം സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന അസിഡിക് മൂലകങ്ങൾ മുടിയുടെ തിളക്കവും നിറവും വർധിപ്പിക്കുന്നു. 

ആറു കപ്പ് വെള്ളത്തിൽ മൂന്നു ടീ ബാഗുകൾ ഇട്ടശേഷം നന്നായി തിളപ്പിച്ച്, ആറിയശേഷം മുടിയിൽ പുരട്ടാം. ഒരു ടവൽകൊണ്ട്‌ തല കെട്ടിയശേഷം ഒരു മണിക്കൂർ കഴിഞ്ഞു, ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് കഴുകിക്കളയാം.

മുടികൊഴിച്ചിൽ തടയുന്നു 

തലയോട്ടിയിലെ മുടികൊഴിച്ചിലിന് കാരണമാകുന്ന ഡിടിഎച്ച് മൂലകങ്ങളെ പ്രതിരോധിക്കുന്നു. മുടി കൊഴിച്ചില്‍ കുറയാൻ ഇതു കാരണമാകും. തേയില വെള്ളം തണുത്തശേഷം തല കഴുകാൻ ഉപയോഗിക്കാം. മുടികൊഴിച്ചിലിനുള്ള ഫലപ്രദമായ പ്രതിവിധിയാണിത്.

ADVERTISEMENT