മുഖത്തുണ്ടാകുന്ന കരുവാളിപ്പും കറുപ്പ് നിറവും നീക്കം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ നല്ല വെട്ടിത്തിളങ്ങുന്ന മുഖകാന്തി സ്വന്തമാക്കാൻ വഴിയുണ്ട്. മുഖം വെട്ടിത്തിളങ്ങാനുള്ള ചില നുറുങ്ങു വിദ്യകൾ ഇതാ..
1. ഒരു ടീസ്പൂൺ വീതം ആല്‍മണ്ട് ഓയിൽ, പാൽ, നാരങ്ങാനീര് എന്നിവ സമാസമം എടുത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം മുഖം നന്നായി കഴുകി തേച്ചു പിടിപ്പിക്കുക. 25 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക. കണ്ണാടി നോക്കിയാല്‍ മാറ്റങ്ങൾ തിരിച്ചറിയാം.
2. രണ്ടു സ്പൂൺ തൈര്, രണ്ടു സ്പൂൺ തേൻ എന്നിവ എടുത്തു നന്നായി സംയോചിപ്പിച്ചു മുഖത്തു പുരട്ടുക. മുഖം ക്ലീന്‍ ചെയ്യാനും വെളുപ്പിക്കാനും തൈര് വളരെ മികച്ച ഒന്നാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് ആവർത്തിക്കുകയാണെങ്കിൽ മുഖത്തിനു നല്ല തിളക്കം ലഭിക്കും.
3. രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടേബിൾസ്പൂൺ പാൽ, രണ്ട് ടേബിൾസ്പൂൺ കടലമാവ് എന്നിവ എടുത്ത് നന്നായി യോചിപ്പിച്ച ശേഷം മുഖത്തു പുരട്ടുക. 25 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുക. സൗന്ദര്യ സംരക്ഷണത്തിനും നിറം വർധിപ്പിക്കുന്നതിനും മികച്ച ഒന്നാണ് ഇത്.