Thursday 18 May 2023 04:30 PM IST : By സ്വന്തം ലേഖകൻ

‘വെളിച്ചെണ്ണയും ബദാം ഓയിലും ചൂടാക്കി മുഖത്തു പുരട്ടാം’; കറുത്തപാടുകൾ മായാൻ അഞ്ചു ഫെയ്സ്പായ്ക്കുകൾ

scarsblackkk

മുഖഭംഗി കെടുത്തുന്നവയാണ് മുഖക്കുരു പൊട്ടിയും വെയിലേറ്റും കരുവാളിച്ചും ഉണ്ടാകുന്ന കറുത്തപാടുകൾ. മുഖത്തെ കറുത്തപാടുകൾ മായാൻ ഏറ്റവും നല്ല പ്രതിവിധിയാണ് മഞ്ഞൾ. മഞ്ഞൾ മാത്രം ഉപയോഗിച്ചാൽ ചര്‍മ്മം വരണ്ടുപോകും. മഞ്ഞളുമായി ചേരുന്ന ആയുർവേദ കൂട്ടുകൾ പരിചയപ്പെടാം.. 

മഞ്ഞളും കടലമാവും

∙ മഞ്ഞൾപ്പൊടി– അര ടീസ്പൂൺ 

കടലമാവ്– ഒരു ടീസ്പൂൺ 

പാൽ– ഒരു ടീസ്പൂൺ 

മഞ്ഞളും കടലമാവും ആവശ്യത്തിനു പാൽ ചേർത്തു കുഴച്ചു മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. 

വെളിച്ചെണ്ണയും ബദാം ഓയിലും

∙ വെളിച്ചെണ്ണ – അര ടീസ്പൂൺ

ബദാം ഓയിൽ– ഒരു ടീസ്പൂൺ 

വെളിച്ചെണ്ണയും ബദാം ഓയിലും ചെറുതായി ചൂടാക്കി മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. പിന്നീട് ചൂടുവെള്ളത്തിൽ കുളിക്കുക. ചർമം മൃദുവാകും. 

നാരങ്ങാനീരും മഞ്ഞൾപ്പൊടിയും

∙ നാരങ്ങാനീര്– ഒരു ടീസ്പൂൺ 

മഞ്ഞൾപ്പൊടി– കാൽ ടീസ്പൂൺ 

പേരയുടെ തളിരില അരച്ചത്– ഒരു ടീസ്പൂൺ 

മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകിക്കളയുക. 

വെള്ളരിയും തൈരും

∙ വെള്ളരി ഗ്രേറ്റ് ചെയ്തത്– അരക്കപ്പ് 

തൈര്– കാൽ കപ്പ് 

മിശ്രിതം  മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. 

മഞ്ഞൾപ്പൊടിയും ഓട്മീലും

∙ ആൽമണ്ട് പൊടിച്ചത്– ഒരു ടീസ്പൂൺ

ഓട്മീൽ– കാൽകപ്പ് 

മഞ്ഞൾപ്പൊടി– കാൽ ടീസ്പൂൺ 

റോസ് വാട്ടർ– ഒരു ടീസ്പൂൺ 

മിശ്രിതം മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. 

Tags:
  • Glam Up
  • Beauty Tips