ADVERTISEMENT

ബ്രൗൺ ഷുഗർ (ബൗൺ നിറത്തിലുള്ള പഞ്ചസാര, തവിട്ട് പഞ്ചസാര ) ഹെൽത്തിന്റെ കാര്യത്തിൽ മാത്രമല്ല മറിച്ച് സൗന്ദര്യ സംരക്ഷണത്തിലും ഈ ബ്രൗൺ ഷുഗർ ആള് സൂപ്പർ ആണ് കേട്ടോ... വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന അഞ്ചു ഹെൽത്തി ഫെയ്സ്പാക്കുകൾ പരിചയപ്പെടാം.  

1 - പഞ്ചസാര മുട്ട വെള്ള 

ADVERTISEMENT

ഒരു  ടേബിൾ സ്പൂൺ പഞ്ചസാരയിൽ  ഒരു മുട്ട വെള്ള കലർത്തുക. ഇത് ഒരു സെറാമിക് അല്ലെങ്കിൽ മെറ്റൽ പാത്രത്തിൽ വേണം മിക്സ് ചെയ്യാൻ. നന്നായി യോജിക്കുന്നതിനും ഇതാണ് നല്ലത്.  10-15 മിനിറ്റിനു ശേഷം കഴുകുക.

മുട്ടയുടെ വെളുപ്പ് ചർമ്മത്തെ കർശനമാക്കി സുഷിരങ്ങൾ ചെറുതായി കാണുന്നതിന് സഹായിക്കുന്നു. ചർമ്മത്തെ സുഖപ്പെടുത്താൻ സഹായിക്കുന്ന പ്രോട്ടീനും ഇവയിൽ കൂടുതലാണ്. അതിനാൽ എണ്ണമയമുള്ള ചർമ്മത്തെ ബാലൻസ് ചെയ്തു നിർത്താൻ  സഹായിക്കും.

ADVERTISEMENT

2 - ഷുഗർ ടുമാറ്റോ 

ഒരു ടേബിൾ സ്പൂൺ ബ്രൗൺ  പഞ്ചസാരയിൽ മൂന്ന് ടേബിൾസ്പൂൺ തക്കാളി പേസ്റ്റ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.പത്തു മിനിറ്റ് ശേഷം വൃത്തിയുള്ളതും വരണ്ടതുമായ മുഖത്ത് പുരട്ടുക.രണ്ട് മിനിറ്റ് വൃത്താകൃതിയിലുള്ള ചലനത്തിൽ മസാജ് ചെയ്യുക. 15 മിനിറ്റ് ഉണങ്ങാൻ അനുവദിച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകുക, ടവൽ കൊണ്ട് തുടച്ച് എടുക്കുക.

ADVERTISEMENT

3 - ബ്രൗൺ ഷുഗർ ആൽമണ്ട് ഓയിൽ 

ടാൻ പ്രശ്നങ്ങൾ ഉള്ളവർക്ക് ധൈര്യമായി ഉപയോഗിക്കാവുന്ന ഹെൽത്തി  പാക്കാണിത് . ഈ ഫെയ്‌സ് പാക്കിലുള്ള ബദാം ഓയിൽ ചർമ്മത്തെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കും.  1 ടേബിൾ സ്പൂൺ  പഞ്ചസാരയും 1 ടീസ്പൂൺ ബദാം ഓയിലും എടുത്ത് നന്നായി അടിച്ചു  യോജിപ്പിക്കുക. തരുത്തരുപ്പോടെ തന്നെ  ശരീരത്തിലും മുഖത്തും മസാജ് ചെയ്ത് സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക.

4 - ബ്രൗൺ ഷുഗർ ഹണി 

വരണ്ട ചർമ്മമുള്ള ആളുകൾക്ക് ഈ കോമ്പിനേഷൻ വളരെ ഗുണം ചെയ്യും. ഒരു  ടേബിൾ സ്പൂൺ ബ്രൗൺ പഞ്ചസാര പൊടിച്ച് , 2 ടീസ്പൂൺ തേൻ, 1 ടീസ്പൂൺ വെളിച്ചെണ്ണ. ഈ മൂന്ന് ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. മുഖത്ത് നന്നായി പുരട്ടുക.  15 മിനിറ്റ് ശേഷം പിന്നീട് ഇളം ചൂടോടെ സ്‌ക്രബ് കഴുകുക.

5 - ഷുഗർ ബേക്കിംഗ് സോഡ

ഒരു  ടീസ്പൂൺ ബ്രൗൺ പഞ്ചസാര അര സ്പൂൺ ഒലിവ് ഓയിൽ ഇവ നന്നായി മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്‌ത മിശ്രിതത്തിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് നന്നായി യോജിപ്പിക്കാം. മുഖത്ത് വൃത്താകൃതിയിലുള്ള ചലനങ്ങളിൽ ഈ സ്‌ക്രബ് പ്രയോഗിക്കുക. ഏകദേശം 30 സെക്കൻഡ് സ്‌ക്രബ് ചെയ്ത് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

ADVERTISEMENT