Tuesday 14 March 2023 04:00 PM IST : By സ്വന്തം ലേഖകൻ

അഭംഗിയുണ്ടാക്കുന്ന കൺതടങ്ങളിലെ കറുപ്പ്; കണ്ണുകളുടെ ഭംഗി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

eyesdarkk899990

ഉറക്കക്കുറവും മൊബൈലിന്റെ അമിത ഉപയോഗവും ആദ്യം ബാധിക്കുക നമ്മുടെ കണ്ണുകളെയാണ്. കണ്ണിനു ക്ഷീണം ബാധിച്ചു തുടങ്ങിയാൽ അത് സൗന്ദര്യത്തെ കൂടി ബാധിക്കും. അതുകൊണ്ട് കണ്ണുകളുടെ ഭംഗി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

. കംപ്യൂട്ടർ , ടിവി എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നവർ ഇടയ്ക്കിടെ വിശ്രമം എടുക്കുന്നത് കണ്ണുകള്‍ക്ക് ആശ്വാസം നല്‍കും. ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് കണ്ണുകൾക്ക് കുളിർമ നൽകും. ഇത് കണ്ണിനു താഴെ കറുപ്പുനിറം വരാതെ നോക്കും. മാത്രമല്ല, ഇരുമ്പ് ധാരാളമടങ്ങിയ ഈന്തപ്പഴം, നെല്ലിക്ക, മുരിങ്ങയില എന്നിവ കഴിക്കുന്നതും കണ്ണുകൾക്ക് ഏറെ ഗുണകരമാണ്. 

. ഉരുളക്കിഴങ്ങ് കനം കുറച്ച് അരിഞ്ഞശേഷം കണ്ണിനു മുകളില്‍ ഓരോ കഷണം വയ്ക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ കണ്ണിനു ചുറ്റും  കാരറ്റ്, വെള്ളരിക്ക എന്നിവ അരച്ചുപുരട്ടുന്നതും ഗുണം ചെയ്യും.

. ബദാംപരിപ്പ് പാലില്‍ അരച്ചെടുത്ത് കണ്‍തടങ്ങളില്‍ (കണ്‍പോളകളിലും) പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ദിവസങ്ങൾക്കുള്ളിൽ വ്യത്യാസം അനുഭവപ്പെടും.

. കാലങ്ങളായി ആയുർവേദ ചികിത്സകർ കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാന്‍ നിർദ്ദേശിക്കുന്ന ഒന്നാണ് കുങ്കുമാദി തൈലം. ഇതു പുരട്ടുന്നത് കണ്ണിനു ഏറെ ഗുണം ചെയ്യും.

. കൺതടങ്ങളിൽ തേൻ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

. രക്തചന്ദനവും ചന്ദനവും തുല്യ അളവില്‍ അരച്ച് പനിനീരിൽ  ചാലിച്ച് കണ്‍തടങ്ങളില്‍ പുരട്ടുന്നതും മികച്ച ഫലം നല്‍കും.

. ഇടയ്ക്കിടെ പച്ചവെള്ളം കൊണ്ടു മുഖം കഴുകുന്നത് വളരെ നല്ലതാണ്. 

Tags:
  • Glam Up
  • Beauty Tips