ADVERTISEMENT

മുഖകാന്തിയ്ക്ക് 

∙ മുരിങ്ങയില തണലത്തിട്ട് ഉണങ്ങി പൊടിച്ചു വച്ചാൽ ഫെയ്സ് പാക്കും ഹെയര്‍ പാക്കും തയാറാക്കാം. അര വലിയ സ്പൂൺ മുരിങ്ങിയിലപ്പൊടിയും ഒരു വലിയ സ്പൂൺ വീതം തേനും റോസ് വാട്ടറും അര ചെറിയ സ്പൂൺ നാരങ്ങാനീരും ചേർത്തു കുഴമ്പു രൂപത്തിലാക്കുക. ഇതു മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി മുഖത്ത് മോയിസ്ചറൈസർ പുരട്ടുക.

ADVERTISEMENT

∙ ഒരു പിടി മുരിങ്ങയില, ഒരു ചെറിയ സ്പൂൺ വീതം അരിപ്പൊടി, തൈര്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് അരച്ചെടുക്കുക. ഇതു മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം മസാജ് ചെയ്തു കഴുകിക്കളയാം. മുഖം തിളങ്ങാൻ വളരെ നല്ലതാണ്.

∙ ഒരു പിടി മുരിങ്ങയില അരച്ച് അരിച്ചെടുക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ മുൾട്ടാനി മിട്ടി, അൽപം കറ്റാർവാഴ കാമ്പ് എന്നിവ യോജിപ്പിച്ച് മുഖത്ത് അണിയാം. ചർമം അയഞ്ഞു തൂങ്ങുന്നതു തടയാൻ ഇതു സഹായിക്കും. 

ADVERTISEMENT

മുടിയഴകിന്

∙ മുരിങ്ങയില അരച്ചതിൽ തലേദിവസത്തെ കഞ്ഞിവെള്ളവും ഉലുവാപ്പൊടിയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകുക. മുടി കൊഴിച്ചിൽ അകലും.

ADVERTISEMENT

∙ രണ്ടു വലിയ സ്പൂൺ മുരിങ്ങയില പൊടിച്ചതും സമം വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ഒരു വലിയ സ്പൂൺ കറ്റാർവാഴ ജെൽ കൂടി ചേർത്ത് ശിരോചർമത്തിൽ പുരട്ടാം. മുടി വളരാൻ സഹായിക്കുന്ന ഈ ഹെയർ പാക് തലയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

∙ വരണ്ട മുടിയിഴകൾ മൃദുലമാക്കാൻ മൂന്നു വലിയ സ്പൂൺ മുരിങ്ങിയിലപ്പൊടിയും രണ്ടു വലിയ സ്പൂൺ ഏത്തപ്പഴം ഉടച്ചതും ഒരു വലിയ സ്പൂൺ ഒലിവ് ഓയിലും ചേർത്തു തലയിൽ പുരട്ടിയാൽ മതി. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

ADVERTISEMENT